NEWS

ഉപയോഗം ഉയർന്നതോടെ വിലയും കൂടി; റബ്ബർ കർഷകർ പ്രതീക്ഷയിൽ

Newage News

25 Sep 2020

കൊച്ചി: കോവിഡ് കാലത്തും റബർ വില മുകളിലേക്കെന്നു സൂചന. ഇന്ത്യയിലെ ഉപയോഗം കൂടിയതു മാത്രമല്ല  രാജ്യാന്തര വിലയും വർധിക്കുകയാണ്. ചൈനയിലെ ഉപയോഗം ഓഗസ്റ്റിൽ കൂടിയിട്ടുമുണ്ട്.  നല്ല മഴയും റബറിന് ശുഭാപ്തി നൽകുന്നു.ഗതാഗതം കുറഞ്ഞെങ്കിലും വാഹന വിൽപനയിൽ കാര്യമായ കുറവില്ലെന്നു മാത്രമല്ല ട്രാക്ടർ, ടില്ലർ, ട്രെയ്‍ലർ തുടങ്ങി കൃഷി രംഗത്ത് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വിൽപന കൂടുകയായിരുന്നു. ടയറിന് അതനുസരിച്ച് ആവശ്യം വർധിക്കുകയും ചെയ്തു.

മാർച്ചിൽ ലോക്ഡൗൺ വന്നപ്പോൾ തൊഴിലാളികൾ വൻ നഗരങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കു തിരികെപ്പോയതു കൃഷിക്കു ഗുണമായി. ഉത്തരേന്ത്യയിൽ കൊയ്ത്തും മെതിയും നടീലും ഉൾപ്പടെ കൃഷിപ്പണികൾക്കു കൂടുതൽ ആളെ കിട്ടി. മഴയും കനിഞ്ഞു. നല്ല വിളവും നല്ല വിലയും കിട്ടിയതോടെ കർഷകരുടെ പോക്കറ്റിൽ പണം വന്നു. വാഹനം ഉൾപ്പടെ ഉപഭോക്തൃ ഉൽപന്നങ്ങളുടെ വിൽപന വർധിച്ചു. അതോടെ ഇക്കൊല്ലം ജൂലൈയിൽ റബർ ഉപയോഗം 96000 ടണ്ണായി. 2019 ജൂലൈയിൽ 95000 ടൺ ഉപയോഗം മാത്രം. 2019 ഓഗസ്റ്റിൽ 92500 ടൺ ഉപയോഗം നടന്നപ്പോൾ ഇക്കൊല്ലം ഓഗസ്റ്റിൽ 94000 ടണ്ണാണ്.

റബർ ഉൽപാദനത്തിനും വർധനയുണ്ട്. ഇക്കൊല്ലം ഓഗസ്റ്റിൽ 58000 ടൺ ഉത്പാദിപ്പിച്ചപ്പോൾ കഴിഞ്ഞ വർഷം 57000 ടണ്ണായിരുന്നു.  ഉപയോഗം കൂടുതലാകയാൽ എത്ര ഉൽപാദിപ്പിച്ചാലും ഇന്ത്യൻ വിപണിക്ക് ഏറ്റെടുക്കാൻ കഴിയും. ഇക്കൊല്ലം ഇന്ത്യൻ ഉൽപാദനം ഇനിയും കൂടുമെന്നാണു വിലയിരുത്തലെന്ന് റബർ ബോർഡ് ചെയർമാൻ കെ.എൻ.രാഘവൻ പറഞ്ഞു. ലോക്ഡൗണിലും 2 ലക്ഷം ഹെക്ടറിൽ റെയിൻഗാർഡ് ഇടുകയും ചെയ്തു.

തായ്‌ലൻഡിലും ഇന്തോനേഷ്യയിലും മലേഷ്യയിലും മഴയും തൊഴിലാളിക്ഷാമവും മൂലം ഉൽപാദനം കുറഞ്ഞു. സാധാരണ രാജ്യാന്തര വിലയെക്കാൾ ഇന്ത്യൻ റബർ വില കൂടി നിൽക്കുകയാണു പതിവ്. ഇപ്പോൾ ഇന്ത്യൻ വില കുറവാണ്. രാജ്യാന്തര വില (ബാങ്കോക്ക്) ആർഎസ്എസ്4 ഷീറ്റിന് 145 രൂപയുണ്ട്. ക്രംബിന് 118–119 രൂപ. ഇന്ത്യൻ വില ഷീറ്റ് ആർഎസ്എസ്4 ന് 133 രൂപ. ലാറ്റക്സിനു 94–96 രൂപ.കയറ്റുമതി കേരളത്തിൽനിന്ന് ഇക്കൊല്ലം ഇതിനകം 1600 ടൺ കയറ്റുമതി ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം 12000 ടൺ കയറ്റുമതി ചെയ്തിരുന്നു. ഈ സാമ്പത്തിക വർഷം അതു കവിയുമെന്നാണു കരുതപ്പെടുന്നത്. ഇന്ത്യൻ റബർ കയറ്റുമതി മുഖ്യമായും കേരളത്തിൽ നിന്നാണ്.


റബർ  ഉപയോഗം ടണ്ണിൽ

2019 ജൂലൈ    – 95000 ടൺ

ഓഗസ്റ്റ്    –92500

2020 ജൂലൈ    –96000

ഓഗസ്റ്റ്    –94000

ഉൽപാദനം

2019 ഓഗസ്റ്റ്    –57000 ടൺ

2020 ഓഗസ്റ്റ്    –58000 ടൺ

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ