TECHNOLOGY

ജിയോബുക്ക്; റിലയന്‍സ് ജിയോ ലാപ്‌ടോപ്പ് നിർമാണ രംഗത്തേക്ക്

Newage News

06 Mar 2021

ലാപ്‌ടോപ്പ് വിപണിയിലും വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി റിലയന്‍സ് ജിയോ.’ജിയോബുക്ക്’ എന്ന പേരില്‍ ലാപ്‌ടോപ്പ് പുറത്തിറക്കാനാണ് റിലയന്‍സ് ജിയോ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജിയോബുക്ക് ഉണ്ടാക്കുന്നതിനായി ചൈനീസ് നിര്‍മ്മാതാക്കളായ ബ്ലൂബാങ്ക് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുമായി ജിയോ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 4ജി എല്‍ടിഉ സഹായമുള്ള ജിയോബുക്ക് പ്രവര്‍ത്തിക്കുക ആന്‍ഡ്രോയിഡ് അടിസ്ഥാനമായ ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും. ജിയോഓഎസ് എന്നായിരിക്കും ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര് എന്നാണ് റിപ്പോര്‍ട്ട്. അതെ സമയം ജിയോബുക്ക് നിര്‍മ്മിതിയെപ്പറ്റി റിലയന്‍സ് ഇതുവരെ ഔദ്യോഗിമായി പ്രതികരിച്ചിട്ടില്ല. ജിയോബുക്കിന്റെ വിലയെയും ലഭ്യതയെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഈ വര്‍ഷത്തിന്റെ അവസാനത്തോടെ ജിയോബുക്ക് വിപണിയിലെത്തിക്കാന്‍ ആണ് റിലയന്‍സ് ജിയോ പദ്ധതിയിടുന്നനത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ