LAUNCHPAD

ആലപ്പുഴ - ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിനു 624.48 കോടി രൂപ അനുവദിച്ചു

Newage News

29 May 2020

തിരുവനന്തപുരം: കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി നിരവധി പദ്ധതികൾക്ക് സർക്കാർ അനുമതി നൽകിയെന്നും ഇതിന്റെ ഭാഗമായി ആലപ്പുഴ -ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിനു 624.48 കോടി രൂപ അനുവദിച്ചു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇതുകൂടാതെ കാസര്‍ഗോഡ് റവന്യു ഡിവിഷണല്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ 4 കോടി രൂപ അനുവദിച്ചു. കേരള പുനർനിർമ്മാണ പദ്ധതിയുടെ കീഴിൽ ഏറ്റെടുത്തിട്ടുളള പൊതുമരാമത്ത് റോഡുകളുടെ പട്ടികയില്‍ എറണാകുളം ജില്ലയിലെ ആരക്കുന്നം – ആമ്പല്ലൂര്‍ – പൂത്തോട്ട – പിറവം, പത്തനംതിട്ട ജില്ലയിലെ വയ്യാറ്റുപുഴ-പൊതിപ്പാട് റോഡ് എന്നിവ ഉള്‍പ്പെടുത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.



ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story