ECONOMY

ഓൺലൈൻ എക്‌സ്‌ക്ലൂസീവ് സ്മാർട് ഫോൺ ലോഞ്ചുകൾ നിയന്ത്രിക്കണമെന്ന് ചില്ലറ വ്യാപാരികൾ; ഓഫർ നിർത്തിയില്ലെങ്കിൽ സാംസങ്, ഷഓമി ഫോണുകള്‍ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

Newage News

14 Jan 2020

-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ രാജ്യത്തെ സ്മാർട് ഫോൺ വിൽപ്പനയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഉത്സവ ഓഫറുകളോടൊപ്പം ഓൺലൈൻ എക്‌സ്‌ക്ലൂസീവ് സ്മാർട് ഫോൺ ലോഞ്ചുകൾ കാരണം ചില്ലറ വ്യാപാരികളെ ഉപഭോക്താക്കഴൾ ഒഴിവാക്കുന്നു. രാജ്യത്തെ ഓഫ്‌ലൈൻ റീട്ടെയിലർമാർ ഈ രീതിയെ നേരത്തെ തന്നെ വിമർശിച്ചിരുന്നു. സാംസങ്, ഷഓമി, വൺപ്ലസ് എന്നിവയുൾപ്പെടെയുള്ള സ്മാർട് ഫോൺ ബ്രാൻഡുകൾ ബഹിഷ്‌കരിക്കുമെന്നാണ് ചില്ലറ വ്യാപാരികൾ അറിയിച്ചിരിക്കുന്നത്.

ഓൺലൈൻ കിഴിവുകൾ നിയന്ത്രിക്കാൻ ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്‌സ് അസോസിയേഷൻ ഈ സ്മാർട് ഫോൺ ബ്രാൻഡുകൾക്ക് കത്തെഴുതി. ബ്രാൻഡുകൾ ഞങ്ങളുടെ പ്രശ്നങ്ങൾ ഗൗരവമായി കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞങ്ങൾ കരുതുന്നു, അല്ലാത്തപക്ഷം ചില്ലറ വ്യാപാരികളും അസോസിയേഷനുകളും ബ്രാൻഡുകൾ ബഹിഷ്കരിക്കാൻ മടിക്കില്ല. ഞങ്ങൾ ഒരു ബലപ്രയോഗത്തിനില്ല. എന്നാൽ, നിലവിലെ സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ ഞങ്ങൾ ഈ ബ്രാൻഡുകളെ ഉപേക്ഷിക്കുമെന്നും റീട്ടെയിലർ ബോഡിയുടെ കത്തിൽ പറയുന്നുണ്ട്.

ഇ-റീട്ടെയിൽ പ്ലാറ്റ്‌ഫോമുകളിൽ ആഴത്തിലുള്ള കിഴിവുകൾ നൽകുന്നത് നിർത്തണമെന്ന് സ്മാർട് ഫോൺ കമ്പനികളോട് ആവശ്യപ്പെട്ട് റീട്ടെയിലർ ബോഡി കഴിഞ്ഞ മാസം ബ്രാൻഡുകൾക്ക് സമാനമായ ഒരു കത്ത് എഴുതിയിരുന്നു. കത്തിനെ തുടർന്ന്, ഒപ്പോ, വിവോ, റിയൽ‌മി ഉൾപ്പെടെയുള്ള കമ്പനികൾ ചില്ലറ വ്യാപാരികളുടെ ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. എന്നാൽ, സാംസങും ഷഓമിയും ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്‌സ് അസോസിയേഷന്റെ കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ