CORPORATE

വരുമാനം കൂപ്പുകുത്തി വിമാനക്കമ്പനികൾ; വ​രു​മാ​ന​ത്തി​ൽ 85.7 ശ​ത​മാ​നത്തിന്റെ കുറവ്

Newage News

19 Sep 2020

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​മൂ​ലം രാ​ജ്യ​ത്തെ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ വ​രു​മാ​ന​ത്തി​ൽ 85.7 ശ​ത​മാ​നം കു​റ​വു​ണ്ടാ​യ​താ​യി വ്യോ​മ​യാ​ന​മ​ന്ത്രി ഹ​ർ​ദീ​പ്​ സി​ങ്​ പു​രി. 2020-21ലെ ​ആ​ദ്യ പാ​ദ​ത്തി​ൽ 3651 കോ​ടി രൂ​പ മാ​ത്ര​മാ​ണ്​​ ല​ഭി​ച്ച​ത്.

2019 ഏ​പ്രി​ൽ-​ജൂ​ണി​ൽ 25,517 കോ​ടി രൂ​പ നേ​ടി​യ സ്​​ഥാ​ന​ത്താ​ണ്​ വ​രു​മാ​ന​ത്തി​ലെ വ​ൻ ഇ​ടി​വ്. ഈ ​സ​മ​യ​ത്ത്​ ക​മ്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​രും കാ​ര്യ​മാ​യി കൊ​ഴി​ഞ്ഞു​പോ​യി. മാ​ർ​ച്ച്​ അ​വ​സാ​നം 74,887 ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ ജൂ​ലൈ അ​വ​സാ​ന​മാ​യ​പ്പോ​ൾ അ​ത്​ 69,589 പേ​രാ​യി.  വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന വ​രു​മാ​ന​ത്തി​ലും വ​ലി​യ കു​റ​വു​ണ്ടാ​യ​താ​യി രാ​ജ്യ​സ​ഭ​യി​ൽ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി  മ​ന്ത്രി പ​റ​ഞ്ഞു.   

2019 ഏ​പ്രി​ൽ-​ജൂ​ൺ കാ​ല​യ​ള​വി​ൽ 5745 കോ​ടി രൂ​പ ല​ഭി​ച്ചി​ട​ത്ത്​ 2020ൽ ​ഇ​തേ സ​മ​യം 894 കോ​ടി രൂ​പ​യാ​ണ്​ ല​ഭി​ച്ച​ത്. ആ​ഗ​സ്​​റ്റ്​ 31 വ​രെ വ​ന്ദേ ഭാ​ര​ത്​ മി​ഷ​ൻ സ​ർ​വീ​സു​ക​ൾ വ​ഴി എ​യ​ർ ഇ​ന്ത്യ​ക്ക്​ 2556.60 കോ​ടി രൂ​പ ല​ഭി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.   

കോ​വി​ഡ്​ ക​ണ​ക്കി​ലെ​ടു​ത്ത്​ മാ​ർ​ച്ച്​ 25 മു​ത​ൽ മേ​യ്​ 24 വ​രെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. മേ​യ്​ 25 മു​ത​ൽ നി​യ​ന്ത്രി​ത രീ​തി​യി​ലാ​ണ്​ പു​ന​രാ​രം​ഭി​ച്ച​ത്.   ഇൗ ​വ​ർ​ഷം ആ​ഗ​സ്​​റ്റി​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 76 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി വ്യോ​മ​യാ​ന ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 28.32 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ്​ വി​വി​ധ വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര​ചെ​യ്​​ത​ത്. ഇ​ൻ​ഡി​ഗോ​യി​ലാ​യി​രു​ന്നു ഏ​റ്റ​വും കൂ​ടു​ത​ൽ- 16.82 ല​ക്ഷം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story