ECONOMY

നോട്ട് നിരോധനത്തിന്റെ മൂന്നാം വാർഷികത്തിൽ മുൻ ധനകാര്യ സെക്രട്ടറിയുടെ കുറിപ്പ്; 'രണ്ടായിരത്തിന്റെ നോട്ടുകൾ പൂഴ്ത്തിവച്ചിരിക്കു, എളുപ്പത്തിൽ നിരോധിക്കാം'

08 Nov 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി : കള്ളപ്പണക്കാർക്കെതിരെയുള്ള സർജിക്കൽ സ്‌ട്രൈക്കായി കേന്ദ്രസർക്കാർ ഉയർത്തിക്കാട്ടിയ നോട്ടുനിരോധനത്തിന്റെ മൂന്നാം വാർഷികത്തിൽ പുതുതായി പുറത്തിറക്കിയ 2000 നോട്ടിനെ കുറിച്ചും ചർച്ചയുയരുന്നു. നോട്ട് നിരോധനത്തിന് പിന്നാലെ റിസർവ് ബാങ്ക് പുറത്തിറക്കിയ 2000 നോട്ടുകളിൽ നല്ലൊരു ഭാഗവും ഇപ്പോൾ പ്രചാരത്തിലില്ലെന്ന വാദവുമായി എത്തിയിരിക്കുകയാണ് മുൻ ധനകാര്യ സെക്രട്ടറിയായ സുഭാഷ് ചന്ദ്ര ഗാർഗ്. നോട്ടുനിരോധനത്തിന് ശേഷം പുറത്തിറക്കിയ രണ്ടായിരത്തിന്റെ നോട്ടുകൾ പൂഴ്ത്തിവച്ചിരിക്കുകയാണ്. അതിനാൽ തന്നെ ഈ നോട്ടുകൾ നിരോധിക്കുവാൻ വളരെ എളുപ്പവുമാണ്. ബാങ്കിൽ തിരികെ എത്തുന്ന രണ്ടായിരത്തിന്റെ നോട്ടുകൾ പുറത്തേക്ക് വിതരണത്തിനയക്കാതെ എളുപ്പത്തിൽ ഈ നോട്ടിന്റെ വ്യാപനം നിർത്തലാക്കാനാവും. നിലവിൽ രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യത്തിൽ മൂന്നിലൊന്നും രണ്ടായിരത്തിന്റേതാണ്.

മോദി സർക്കാരിൽ ധനകാര്യ സെക്രട്ടറി പദവിയിൽ നിന്നു ഊർജ സെക്രട്ടറിയായി തരം താഴ്ത്തിയതോടെ സുഭാഷ് ചന്ദ്ര സർവീസിൽ നിന്നും വിരമിച്ചിരുന്നു. നോട്ടു നിരോധനത്തിന്റെ മൂന്നാം വാർഷികത്തിൽ ബ്‌ളോഗിൽ അദ്ദേഹം എഴുതിയ കുറിപ്പ് പ്രാധാന്യത്തോടെയാണ് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി