ECONOMY

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടായേക്കുമെന്ന് ദേശിയ മാധ്യമങ്ങൾ; നിർമല സീതാരാമനെ ധനമന്ത്രി സ്ഥാനത്തു നിന്നും നീക്കിയേക്കും; കെ വി കാമത്ത് പുതിയ ധനമന്ത്രിയാകുമെന്ന് റിപ്പോർട്ടുകൾ

Newage News

31 May 2020

ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ടാം മോഡി മന്ത്രിസഭയിൽ അഴിച്ചുപണി വരുന്നതായി സൂചന. നിർമ്മല സീതാരാമന് പകരമായി കെവി കാമത്തിനെ ഇന്ത്യയുടെ ധനമന്ത്രിയായി നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവിധ ദേശിയ മാധ്യമങ്ങളാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച വാർത്തകൾ നൽകിയിരിക്കുന്നത്.

2015 ൽ ബ്രിക്സ് ബാങ്ക് ചെയർമാനായി നിയമിതനായ 72 കാരനായ കാമത്ത് കഴിഞ്ഞ ആഴ്ച ആദ്യമാണ് സ്ഥാനമൊഴിഞ്ഞത്. ബ്രസീലുകാരനായ മാർക്കോസ് പ്രാഡോ ട്രോയ്ജോയെ പകരക്കാരനായി നിയമിച്ചിരുന്നു. ഇതിനെത്തുർന്നാണ് കേന്ദ്ര ധനമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാമത്ത് അടുത്തിടെ കൂടിക്കാഴ്ച നടത്തിയതും ഈ വാർത്തകൾക്ക് ശക്തി പകരുന്നതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

പ്രമുഖ ബാങ്കറായ കാമത്ത് ബ്രിക്സ് ജോലി ഏറ്റെടുക്കുന്നതിന് മുമ്പ് ഇൻഫോസിസ് ചെയർമാനായിരുന്നു. ബ്രിക്സ് രാജ്യങ്ങളുടെ പുതിയ വികസന ബാങ്ക് ഏകീകരിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ഇന്ത്യയിലെ ബാങ്കിംഗ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിലൂടെ നേടിയ അനുഭവ സമ്പത്ത് ഉപയോഗിച്ച് അക്ഷരാർത്ഥത്തിൽ അദ്ദേഹം ബ്രിക്ക് ബാങ്കിനെ വളർത്തിയെടുത്തു. പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം സർവകലാശാലയുടെ ബോർഡ് ഓഫ് ഗവർണർ അംഗവുമാണ് കാമത്ത്. 2010 മുതൽ ഹ്യൂസ്റ്റൺ ആസ്ഥാനമായുള്ള ഓയിൽ സർവീസ് കമ്പനിയായ ഷ്‌ലമ്പർഗറിന്റെയും ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളായ ലുപിന്റെയും ബോർഡുകളിൽ സ്വതന്ത്ര ഡയറക്ടറായി സേവനമനുഷ്ഠിച്ചു.

ധനകാര്യമന്ത്രി പുറത്തേക്കെന്ന സൂചന മുന്‍പു തന്നെ പുറത്തു വന്നിരുന്നു. കോവിഡ് -19 തിരിച്ചടിയെത്തുടർന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കേണ്ട ഒരു സമയത്ത് മോദി കാമത്തിനെ കൊണ്ടുവന്നാൽ, അത് സ്റ്റോക്ക് മാർക്കറ്റിനും ഇന്ത്യയിലെ ബാങ്കുകൾക്കും അനുകൂലമായി തീർന്നേക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ