ECONOMY

തെരുവോര ഭക്ഷണശാലകൾക്ക് കർശന വ്യവസ്ഥകൾ വരുന്നു

Newage News

28 Nov 2020

ന്യൂഡൽഹി: തെരുവോര ഭക്ഷണശാലകളുടെ  പ്രവർത്തന മാനദണ്ഡങ്ങൾ കർശനമാക്കി  ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ഭേദഗതി ചെയ്യും.  ഭക്ഷണശാലകൾ, ഭക്ഷ്യസംസ്കരണ, കയറ്റുമതി  സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വാർഷിക വൈദ്യപരിശോധന ഉൾപ്പെടെ നിർദ്ദേശിക്കുന്ന കരട് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. ഭക്ഷ്യ സുരക്ഷ, നിലവാര അതോറിറ്റിയുടേതാണ് (എഫ്എസ്എസ്എഐ) നടപടി.

തെരുവോര ഭക്ഷണശാലകൾ പരിസ്ഥിതിക്കു ദോഷമുണ്ടാക്കരുതെന്നും വൃത്തിയുള്ള സാഹചര്യത്തിലാണു പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും പുതിയ ഭേദഗതിയിൽ പറയുന്നു. തെരുവോര ഭക്ഷണശാലകളിൽ ഭക്ഷണം പലതവണ ചൂടാക്കുന്നത് ഒഴിവാക്കണം, സാധാരണ താപനിലയിൽ സൂക്ഷിക്കുന്ന ഭക്ഷണം 4 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം, ഉപയോഗിക്കാത്തവ നശിപ്പിച്ചു കളയണം, ഓരോ വിഭവവും വിളമ്പാൻ പ്രത്യേകം സ്പൂൺ ഉപയോഗിക്കണം, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ആഭരണങ്ങൾ, വാച്ച് എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം തുടങ്ങിയ ചട്ടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പച്ചക്കറി–പഴം, മത്സ്യ–മാംസ വിൽപന കേന്ദ്രങ്ങൾ, ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനചട്ടങ്ങൾ കൂടുതൽ കർശനമാകുമെന്ന സൂചനയാണു കരടു നിർദേശങ്ങൾ നൽകുന്നത്. ഭക്ഷ്യവസ്തുക്കളുടെ ഓൺലൈൻ വിൽപനയ്ക്കും നിയമം കർശനമാക്കാനുള്ള നീക്കത്തിലാണു ഭക്ഷ്യസുരക്ഷാ അധികൃതർ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ