FINANCE

സർക്കാർ ബോണ്ടുകളിൽ നേരിട്ട് നിക്ഷേപം നടത്താൻ ഇതാ അവസരം

Renjith George

25 Nov 2021

ർക്കാർ ബോണ്ടുകളിൽ ഇനി സാധാരണക്കാർക്കും നേരിട്ട് നിക്ഷേപം നടത്താം. വ്യക്തികൾക്ക് റിസർവ് ബാങ്കിൽ നിന്ന് ഓൺലൈനായി ബോണ്ടുകൾ വാങ്ങാനും തിരിച്ചുനൽകാനും കഴിയും. ആർബിഐയുടെ റീട്ടെയിൽ ഡയറക്ട് പ്ലാറ്റ്ഫോം ആണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. സർക്കാർ പുറത്തിറക്കുന്ന ട്രഷറി ബിൽ, ഗവ. ഓഫ് ഇന്ത്യ സെക്യൂരിറ്റീസ്, സോവറിൻ ഗോൾഡ് ബോണ്ട്, സർക്കാർ ബോണ്ട് തുടങ്ങിയവയിൽ ഈ പുതിയ പ്ലാറ്റ്ഫോമിലൂടെ നിക്ഷേപം നടത്താം.

  • സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങന്നതു പോലെ വ്യക്തികൾക്ക് ഒറ്റയ്ക്കോ കൂട്ടായോ അക്കൗണ്ട് തുടങ്ങാം.
  • പ്രവാസികൾക്കും നിക്ഷേപം നടത്താം.
  • കാലാവധി പൂർത്തിയായാൽ നിശ്ചിത പലിശ നിരക്കി (കൂപ്പൺ റേറ്റ്)നൊപ്പം നിക്ഷേപതുക തിരിച്ചു ലഭിക്കും.
  • കാലാവധിക്കു മുമ്പ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി വിറ്റ് പണമാക്കാം.
  • സ്ഥിരവരുമാന പദ്ധതികളിൽ ഏറ്റവും സുരക്ഷിതമാണ് സർക്കാർ ബോണ്ടുകൾ.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പണ സമാഹരണത്തിനായാണ് ബോണ്ടുകൾ പുറത്തിറക്കുന്നത്. ഹ്രസ്വകാലത്തേക്കുള്ളവ ട്രഷറി ബില്ലുകളെന്നും ഒരു വർഷത്തിനു മുകളിലുള്ളവ സർക്കാർ ബോണ്ടുകളെന്നും അറിയപ്പെടുന്നു.

  • നിലവിൽ പത്തു  വർഷ കാലാവധിയുള്ള ബോണ്ടിൽ നിന്നുള്ള ആദായം 6.5 ശതമാനവും മൂന്നുവർഷ കാലാവധിയുള്ള ബോണ്ടിന്റെ ആദായം 5.1 ശതമാനവുമാണ്.
  • 91 ദിവസം മുതൽ 40 വർഷം വരെയുള്ള ബോണ്ടുകൾ സർക്കാർ പുറത്തിറക്കുന്നുണ്ട്.
  • മ്യൂച്വൽ ഫണ്ടുകളിലൂടെയാണ് ചെറുകിട നിക്ഷേപകർ ഇതുവരെ സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിച്ചിരുന്നത്
  • പുതിയ സംവിധാനം നിലവിൽ വന്നതോടെ ബോണ്ട് വിപണിയിൽ ചെറുകിട പങ്കാളിത്തം കാര്യമായി വർദ്ധിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story