Newage News
14 Feb 2021
റോയൽ എൻഫീൽഡ് തങ്ങളുടെ ജനപ്രിയ മോഡലായ ക്ലാസിക് 350 മോട്ടോർസൈക്കിളിന്റെ വില വീണ്ടും പുതുക്കിയിരിക്കുകയാണ്. ക്ലാസിക് 350 മോട്ടോർസൈക്കിൾ സീരീസിന്റെ വിലകൾ ഇപ്പോൾ 1,67,235 രൂപയിൽ നിന്ന് ആരംഭിക്കുന്നു, മുമ്പ് ഇത് 1,61,688 രൂപയായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിലവർധനവ് ഒഴികെ, റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളിൽ മറ്റാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല. ക്ലാസിക് 350 -യുടെ പുതുക്കിയ വില പട്ടിക നമുക്ക് ഒന്ന് പരിശോധിക്കാം: ക്ലാസിക് 350 ആഷ് / ചെസ്റ്റ്നട്ട് / റെഡ്ഡിച്ച് റെഡ് / പ്യുവർ ബ്ലാക്ക് / എം സിൽവർ വേരിയന്റുകൾക്ക് മുമ്പത്തെ 1,61,688 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 1,67,235 രൂപയാണ് ഇപ്പോഴത്തെ വില. ക്ലാസിക് 350 ബ്ലാക്കിന് നിലവിൽ 1,75,405 രൂപയാണ് എക്സ്-ഷോറൂം വില മുമ്പ് ഇത് 1,69,617 രൂപയായിരുന്നു. ക്ലാസിക് 350 ഗൺ ഗ്രേ അലോയി വീൽ മോഡലിന് മുമ്പത്തെ 1,79,809 രൂപയെ അപേക്ഷിച്ച് 1,89,360 രൂപ ഇപ്പോൾ നൽകേണ്ടി വരും. ക്ലാസിക് 350 ഓറഞ്ച് എമ്പർ / മെറ്റാലിയോ സിൽവർ എന്നിവയ്ക്ക് ഇപ്പോൾ 1,89,360 രൂപ വിലമതിക്കുന്നു മുമ്പ് ഇത് 1,79,809 രൂപയായിരുന്നു. ക്ലാസിക് 350 സ്റ്റെൽത്ത് ബ്ലാക്ക് / ക്രോം ബ്ലാക്ക് മോഡലുകൾക്ക് മുമ്പത്തെ 1,86,319 രൂപ എക്സ്-ഷോറൂം വിലയെ അപേക്ഷിച്ച് 1,92,608 രൂപയാണ് നിലവിൽ എക്സ്-ഷോറൂം വില. ക്ലാസിക് 350 ഗൺ ഗ്രേ സ്പോക്ക് വീൽ പതിപ്പിന് നിലവിൽ 1,77,294 രൂപയാണ് മുമ്പ് ഇത് 1,71,453 രൂപയായിരുന്നു. ക്ലാസിക് 350 സിഗ്നൽ എയർബോൺ ബ്ലൂ പതിപ്പിന് മുമ്പത്തെ 1,83,164 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിൽ 1,85,902 രൂപ വിലമതിക്കുന്നു. പുതിയ വിലകൾ ഉടനടി പ്രാബല്യത്തിൽ വരും. 346 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ക്ലാസിക് 350 -യുടെ ഹൃദയം, ഇത് 19.1 ബിഎച്ച്പി കരുത്തും 28 എൻഎം ടോർക് ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ഇണചേരുന്നു. വർധിച്ചുവരുന്ന ചരക്കുകളുടെ വില നികത്താനാണ് വില പരിഷ്കരണം നടത്തുന്നത്. ഐഷർ മോട്ടോർസിന്റെ ഭാഗമായ കമ്പനി കഴിഞ്ഞ ആറുമാസത്തിനിടെ ഇതിനകം പലമടങ്ങ് വില വർധിപ്പിച്ചിരുന്നു.