AUTO

ചെറു കാർ വിപണിയിൽ പുതുചരിത്രമെഴുതി ഫ്രഞ്ച് നിർമാതാക്കളായ റെനോ; ക്വിഡിന്റെ വിൽപ്പന മൂന്നു ലക്ഷം യൂണിറ്റ് കവിഞ്ഞു

12 Jun 2019

ന്യൂഏജ് ന്യൂസ്,, ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ എൻട്രി ലവൽ ഹാച്ച്ബാക്കായ ക്വിഡിന്റെ ഇതുവരെയുള്ള വിൽപ്പന മൂന്നു ലക്ഷം യൂണിറ്റ് കവിഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ എന്ന ആശയത്തിന്റെ മികച്ച വിജയമാണിതെന്നും റെനോ കരുതുന്നു. പോരെങ്കിൽ റെനോ ഇന്ത്യ ശ്രേണിയിൽ ഏറ്റവുമധികം വിൽപ്പന നേടിയ മോഡലും ക്വിഡ് തന്നെ.നാലു വർഷം മുമ്പ് 2015ൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച ‘ക്വിഡി’ലെ 98 ശതമാനത്തോളം യന്ത്രഘടകങ്ങളും പ്രാദേശികമായി സമാഹരിച്ചവയാണെന്നു റെനോ വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ തികച്ചും മത്സരക്ഷമമായ വിലയ്ക്കു കാർ വിൽപ്പനയ്ക്കെത്തിക്കാനും കമ്പനിക്കു സാധിച്ചു. 

ആപ്ൾ കാർ പ്ലോയും ആൻഡ്രോയ്ഡ് ഓട്ടോയും സഹിതമുള്ള ഏഴ് ഇഞ്ച് ടച് സ്ക്രീൻ മീഡിയ, നാവിഗേഷൻ സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, വൺ ടച് ലെയ്ൻ ചേഞ്ച് ഇൻഡിക്കേറ്റർ, വാഹന വേഗമനുസരിച്ചു ക്രമീകരിക്കുന്ന വോളിയം കൺട്രോൾ, ലോഡ് ലിമിറ്റർ സഹിതമുള്ള പ്രോ സെൻസ് സീറ്റ് ബെൽറ്റ് പ്രീ ടെൻഷനർ തുടങ്ങിയവയൊക്കെ ‘ക്വിഡി’ന്റെ സവിശേഷതയാണ്. ഒപ്പം ബൂട്ടിൽ 300 ലീറ്റർ സംഭരണ സ്ഥലവും റെനോ വാഗ്ദാനം ചെയ്യുന്നു. കാറിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ ഏപ്രിൽ ഒന്നിനു നിലവിൽ വന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ റെനോ ‘ക്വിഡി’ൽ ഉറപ്പാക്കിയിട്ടുണ്ട്. ഇതോടെ ഇ ബി ഡി സഹിതം എ ബി എസ്, ഡ്രൈവർ എയർബാഗ്, ഡ്രൈവർ — പാസഞ്ചർ സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലർട്ട് സംവിധാനം തുടങ്ങിയ ‘ക്വിഡി’ന്റെ എല്ലാ വകഭേദത്തിലും ലഭ്യമാണ്. 

കാറിനു കരുത്തേകുന്നത് 800 സി സി(പരമാവധി കരുത്ത് 54 ബി എച്ച് പി), ഒരു ലീറ്റർ(68 ബി എച്ച് പി വരെ) പെട്രോൾ എൻജിനുകളാണ്. ഇരു എൻജിനുകൾക്കും കൂട്ട് അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ്; ശേഷിയേറിയ എൻജിനൊപ്പം അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഗീയർബോക്സും ലഭ്യമാണ്. നാലു വർഷം അഥവാ ഒരു ലക്ഷം കിലോമീറ്റർ (ഏതാണോ ആദ്യം എന്ന വ്യവസ്ഥയിൽ) നീളുന്ന വാറന്റിയും ‘ക്വിഡി’നൊപ്പം റെനോ ഉറപ്പു നൽകുന്നു. 

രണ്ടു വർഷം അഥവാ അര ലക്ഷം കിലോമീറ്റർ നീളുന്ന സമഗ്ര വാറന്റിക്കൊപ്പമാണു റെനോ അടുത്ത രണ്ടു വർഷത്തേക്ക്(അല്ലെങ്കിൽ 50,000 കിലോമീറ്റർ) ദീർഘിപ്പിക്കാവുന്ന എക്സ്റ്റൻഡഡ് വാറന്റി സൗജന്യമായി നൽകുന്നത്. കൂടാതെ സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് സൗകര്യവും ‘ക്വിഡി’നൊപ്പം ലഭ്യമാണ്.ഫിയറി റെഡ്, പ്ലാനറ്റ് ഗ്രേ, മൂൺലൈറ്റ് സിൽവർ, ഐസ് കൂൾ വ്റ്,ൈ ഔട്ട്ബ്ലാക്ക് ബ്രോൺസ് നിറങ്ങളിലാണ് ‘ക്വിഡ്’ വിൽപ്പനയ്ക്കുള്ളത്; ‘ക്വിഡ് ക്ലൈംബറാ’വട്ടെ ഇലക്ട്രിക് ബ്ലൂ നിറത്തിലും ലഭ്യമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story