ECONOMY

റീട്ടെയില്‍ പണപ്പെരുപ്പം ഉയരുന്നു

Newage News

14 Jan 2022

ന്യൂഡൽഹി: ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം ഡിസംബറില്‍ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഉപഭോക്തൃ വിലകളിലെ മാറ്റമാണ് സൂചികയില്‍ പ്രതിഫലിച്ചത്. ഭക്ഷ്യവസ്തുക്കളുടെയും ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കളുടെയും വിലക്കയറ്റം, ഡിസംബറില്‍ 5.59% വര്‍ധിച്ചു. നവംബറില്‍ ഇത് 4.91% മായിരുന്നു.

വിവിധ പച്ചക്കറികളുടെ വില ഈ കാലയളവില്‍ ഉയര്‍ന്നതാണ് നവംബറില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം കൂട്ടിയതെങ്കില്‍ ഡിസംബറില് ഉപഭോക്തൃ സാധനങ്ങള്‍ക്കെല്ലാം വിലകൂടി. 2021 ഒക്ടോബറില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 4.48 ശതമാനമായിരുന്നു. 2020 നവംബറിലെ 6.93 ശതമാനമായിരുന്നു വിലക്കയറ്റം. നവംബറിലെ ഉപഭോക്തൃ വില സൂചന അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സാമ്പത്തിക വിദഗ്ധര്‍ നേരത്തെ പ്രവചിച്ചതിനേക്കാള്‍ കുറവായിരുന്നു.

റീട്ടെയില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ലക്ഷ്യമായ 2-6 ശതമാനത്തിന് താഴെയാണെങ്കിലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത് ക്രമേണ ഉയരുകയാണ്. സ്ഥിതിഗതികള്‍ അനുസരിച്ച്, തുടര്‍ച്ചയായ അഞ്ചാം മാസവും പണപ്പെരുപ്പം സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യ പരിധിക്കുള്ളില്‍ തന്നെ തുടരുകയാണ്.

എന്നിരുന്നാലും, ഉയര്‍ന്ന പച്ചക്കറി വില ഉള്‍പ്പെടെയുള്ള സീസണല്‍ ഘടകങ്ങള്‍ കാരണം വില സമ്മര്‍ദ്ദം തുടരുമെന്ന് ആര്‍ബിഐ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നാം പാദത്തില്‍ സൂചന വെറും 5 ശതമാനത്തിലും നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 5.7 ശതമാനത്തിലുമാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍ബിഐ പറഞ്ഞിരുന്നു. കൊവിഡ് ഒമിക്‌റോണ്‍ വകഭേദം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ സെന്‍ട്രല്‍ ബാങ്ക് പ്രധാന പോളിസി നിരക്കുകള്‍ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്