ENTERTAINMENT

കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡ് കുറിച്ച് 'മാരി-2' ലെ ‘റൗഡി ബേബി’; യൂട്യൂബിൽ ഇതുവരെ ഗാനം കണ്ടത് 71 കോടിയിലധികം പേർ

06 Dec 2019

ന്യൂഏജ് ന്യൂസ്: 2019-ല്‍ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഗാനം എന്ന റെക്കോർഡ് സ്വന്തമാക്കി ‘മാരി 2’–ലെ റൗഡി ബേബി. സൂപ്പർസ്റ്റാർ ധനുഷ് ആണ് ഇക്കാര്യം ഫെയ്സ്ബുക്കിൽ പങ്കു വച്ചത്. അദ്ഭുതപ്പെടുത്തിയ ഈ നേട്ടത്തിനും സ്നേഹത്തിനും താരം നന്ദി അറിയിച്ചു.

71 കോടിയിലധികം പേരാണ് യൂട്യൂബിൽ ഈ ഗാനം കണ്ടത്. റിലീസ് ചെയ്ത അന്നു മുതൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയായിരുന്നു റൗഡി ബേബി. സായ് പല്ലവിയുടെയും ധനുഷിന്റെയും ചടുലമായ നൃത്തച്ചുവടുകൾ തന്നെയാണ് പാട്ടിന്റെ പ്രധാന ആകർഷണം. 

ധനുഷ് എഴുതിയ വരികൾക്ക് യുവാൻ ശങ്കർരാജ ഈണം പകർന്നു. ധനുഷും ദീയും ചേർന്ന് ഗാനം ആലപിച്ചു. പ്രഭുദേവയാണ് ഗാനത്തിന്റെ കൊറിയോഗ്രാഫി നിർവഹിച്ചത്.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story