ECONOMY

‘മെഡിസെപി’ന്റെ നടത്തിപ്പിൽനിന്ന് റിലയൻസിനെ ഒഴിവാക്കി; പുതിയ ടെൻഡർ വിളിക്കുവാൻ തീരുമാനം

19 Aug 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം:</b> സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപി'ന്റെ നടത്തിപ്പിൽനിന്ന് റിലയൻസിനെ ഒഴിവാക്കാൻ തീരുമാനിച്ചു. പദ്ധതിക്കായി വീണ്ടും ടെൻഡർ വിളിക്കും.

ആശുപത്രികൾ ആവശ്യപ്പെട്ടാൽ കരാറിൽ രേഖപ്പെടുത്തിയ ഫീസിന്റെ 25 ശതമാനം ഇൻഷുറൻസ് കമ്പനി നൽകണമെന്ന വ്യവസ്ഥ റിലയൻസ് അംഗീകരിച്ചില്ല. സ്പെഷ്യാലിറ്റി ചികിത്സാസൗകര്യമുള്ള ആശുപത്രികളെ ഉൾപ്പെടുത്താനും കമ്പനി തയ്യാറായില്ല. ഇതേത്തുടർന്നാണ് റിലയൻസിനെ ഒഴിവാക്കാൻ തീരുമാനിച്ചത്.

ഗുണഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന വ്യവസ്ഥകൾ അംഗീകരിക്കാത്തതുകൊണ്ടാണ് റിലയൻസിനെ ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. റിലയൻസിനെ ഒഴിവാക്കാനും പുതിയ ടെൻഡർ വിളിക്കാനുമുള്ള ധനവകുപ്പിന്റെ നിർദേശങ്ങളടങ്ങിയ ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലാണ്. മുഖ്യമന്ത്രിയുടെ അനുമതിയോടെ തീരുമാനം നടപ്പാക്കും. ഇനി പുതിയ ടെൻഡർ വിളിച്ചാൽ പദ്ധതി നടപ്പാക്കാൻ മൂന്നുമാസത്തോളം വൈകും.

ജൂൺ ഒന്നുമുതൽ പദ്ധതി തുടങ്ങാൻ ഉത്തരവായെങ്കിലും റിലയൻസുമായി ഇതുവരെ സർക്കാർ കരാർ ഒപ്പിട്ടിട്ടില്ല. ഒപ്പിട്ടാൽ അപ്പോൾത്തന്നെ ആദ്യഗഡു പ്രീമിയമായി 167 കോടി നൽകേണ്ടിവരും. പദ്ധതിയിൽനിന്ന് ഒഴിവാകാനാവാത്ത സാഹചര്യം ഇതുണ്ടാക്കും. അതുകൊണ്ടാണ് കരാർ ഒപ്പിടാത്തതെന്നും ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

ഈ ഇൻഷുറൻസ് പദ്ധതിയെപ്പറ്റി വ്യാപകമായ വിമർശനങ്ങളാണുയർന്നത്. ചികിത്സാഫീസ് നിരക്ക് കുറവായതിനാൽ പ്രമുഖ സ്വകാര്യ ആശുപത്രികളെ പട്ടികയിൽ ഉൾപ്പെടുത്താനായില്ല. ഉൾപ്പെടുത്തിയ ആശുപത്രികളിൽ ഭൂരിഭാഗം എണ്ണത്തിലും സ്പെഷ്യാലിറ്റി ചികിത്സയുമില്ലായിരുന്നു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ ഇതിനെതിരേ വ്യാപക ആക്ഷേപങ്ങളുയർത്തി.

                                                                            

മെഡിസെപ്

ശന്പളപരിഷ്കരണ കമ്മിഷൻ ശുപാർശയനുസരിച്ച് 2017-18 ലെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. നടത്തിപ്പ് റിലയൻസ് ജനറൽ ഇൻഷുറൻസിന് നൽകാൻ മന്ത്രിസഭ തീരുമാനിച്ചത് ഏപ്രിൽ അവസാനം ടെൻഡറിലൂടെ.

അഞ്ചു കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. ഇതിൽ ജീവനക്കാരിൽനിന്ന് ഏറ്റവും കുറഞ്ഞ വാർഷികപ്രീമിയം ആവശ്യപ്പെട്ടത് റിലയൻസായിരുന്നു. ഇതോടെയാണ് പദ്ധതി നടത്തിപ്പ് അവരെ എൽപ്പിച്ചത്. ജീവനക്കാരുടെ മാസപ്രീമിയം 250 രൂപയായിരുന്നു. പെൻഷൻകാർക്ക് നൽകുന്ന പ്രതിമാസ മെഡിക്കൽ അലവൻസായ 300 രൂപ അവരുടെ പ്രീമിയമാക്കാനും തീരുമാനിച്ചിരുന്നു. മൂന്നുവർഷമായിരുന്നു കാലാവധി.

ഓരോ കുടുംബത്തിനും ഇൻഷുറൻസ് കാലയളവിൽ രണ്ടുലക്ഷം രൂപയുടെ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയും അവയമാറ്റം ഉൾപ്പെടെ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് മൂന്നുവർഷത്തേക്ക് പരമാവധി ആറുലക്ഷം രൂപയുമായിരുന്നു ഇൻഷുറൻസ്. ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ 11 ലക്ഷം പേർക്കും അവരുടെ ആശ്രിതർക്കും വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയത്.

പൊതുജനങ്ങൾക്കായുള്ള കാരുണ്യ സമഗ്ര ആരോഗ്യ ചികിത്സാപദ്ധതി (കാസ്പ്) യുടെ നടത്തിപ്പും ഏറ്റെടുത്തത് റിലയൻസ് ജനറൽ ഇൻഷുറൻസ് ആണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ