TECHNOLOGY

ഇന്ത്യൻ വിപണിയിൽ വമ്പൻ നീക്കത്തിന് തയ്യാറെടുപ്പുമായി റിലയൻസ് റീട്ടെയ്‌ൽ; എതിരാളികളെ നിലംപരിശാക്കുന്ന വിലക്കിഴിവുകൾ പ്രഖ്യാപിച്ചേക്കും, കനത്ത തിരിച്ചടി ഭയന്ന് ആമസോണും ഫ്ലിപ്കാർട്ടും ഉൾപ്പെടെയുള്ള ഇ-കോമേഴ്‌സ് ഭീമന്മാർ

Newage News

28 Sep 2020

കൊൽക്കത്ത: റിലയൻസ് റീട്ടെയ്‌ൽ ഇന്ത്യൻ വിപണിയിൽ വമ്പൻ നീക്കത്തിന് ഒരുങ്ങുന്നതായി വിവരം. ഈ ഫെസ്റ്റീവ് സീസണിൽ ജിയോ മാർട്ട് വഴി എതിരാളികളെ നിലംപരിശാക്കുന്ന വിലക്കിഴിവാകും റിലയൻസ് റീട്ടെയ്ൽ നൽകുകയെന്നാണ് വിവരം. ഫാഷൻ, സ്മാർട്ട്ഫോൺ, കൺസ്യൂമർ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ കൂടി വിതരണം ചെയ്യുന്ന സാഹചര്യത്തിൽ ആമസോണും ഫ്ലിപ്കാർട്ടും നൽകുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ ഉൽപ്പന്ന വിതരണത്തിനാണ് ശ്രമം.

ഫാഷൻ ബ്രാന്റ്സുകൾക്ക് പുറമെ ബിപിഎൽ, കെൽവിനേറ്റർ, ഷാർപ്പ് തുടങ്ങിയ കമ്പനികളുടെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും വിലക്കിഴിവുണ്ടാകും. സ്മാർട്ട്ഫോൺ ബ്രാന്റുകൾക്കും വൻ വിലക്കുറവായിരിക്കും. ആപ്പിളും സാംസങും പോലുള്ള കമ്പനികൾ നേരത്തെ തന്നെ ഏത് പ്ലാറ്റ്ഫോമിലും വില നിയന്ത്രണം നടത്തില്ലെന്ന് വ്യക്തമാക്കിയതാണ്.

13000 കോടിയാണ് ഈയടുത്ത് റിലയൻസിന്റെ റീട്ടെയ്ൽ സംരംഭത്തിലേക്ക് എത്തിയ നിക്ഷേപം. അതിനാൽ തന്നെ അടുത്ത മാസത്തോടെ കൂടുതൽ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനി ശ്രമം തുടങ്ങി. ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്സിനും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽസിനും സമാനമായി നവരാത്രി മുതൽ ദീപാവലി വരെ വമ്പൻ വിലക്കിഴിവ് അവതരിപ്പിക്കും.

റിലയൻസ് ട്രെന്റ്സ് വഴി ബെംഗളൂരുവിൽ ജിയോ മാർട്ട് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി തുടങ്ങി. മൂന്ന് മണിക്കൂർ മുതൽ ഒരു ദിവസം വരെ സമയത്തിനുള്ളിൽ രാജ്യത്തെ 11800 സ്റ്റോറുകൾ വഴി ഉപഭോക്താക്കൾക്ക് ഉൽപ്പന്നം എത്തിക്കാനാണ് ജിയോമാർട്ടിന്റെ ശ്രമം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ