CORPORATE

റിലയന്‍സ് സൗദി ആരാംകോയുമായി കൈകോര്‍ക്കുന്നു; രാജ്യത്തെ ഏറ്റവുംവലിയ വിദേശ ഡീല്‍ പ്രഖ്യാപിച്ച് മുകേഷ് അംബാനി

12 Aug 2019

ന്യൂഏജ് ന്യൂസ്, മുംബൈ: റിലയന്സ് ഇന്ഡസ്ട്രീസിന്റെ ഓയില്, കെമിക്കല് ബിസിനസിന്റെ 20 ശതമാനം ഓഹരികള് സൗദി ആരാംകോയ്ക്ക് കൈമാറുന്നു.

75 ബില്യണ് ഡോളറിന്റേതാണ് ഇടപാട്. 2019 സാമ്പത്തിക വര്ഷത്തില് പെട്രോകെമിക്കല് ബിസിനസില്മാത്രം 5.7 ലക്ഷം കോടി വരുമാനമാണ് റിലയന്സ് ഇന്ഡസ്ട്രീസ് നേടിയത്.

മുംബൈയില് നടന്ന റിലയന്സിന്റെ വാര്ഷിക പൊതുയോഗത്തില് ഓഹരി ഉടമകളെ അഭിസംബോധന ചെയ്യവെയാണ് മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്.

സൗദി ആരാംകോ പ്രതിദിനം അഞ്ചുലക്ഷം ബാരല് അസംസ്കൃത എണ്ണ റിലയന്സിന്റെ ജാംനഗര് റിഫൈനറിക്ക് നല്കും.

സൗദി അറേബ്യന് നാഷണല് പെട്രോളിയം ആന്റ് നാച്വുറല് ഗ്യാസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സൗദി ആരാംകോ.

വരുമാനത്തിന്റെയും അറ്റാദായത്തിന്റെയും കാര്യത്തില് ലോകത്തില്തന്നെ ഒന്നാംസ്ഥാനത്തുള്ള കമ്പനിയാണ് സൗദി ആരാംകോ.

റിലയന്സിന്റെ ജാംനഗര് റിഫൈനിങ് കോംപ്ലക്സിന് പ്രതിദിനം 1.4 ബില്യണ് ബാരല് അസംസ്കൃത എണ്ണ ശുദ്ധീകരിക്കാനുള്ളശേഷിയാണ് നിലവിലുള്ളത്. 2030ഓടെ ഇത് രണ്ട് മില്യണായി ഉയര്ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വ്യത്യസ്ത ബിസിനസുകള് ചെയ്യുന്ന ഇന്ത്യയിലെതന്നെ ഒരേയൊരു കമ്പനിയാണ് റിലയന്സ് ഇന്ഡസ്ട്രീസെന്ന് മുകേഷ് അംബാനി വാര്ഷിക പൊതുയോഗത്തില് പറഞ്ഞു. ഓയില് കെമിക്കല് ഡിവിഷന്, ജിയോ, റീട്ടെയില് ബിസിനസ് എന്നിങ്ങനെയാണവ. എല്ലാ കമ്പനികളുടെയും പ്രവര്ത്തനം മികച്ച രീതിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.



Related News


Special Story