ECONOMY

റിസര്വ് ബാങ്കിന്റെ വായ്പവലോകന യോഗം ഡിസംബർ നാലിന്; നിരക്കുകളിൽ ആര്ബിഐ ഇത്തവണയും മാറ്റം വരുത്തിയേക്കില്ല

Newage News

01 Dec 2020

റിസര്വ് ബാങ്കിന്റെ വായ്പവലോകന യോഗത്തില് ഇത്തവണയും നിരക്കുകളില് മാറ്റംവരുത്തിയേക്കില്ല. സമ്പദ്ഘടനയുടെ തിരിച്ചുവരവ്, ഉയര്ന്ന വിലക്കയറ്റം തുടങ്ങിയവയാകും നിരക്കുകുറയ്ക്കലില്നിന്ന് ആര്ബിഐയെ പിന്തിരിപ്പിക്കുക.

റീട്ടെയില് വിലക്കയറ്റം ആറര വര്ഷത്തെ ഉയര്ന്ന നിരക്കായ 7.6ശതമാനത്തിലെത്തി. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കാര്യമായ കുതിപ്പുണ്ടായത്. ഇക്കാര്യങ്ങള് കണക്കിലെടുത്തുകൊണ്ടുതന്നെ നടപ്പ് സാമ്പത്തിക വര്ഷത്തില് നിരക്കുകുറയ്ക്കാന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്. ഡിസംബര് നാലിനാണ് സമിതി യോഗം ചേരുന്നത്.

ആദ്യപാദത്തില്നിന്ന് വ്യത്യസ്തമായി സമ്പദ് വ്യവസ്ഥയില് ഉണര്വ് പ്രകടമാണ്. സെപ്റ്റംബര് പാദത്തിലെ ജിഡിപിയില് 7.5ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഉത്സവ സീസണുശേഷം കോവിഡ് വ്യാപനം വര്ധിക്കാനുള്ള സാധ്യതയും മുന്നില് കാണുന്നുണ്ട്. അതേസമയം, വാക്സിന് വികസിപ്പിക്കുന്നതിലെ പുരോഗതി രോഗവ്യാപനത്തെ തടയുന്നതിനുള്ള സാധ്യതയും ആര്ബിഐ വിലയിരുത്തുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ