Newage News
05 Feb 2021
സര്‍ക്കാര്‍ സെക്യൂരിറ്റികളിലും കടപ്പത്രങ്ങളിലും ഇനി ചെറുകിട നിക്ഷേപകര്‍ക്കും നേരിട്ട് നിക്ഷേപിക്കാം. അതിനുള്ള സൗകര്യം ഉടനെ ഒരുക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനെ പുറത്തിറക്കും. നിക്ഷേപിക്കാനുള്ള പ്ലാറ്റ്ഫോം 'റീട്ടെയില്‍ ഡയറക്ട്' എന്നപേരിലാകും അറിയപ്പെടുക.
പ്രൈമറി, സെക്കന്‍ഡറി വിപണികള്‍ വഴി നിക്ഷേപിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. അതായത് കമ്പനി കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നതുപോലെ ഇഷ്യു സമയത്തും അതിനുപുറമെ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴിയും ഇടപാട് നടത്താം.
ഇതോടെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ വ്യക്തികള്‍ക്കും നിക്ഷേപിക്കാനുള്ള സൗകര്യം നല്കുന്ന രാജ്യങ്ങളുട ഗണത്തില്‍ ഇന്ത്യയുംചേരുകയാണെന്ന് ആര്‍ബിഐ മേധാവി പറഞ്ഞു. വായ്പാവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശക്തികാന്ത ദാസ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.