AUTO

ക്വിഡിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു

Newage News

07 Jul 2020

ന്ത്യന്‍ നിരത്തുകളില്‍ 3.5 ലക്ഷം ക്വിഡുകള്‍ എത്തിച്ചതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ക്വിഡിന്റെ പുതിയ ഒരു വേരിയന്റ് അവതരിപ്പിച്ചു. ക്വിഡ് 1.0 ലിറ്റര്‍ എന്‍ജിന് മോഡലിന്റെ ആര്‍എക്‌സ്എല്‍ വേരിയന്റാണ് എത്തിയിട്ടുള്ളത്. ഓട്ടോമാറ്റിക്- മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ പതിപ്പെത്തും.

ക്വിഡിന്റെ 1.0 ലിറ്റര്‍ പതിപ്പില്‍ ഏറ്റവും വില കുറഞ്ഞ മോഡലാണ് ആര്‍എക്‌സ്എല്‍. രണ്ട് ട്രാന്‍സ്മിഷനുകളിലുമെത്തുന്ന ഈ വേരിയന്റിന്റെ മാനുവല്‍ പതിപ്പിന് 4.16 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 4.88 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ഇന്ത്യന്‍ നിരത്തുകളില്‍ ചെറുകാറുകളുടെ ആവശ്യം ഉയരുന്നത് കണക്കിലെടുത്താണ് ക്വിഡിന്റെ പുതിയ വേരിയന്റ് എത്തിയതെന്നാണ് നിര്‍മാതാക്കളുടെ വാദം. ക്വിഡിന്റെ രണ്ടാംതലമുറ മോഡലിന്റെ അടിസ്ഥാനമാക്കിയാണ് ഈ വേരിയന്റും എത്തുന്നത്. ആദ്യമെത്തിയ ക്വിഡിനെ പൂര്‍ണമായും പൊളിച്ച് പണിഞ്ഞാണ് രണ്ടാം തലമുറ എത്തിയത്. പുതിയ ഗ്രില്ല്, ഗ്രില്ലിനോട് ചേര്‍ന്ന് സ്ഥാനം പിടിച്ചിരിക്കുന്ന ഡിആര്‍എല്‍, ബംബറിലേക്ക് സ്ഥാനം മാറിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബംബര്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് ക്വിഡിന്റെ മുഖഭാവം.

ബ്ലാക്ക് ഫിനീഷിങ്ങ് വീല്‍ ആര്‍ച്ച്, ഓറഞ്ച് നിറത്തിലുള്ള സൈഡ് മിറര്‍, ക്ലാഡിങ്ങുകള്‍, ബ്ലാക്ക് ഫിനീഷിങ്ങ് പില്ലറുകള്‍, ഡ്യുവല്‍ ടോണ്‍ റൂഫ് റെയില്‍, പുതിയ അലോയി വീല്‍ എന്നിവ നല്‍കിയാണ് പുതിയ ക്വിഡിന്റെ വശങ്ങള്‍ അലങ്കരിച്ചിരിക്കുന്നത്.

ക്രോംപിയാനോ ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള ഇന്റീരിയറാണ് പുതിയ ക്വിഡിലുള്ളത്. എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീലും, രണ്ട് നിറങ്ങളിലുള്ള സീറ്റുകളുമാണ് ക്വിഡിന്റെ ഇന്റീരിയറിനെ സമ്പന്നമാക്കുന്നത്.

ഇതിനൊപ്പം എബിഎസ്-ഇബിഡി, സെന്‍സറുകള്‍ എന്നിവ സുരക്ഷയൊരുക്കും.

1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇപ്പോഴെത്തിയ ആര്‍എക്‌സ്എല്‍ വേരിയന്റിലുള്ളത്. ഈ എന്‍ജിന്‍ 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

അതേസമയം, ക്വിഡിന്റെ 0.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡല്‍ 53 ബിഎച്ച്പി പവറും 72 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആര്‍എക്‌സ്എല്‍ വേരിയന്റ് എത്തിയതോടെ 1.0 ലിറ്റര്‍ എന്‍ജിന്‍ ക്വിഡിന് അഞ്ച് വേരിയന്റുകളാണുള്ളത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story