AUTO

റെനോയുടെ കോംപാക്ട് എസ്‍യുവി ഡസറ്റര്‍ പുത്തന്‍ ടര്‍ബോ എഞ്ചിനുമായി ഈ മാസം എത്തിയേക്കും

Newage News

08 Aug 2020

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ കോംപാക്ട് എസ്‍യുവി ഡസറ്റര്‍ പുത്തന്‍ ടര്‍ബോ എഞ്ചിനുമായി എത്തുന്നതായി ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്.  കരുത്ത് കൂടിയ 1.3-ലിറ്റർ ടർബോ പെട്രോൾ എൻജിനുമായി ഈ മാസം തന്നെ വാഹനം ഇന്ത്യൻ വിപണിയിലെത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ മാസത്തോടെ പുതിയ മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു റെനോയുടെ തീരുമാനം. എന്നാല്‍ കൊവിഡ്-19 നെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ അവതരണം വൈകുകയായിരുന്നു.

ഇപ്പോൾ വിപണിയിലുള്ള 5-സീറ്റർ കോംപാക്ട് എസ്‌യുവി മോഡലുകളിൽ ഏറ്റവും കരുത്തുറ്റ എഞ്ചിനുകളിലൊന്നാണ് പുത്തൻ 1.3-ലിറ്റർ ടർബോ പെട്രോൾ എൻജിൻ. കിയ സെൽറ്റോസിന്റെ 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിന്റെ 138 ബിഎച്ച്പിയെ കടത്തിവെട്ടും പുത്തൻ ഡസ്റ്റർ എൻജിൻ.

നാല് സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ 153 ബിഎച്ച്പി പവറും 250 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്നതായിരിക്കും. ഇതേ എൻജിൻ ആണ് 2020 നിസാൻ കിക്‌സ് എസ്‌യുവിയിലുമുള്ളത്. 1.5 ലിറ്റർ എഞ്ചിനുള്ള ഡസ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ പുത്തൻ എൻജിന്റെ ടോർക്ക് 108 എൻ‌എമ്മും പവർ 48 ബിഎച്ച്പിയും കൂടുതലാണ്. 1.5 ലിറ്റർ എഞ്ചിനുള്ള ഡസ്റ്ററിന് 5 സ്പീഡ് മാന്വൽ, സിവിടി ഗിയർ ബോക്‌സ് ഉള്ളപ്പോൾ, ഡസ്റ്റർ ടർബോ പെട്രോൾ എഞ്ചിനുള്ള പുത്തൻ മോഡലിന് 6-സ്പീഡ് മാന്വലും സിവിടിയും ആണ് ഗിയർബോക്‌സ് ഓപ്ഷനുകൾ.

കഴിഞ്ഞ വർഷം പരിഷ്‍കരിച്ചു വിപണിയിലെത്തിയ ഡസ്റ്റർ മോഡലുമായി കാഴ്ചയിൽ ടർബോ പെട്രോൾ എഞ്ചിനുള്ള പുത്തൻ മോഡലിന് കാര്യമായ മാറ്റങ്ങളില്ല. ഫ്രണ്ട് ഗ്രിൽ, ഫോഗ് ലാമ്പ് ഹൗസിങ്, ടെയിൽ‌ ഗേറ്റിലെ ഡസ്റ്റർ ബാഡ്‌ജിംഗ് എന്നിവിടങ്ങളിൽ ചുവപ്പ് നിറമുള്ള ഗാർണിഷ് ഉൾപെടുത്തിയിരിക്കുന്നതാണ് പ്രകടമായ മാറ്റം. 17-ഇഞ്ച് അലോയ് വീൽ റീഡിസൈൻ ചെയ്തിട്ടുണ്ട്. അതേസമയം ഇന്റീരിയറിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. അതേസമയം ഇന്ധനം ലാഭിക്കാനായി എഞ്ചിൻ സ്റ്റോപ്പ്-സ്റ്റാർട്ട്, റിമോട്ട് വഴിയുള്ള ക്യാബിൻ പ്രീ-കൂളിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ തുടങ്ങിയ ഫീച്ചറുകള്‍ ഡസ്റ്റർ ടർബോയിൽ ഇടംപിടിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2020 മാര്‍ച്ചിലാണ് ബിഎസ് 6 പാലിക്കുന്ന ഡസ്റ്റര്‍ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കി ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എസ്, ആര്‍എക്‌സ്ഇസഡ് എന്നീ മൂന്ന് പെട്രോള്‍ വേരിയന്റുകളില്‍ മാത്രമാണ് 2020 റെനോ ഡസ്റ്റര്‍ ലഭിക്കുന്നത്. യഥാക്രമം 8.49 ലക്ഷം, 9.29 ലക്ഷം, 9.99 ലക്ഷം രൂപയാണ് ദില്ലി എക്‌സ് ഷോറൂം വില. ഡീസല്‍ എന്‍ജിനൊപ്പം പെട്രോള്‍-സിവിടി വേരിയന്റും ഒഴിവാക്കിയിരുന്നു. ടര്‍ബോ എഞ്ചിന്‍ എത്തുമ്പോള്‍ വില ഇനിയും കൂടിയേക്കും. 

12.5 ലക്ഷം രൂപ വരെ പുതിയ റെനോ ഡസ്റ്റർ ടർബോ മോഡലിന് എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. ഹ്യുണ്ടായി ക്രെറ്റ, മാരുതി ബ്രെസ, നിസാന്‍ കിക്‌സ് തുടങ്ങിയവരാണ് ഇന്ത്യന്‍ വിപണിയില്‍ ഡസ്റ്ററിന്‍റെ മുഖ്യ എതിരാളികള്‍.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story