Newage News
13 Jul 2020
കൊച്ചി: വായ്പയുടെ പലിശ, കാഷ് ബാക്കോടു കൂടി ഓൺലൈനായി അടയ്ക്കുന്നതിനുള്ള പ്രത്യേക പദ്ധതി മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് പ്രഖ്യാപിച്ചു. മുത്തൂറ്റ് ഓൺലൈൻ മണി സേവർ എന്ന പദ്ധതിയിലൂടെ ഓൺലൈനായി തിരിച്ചടവു നടത്തുമ്പോൾ കാഷ് ബാക്ക് തുക പ്രദർശിപ്പിക്കും. അതു കുറച്ചുള്ള തുക പലിശയായി അടച്ചാൽ മതി. 51 രൂപ മുതൽ 1501 രൂപ വരെയാണ് കാഷ് ബാക്ക്. ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി അവതരിപ്പിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. ഇപ്പോൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം മാസാവസാനത്തോടെ മൊബൈൽ ആപ്പായ ഐമുത്തൂറ്റിലും ലഭ്യമാക്കും.