ECONOMY

ടെൻഡർ ഏറ്റെടുത്ത ഏജൻസികൾ പിന്മാറി; സംസ്ഥാനത്ത് ഓണച്ചന്തകളില്‍ സബ്‌സിഡി നിരക്കില്‍ അരി കിട്ടില്ല, മുടങ്ങുന്നത് 68,000 ക്വിന്റൽ അരി

20 Aug 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: സംസ്ഥാനത്ത് ഓണച്ചന്തകൾ വഴി സബ്സിഡി നിരക്കിൽ നൽകാനുള്ള അരി കിട്ടാനില്ല. അരി നൽകാനാവില്ലെന്ന് ടെൻഡർ ഏറ്റെടുത്ത ഏജൻസികൾ കൺസ്യൂമർ ഫെഡിനെ അറിയിച്ചു. മൂന്ന് ഏജൻസികളാണ് 68,684 ക്വിന്റൽ ആന്ധ്ര ജയ അരി വിതരണംചെയ്യാൻ ടെൻഡർ എടുത്തിരുന്നത്.

ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നു കാണിച്ച് കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഏജൻസികളുടേത് മനഃപൂർവം വിലകൂട്ടാനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായും കത്തിൽ പറയുന്നു. ഉയർന്ന വിലയ്ക്ക് അരി വാങ്ങാനുള്ള നീക്കവും പിന്മാറ്റത്തിനു പിന്നിലുണ്ടെന്നു സംശയമുണ്ട്.

സഹകരണ സംഘങ്ങൾവഴി 3500 ഓണച്ചന്തകൾ തുടങ്ങാനാണ് സർക്കാർ തീരുമാനം. ഈ ചന്തകൾ വഴി ഒരു റേഷൻ കാർഡിന് അരി ഉൾപ്പെടെ 13 ഇനങ്ങളാണ് സബ്സിഡി നിരക്കിൽ നൽകുക. സബ്സിഡി ഇനത്തിൽ സർക്കാർ നൽകേണ്ട തുകയുടെ ഒരു വിഹിതം മുൻകൂറായി കൺസ്യൂമർ ഫെഡിന് നൽകിയിട്ടുമുണ്ട്.

സബ്സിഡി സാധനങ്ങൾ കൺസ്യൂമർഫെഡിന് വിതരണംചെയ്യാൻ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സേഞ്ചിനാണ് (എൻ.സി.ഡി.ഇ.എക്സ്.) ഓർഡർ നൽകിയത്. ഇവരിൽനിന്ന് ടെൻഡറെടുത്ത ഏജൻസികളാണ് അരി വിതരണം ചെയ്യാനാകില്ലെന്ന് അറിയിച്ചത്.

ഏജൻസികളുടെ പിന്മാറ്റത്തിലും ദുരൂഹതയുണ്ട്. അരിവിതരണം ഏറ്റെടുത്ത മൂന്ന് ഏജൻസികളും കേരളത്തിലുള്ളതും കൺസ്യൂമർഫെഡിന് നേരത്തേ സാധനങ്ങൾ നൽകിയിരുന്നവരുമാണ്. എൻ.സി.ഡി.ഇ.എക്സിന്റെ ടെൻഡറിൽ പങ്കെടുക്കാൻ ഏജൻസികൾ രജിസ്റ്റർ ചെയ്യുകയും ബാങ്ക് ഗാരന്റിയും നിശ്ചിത നിരതദ്രവ്യവും നൽകണം.

സാധനങ്ങൾ വിതരണംചെയ്യുന്നതിൽ വീഴ്ചവരുത്തിയാൽ, നഷ്ടം ഏജൻസികൾ നൽകിയ സെക്യൂരിറ്റി തുകയിൽനിന്ന് ഈടാക്കാൻ വ്യവസ്ഥയുണ്ട്. ഗുണനിലവാരവും മാനദണ്ഡങ്ങളും പാലിച്ചില്ലെങ്കിലും ഏജൻസികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാം. ഇത് നിലനിൽക്കെയാണ് ഏജൻസികളുടെ പിന്മാറ്റം. ഇക്കാര്യം എൻ.സി.ഡി.ഇ.എക്സിനെ അറിയിച്ചിട്ടുമില്ല.

സെപ്റ്റംബർ ഒന്നുമുതലാണ് ഓണച്ചന്തകൾ. ഇതിനിടെ വീണ്ടും ടെൻഡർ വിളിച്ച് പുതിയ ഏജൻസികളെ നിശ്ചയിക്കാനാവില്ല. വിതരണമേറ്റെടുത്ത ഏജൻസികൾ പിന്മാറിയാൽ കൺസ്യൂമർഫെഡിന് ഉയർന്ന തുകയ്ക്ക് അരി വാങ്ങേണ്ടിവരും. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടവുമുണ്ടാകും.

നേരത്തേ ആന്ധ്രയിൽനിന്ന് അരിയെത്തിച്ചതിൽ വൻക്രമക്കേടുണ്ടായിരുന്നു. രണ്ടു ലോഡ് അരി കാണാതെ പോയി. അന്ന് പർച്ചേസിന്റെ ചുമതല വഹിച്ചിരുന്നവരെ ഇടക്കാലത്ത് മാറ്റിനിർത്തി. അന്ന് ആരോപണം നേരിട്ടവരാണ് ഇപ്പോൾ ആ ചുമതല വഹിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ