FINANCE

ആർബിഐ സെർവർ തകരാർ: സംസ്ഥാനത്ത് 6 ലക്ഷത്തോളം പേർക്കു ശമ്പളവും പെൻഷനും മുടങ്ങി

04 Oct 2019

ന്യൂഏജ് ന്യൂസ്, പാലക്കാട് ∙ റിസർവ് ബാങ്ക് സെർവറിലെ തകരാറിനെത്തുടർന്നു സംസ്ഥാനത്തെ 6 ലക്ഷത്തോളം പേർക്കു ശമ്പളവും പെൻഷനും മുടങ്ങി. ബാങ്ക് അക്കൗണ്ട് വഴി ശമ്പളവും പെൻഷനും വാങ്ങുന്നവർക്കാണു പണം കിട്ടാത്തത്. ഇതേസമയം, ട്രഷറി അക്കൗണ്ട് വഴി ഭൂരിഭാഗം പേർക്കും (ട്രഷറി, പൊതുഭരണ, ധന വകുപ്പുകളിലെ ജീവനക്കാർക്ക്) പണം ലഭിച്ചു.

സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ പത്തര ലക്ഷം പേരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2.4 ലക്ഷത്തോളം ഉദ്യോഗസ്ഥർക്കും 3.6 ലക്ഷത്തോളം പെൻഷൻകാർക്കും ശമ്പളം/പെൻഷൻ ലഭിച്ചില്ല. ഇതിനിടയിൽ ഇന്നലെ വൈകിട്ട് അരമണിക്കൂർ സെർവർ പ്രവർത്തനക്ഷമമായപ്പോൾ, എസ്ബിഐ വഴി ശമ്പളവും പെൻഷനും വാങ്ങുന്ന 20,013 പേർക്ക് പണം കൈമാറി. റിസർവ് ബാങ്കിന്റെ ഇ–കുബേർ ഓൺ‌ലൈൻ സംവിധാനത്തിലാണു തകരാർ. പൂർണമായി ശരിയാക്കാൻ 3 ദിവസമെടുക്കുമെന്നാണ് സൂചന. 


ധനമന്ത്രി ടി.എം. തോമസ് ഐസക്

5 സംസ്ഥാനങ്ങളിൽ ശമ്പളവും പെൻഷൻ വിതരണവും മുടങ്ങിയതായാണു വിവരം. തകരാർ ഉടൻ പരിഹരിക്കുമെന്നു റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. 



Related News


Special Story

മിനിമം ബാലന്‍സിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി രൂപ; എസ്.ബി.ഐ ഉള്‍പ്പെടെ 19 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ചുമത്തിയ പിഴ 6,155 കോടി രൂപ