CORPORATE

ജിയോ പ്ലാറ്റ്ഫോംസ് വിദേശ വിപണിയില്‍ ലിസ്റ്റ് ചെയ്തേക്കും; 2021ല്‍ നടപടികള്‍ പൂര്‍ത്തിയാക്കും

Newage News

27 May 2020

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍ഐഎല്‍) ഡിജിറ്റല്‍, ടെലികമ്മ്യൂണിക്കേഷനായ ജിയോ പ്ലാറ്റ്ഫോംസ് വിദേശ വിപണിയില്‍ ലിസ്റ്റ് ചെയ്തേക്കും. ജിയോ പ്ലാറ്റ്ഫോമുകളില്‍ ആര്‍ഐഎല്‍ 20-25 ശതമാനം വിറ്റശേഷമായിരിക്കുമിതെന്നാണ് സൂചന.

യുഎസ് വിപണിയായ നാസ്ദാക്കിലായിരിക്കും ആദ്യമായി ലിസ്റ്റ് ചെയ്യുക. 2021ല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ച് പ്രമുഖ വിദേശ സ്ഥാപനങ്ങളാണ് 78,562 കോടി രൂപ ജിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപം നടത്തിയത്. കമ്പനിയുടെ 17.12ശതമാനം ഉടമസ്ഥതാവകാശമാണ് ഇതിലൂടെ ഇവര്‍ക്ക് കൈമാറിയത്.

വിദേശ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകഴിഞ്ഞാല്‍ ആഗോള വിപണിയിലേയ്ക്ക് ചുവടുവെയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story