ECONOMY

സംസ്ഥാനത്തെ മലയോരമേഖലയിലെ കാർഷികരംഗം നിശ്ചലം; കൃഷിയും അനുബന്ധജോലികളും നിലച്ചു, റബ്ബർ കൃഷിയോട് മുഖംതിരിച്ച് കർഷകർ

12 Jul 2019

ന്യൂഏജ് ന്യൂസ്, കൃഷിപ്പണികൾ കൊണ്ട് സമ്പന്നമാകേണ്ട സമയത്തും മലയോരമേഖലയിലെ കാർഷികരംഗം നിശ്ചലം. കൃഷിയും അനുബന്ധജോലികളും എങ്ങും നടക്കുന്നില്ല. റബ്ബർ, തെങ്ങ്, കുരുമുളക് പോലുള്ള കൃഷിയോട് കർഷകർ മുഖംതിരിക്കുകയാണ്. പേരിനെങ്കിലും കവുങ്ങും കശുമാവുമാണ് ആളുകൾ വെച്ചുപിടിപ്പിക്കുന്നത്.

വാഴ, ജാതി, കൊക്കോ തുടങ്ങിയ ഇടവിളക്കൃഷിയും ചില മേഖലകളിലുണ്ട്. കാപ്പിക്കൃഷിയോടും തണുത്ത പ്രതികരണമാണുള്ളത്. ഫലവൃക്ഷങ്ങളുടെ അത്യുത്പാദനശേഷിയുള്ള തൈകൾക്ക് പ്രിയമുണ്ട്. രോഗബാധയ്ക്ക് ശമനമില്ലാത്തതാണ് തെങ്ങിനെയും കുരുമുളകിനെയും അകറ്റിനിർത്താൻ കാരണം.

കവുങ്ങ് രോഗബാധയിൽ ചെറിയമാറ്റം ഉണ്ടായിട്ടുണ്ട്. കൂമ്പ്ചീയൽ രോഗം തെങ്ങിനെ വിട്ടുമാറുന്നില്ലെന്ന് കർഷകർ പറയുന്നു. ചെമ്പൻചെല്ലിയുടെ ആക്രമണവും വ്യാപകമാണ്. രോഗബാധയേറ്റ തെങ്ങിനുമുകളിൽ കയറി ബോർഡോമിശ്രിതവും മറ്റും തളിക്കാൻ നൂറുരൂപ വരെയാണ് കൂലി.

                                                                                                       

റബ്ബർത്തൈകൾ കിട്ടാനില്ല മുഖംമിനുക്കി കാർഷിക നഴ്സറികൾ

മലയോരത്ത് മുക്കിനുമുക്കിനായിരുന്നു ഒരു പതിറ്റാണ്ടുമുൻപുവരെ റബ്ബർ നഴ്സറികൾ. 100 രൂപവരെ തൈക്ക് വില ലഭിച്ചിരുന്നു അന്ന്. റബ്ബർ കൃഷിചെയ്യുന്ന കർഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കയാണ്. മുൻകൂട്ടി ബുക്ക് ചെയ്താൽ തെക്കൻ ജില്ലകളിൽ നിന്നോ തമിഴ്നാട്ടിൽനിന്നോ തൈകൾ എത്തിച്ചുനൽകുകയാണ് നഴ്സറി ഉടമകൾ ഇപ്പോൾ. തീരേ ഗുണനിലവാരമില്ലാത്ത തൈകളാണ് ഇങ്ങനെ ലഭിക്കുന്നത്.

റബ്ബർ, തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയവ ലഭിച്ചിരുന്ന കാർഷിക നഴ്സറികൾ പലതും മുഖംമിനുക്കിയാണ് പിടിച്ചുനിൽക്കുന്നത്. ഉദ്യാനച്ചെടികളും സ്വദേശിയും വിദേശിയുമായ ഫലവൃക്ഷത്തൈകളുമാണ് നഴ്സറികളിൽ വൻതോതിൽ വിറ്റുപോകുന്നത്. ഗ്രാഫ്റ്റ് ചെയ്ത നല്ലയിനം ഫലവൃക്ഷത്തൈകൾക്ക് 300 മുതൽ 400 രൂപ വരെ വിലയുമുണ്ട്. പൂച്ചെടികളുടെ വിൽപ്പനയും നന്നായി നടക്കുന്നതായി നഴ്സറി ഉടമകൾ പറയുന്നു.

                                                                                                       

മലഞ്ചരക്ക് കടകൾ പൂട്ടുന്നു

കാർഷികമേഖലയിലെ തിരിച്ചടി തളർത്തിയത് മലഞ്ചരക്ക് വ്യാപാരികളെ. തേങ്ങയുടെയും അടയ്ക്കയുടെയും വ്യാപാരം മാത്രമാണ് പേരിനെങ്കിലും ഇപ്പോൾ നടക്കുന്നത്. കച്ചവടമില്ലാത്തതിനാൽ നടുവിൽ, ആലക്കോട്, ഉദയഗിരി, പയ്യാവൂർ, ഏരുവേശ്ശി തുടങ്ങിയ പഞ്ചായത്തുകളിൽ നൂറിലധികം ചെറുകിട മലഞ്ചരയ്ക്ക് വ്യാപാരികളാണ് കടകൾ അടച്ചുപൂട്ടിയത്.Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി