CORPORATE

ജൂൺ പാദ ഫലം പുറത്തുവരുമ്പോൾ റിലയൻസ് ജിയോയുടെ അറ്റാദായത്തിൽ വമ്പൻ വർധന; എതിരാളികൾ ഒന്നടങ്കം പ്രതിസന്ധിയിലായപ്പോൾ ജിയോ നേടിയത് 2,520 കോടി രൂപ അറ്റാദായം, വരിക്കാരിലും ലാഭത്തിലും ഒന്നാമനായി കുതിക്കുന്ന ജിയോയുടെ നേട്ടങ്ങളുടെ കഥയിങ്ങനെ

Newage News

31 Jul 2020

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ വൻ മുന്നേറ്റമാണ് നടത്തിയത്. കൊറോണവൈറസ് പ്രതിസന്ധി കാരണം മിക്ക കമ്പനികളും വൻ നഷ്ടത്തിലേക്ക് പോയപ്പോൾ പിടിച്ചുനിന്ന ടെലികോം കമ്പനികളിലൊന്നാണ് ജിയോ. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ റിലയൻസ് ജിയോയുടെ അറ്റാദായം 183 ശതമാനം വർധിച്ച് 2,520 കോടി രൂപയിലെത്തി.

ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം (ARPU) 7.5 ശതമാനം ഉയർന്ന് 140.3 രൂപയിലെത്തി. കോവിഡ്-19 സമയത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് ഡേറ്റ ഉപഭോഗം വർധിപ്പിച്ചു. മൊത്തം വയർലെസ് ഡേറ്റാ ട്രാഫിക് ഈ പാദത്തിൽ 30.2 ശതമാനം വർധിച്ച് 1,420 കോടി ജിബിയായി.

ജൂൺ പാദത്തിൽ ആക്സസ് വരുമാനം ഉൾപ്പെടെ ജിയോയുടെ വരുമാനം 19,513 കോടി രൂപയാണ്. പ്രവർത്തന വരുമാനം ഉൾപ്പെടെയുള്ള സർവീസുകളിൽ നിന്നുള്ള വരുമാനം 33.7 ശതമാനം വർധിച്ച് 16,557 കോടി രൂപയുമായി. രാജ്യത്തൊട്ടാകെയുള്ള കോവിഡ്-19 അനുബന്ധ നിയന്ത്രണങ്ങൾക്കിടയിലും ഈ കാലയളവിൽ 15.1 ദശലക്ഷം വയർലെസ് വരിക്കാരെ നേടാൻ കഴിഞ്ഞെന്ന് ടെലികോം സേവന ദാതാവ് പ്രസ്താവനയിൽ പറഞ്ഞു.

രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക്ഡൗൺ സമയത്ത് ശരാശരി വയർലെസ് ഡേറ്റാ ഉപഭോഗം പ്രതിമാസം 12.1 ജിബിയും ശരാശരി വോയ്സ് കോൾ ഉപഭോഗം പ്രതിമാസം 756 മിനിറ്റും ആയി വർധിച്ചു. റിലയൻസ് ജിയോയുടെ മൊത്തം ഉപഭോക്തൃ എണ്ണം ജൂൺ 30 വരെ 39.83 കോടിയായി ഉയർന്നു.

ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡ് പതിമൂന്ന് നിക്ഷേപകരിൽ നിന്ന് 152,056 കോടി രൂപ സമാഹരിച്ചു. ഇതിൽ ഫെയ്സ്ബുക്, ഗൂഗിൾ, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാർട്ണേർസ്, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബഡാല, എ‌ഡി‌എ, ടി‌പി‌ജി, എൽ കാറ്റർട്ടൺ, പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഓഫ് സൗദി അറേബ്യ, ഇന്റൽ ക്യാപിറ്റൽ, ക്വാൽകോം എന്നിവ ഉൾപ്പെടുന്നു.

Content Highlights: Reliance Jio Q1 net soars 183% to ₹2,520 crore; ARPU at ₹140.3

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story