AUTO

ജനുവരിയിൽ മീറ്റിയോർ 350യുടെ 5,073 യൂണിറ്റുകൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ച് റോയൽ എൻഫീൽഡ്

Newage News

23 Feb 2021

ന്ത്യൻ ക്രൂയിസർ മോട്ടോർസൈക്കിൾ ശ്രേണിയിലെ രാജാക്കൻമാരാണ് റോയൽ എൻഫീൽഡ്. പുതിയ മലിനീകരണ ചട്ടങ്ങൾ രാജ്യത്ത് നിലവിൽ വന്നതോടെ തണ്ടർബേർഡ് കളമൊഴിഞ്ഞത് ഒരു വിഭാഗത്തെ നിരാശരാക്കിയിരുന്നു. എന്നാൽ ഒരു ആധുനിക പിൻഗാമിയായി റോയൽ എൻഫീൽഡ് ഒരു പകരക്കാരനെ 2020 നവംബറിൽ പരിചയപ്പെടുത്തുകയും ചെയ്‌തു മീറ്റിയോർ 350. വിപണിയിൽ എത്തിയതു മുതൽ ഏറെ ശ്രദ്ധനേടിയ ഈ മോഡലിന് രണ്ടാഴ്ച്ചകൊണ്ട് ലഭിച്ചത് 8,000 ബുക്കിംഗുകളാണ്. അങ്ങനെ നേട്ടങ്ങൾ കൊയ്‌ത് മീറ്റിയോർ 350 മുന്നേറുകയാണ്. 2021 ജനുവരിയിലെ വിൽപ്പന കണക്കുകളും കമ്പനി വെളിപ്പെടുത്തി. ക്രൂയിസർ മോട്ടോർസൈക്കിളിന്റെ മൊത്തം 5,073 യൂണിറ്റുകളാണ് എൻഫീൽഡ് കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. ഇന്ത്യയിലുടനീളമുള്ള തെരഞ്ഞെടുത്ത നഗരങ്ങളിൽ മൂന്ന് മുതൽ നാല് മാസം വരെയാണ് മീറ്റിയോറിനായുള്ള കാത്തിരിപ്പ് കാലാവധി. അസംസ്കൃത വസ്തുക്കളുടെ വിലയുടെ വ്യതിയാനം കാരണം റോയൽ എൻഫീൽഡ് 2021 ഏപ്രിൽ-മെയ് മാസങ്ങളിൽ മോട്ടോർസൈക്കിളുകളുടെ വില വീണ്ടും ഉയർത്താൻ ഒരുങ്ങുന്നു. അതിനാൽ, മീറ്റിയോർ 350 പതിപ്പിനും ഉടൻ തന്നെ കൂടുതൽ ഒരു വില വർധനവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോയൽ എൻഫീൽഡിന്റെ പുതിയ ജെ-പ്ലാറ്റ്ഫോം അവതരിപ്പിക്കുന്ന ആദ്യത്തെ ബൈക്കാണിതെന്ന പ്രത്യേകതയും മോഡലിനുണ്ട്. ഇതേ പ്ലാറ്റ്ഫോമിലാണ് വരാനിരിക്കുന്ന പുതുതലമുറ ക്ലാസിക് 350-യും ഒരുങ്ങുന്നത്. അഞ്ച് സ്പീഡ് ഗിയർ‌ബോക്‌സിലേക്ക് ജോടിയാക്കിയ പുതിയ 349 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മീറ്റിയോറിന്റെ ഹൃദയം. മീറ്റിയോറിലെ റൗണ്ട് ഹെഡ്‌ലാമ്പ്, ടിയർ-ഡ്രോപ്പ് ഫ്യൂവൽ ടാങ്ക് എന്നിവ തണ്ടർബേർഡ് ശ്രേണിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ചില സ്റ്റൈലിംഗ് വിശദാംശങ്ങളാണ്. എർഗണോമിക്സും സമാനമാണ്. ഉയർന്ന ഹാൻഡിൽബാർ, ഫോർവേഡ് സെറ്റ് ഫുട്പെഗുകൾ എന്നിവയെല്ലാം ക്രൂയിസർ മോട്ടോർസൈക്കിളിലെ പ്രധാന സവിശേഷതയാണ്. ഏറ്റവും രസകരമായ ഫീച്ചർ ട്രിപ്പർ നാവിഗേഷന്റെ സാന്നിധ്യമാണ്. ഇൻസ്ട്രുമെന്റ് കൺസോളിൽ റോയൽ എൻഫീൽഡ് മീറ്റിയോറിന് ഒരു ചെറിയ ടിഎഫ്‌ടി സ്ക്രീൻ ലഭിക്കുന്നു. അതിന് ടേൺ-ബൈ-ടേൺ നാവിഗേഷൻ നിർദ്ദേശങ്ങളാണ് റൈഡറിന് നൽകുന്നത്. ഇത് ഉപയോഗിക്കുന്നതിന് ഉടമകൾ അവരുടെ സ്മാർട്ട്‌ഫോൺ ബ്ലൂടൂത്ത് ഉപയോഗിച്ച് റോയൽ എൻഫീൽഡിന്റെ അപ്ലിക്കേഷൻ വഴി കണക്റ്റുചെയ്യേണ്ടതുണ്ട്. ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എത്തുന്ന മീറ്റിയോറിന് 1.79 ലക്ഷം മുതൽ 1.94 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story