BANKING

റൂപെ ആര്‍ബിഎല്‍ ബാങ്കുമായി ചേര്‍ന്ന് പേനിയര്‍ബൈയുടെ സഹകരണത്തോടെ 'റൂപെ പിഒഎസ്' അവതരിപ്പിച്ചു

Newage News

01 Jan 2021

കൊച്ചി: റൂപെയും ആര്‍ബിഎല്‍ ബാങ്കുമായി ചേര്‍ന്ന് പേനിയര്‍ബൈയുടെ സഹകരണത്തോടെ ഇന്ത്യയിലെ വ്യാപാരികള്‍ക്കായി പുതിയ പേയ്മെന്റ് മാര്‍ഗമായി 'റൂപെ പിഒഎസ്' അവതരിപ്പിക്കുന്നതായി എന്‍പിസിഐ പ്രഖ്യാപിച്ചു. റൂപ്പെ പിഒഎസ് വ്യാപാരികളുടെ സ്മാര്‍ട്ട്ഫോണുകള്‍ പിഒഎസ് ടെര്‍മിനലുകളായി മാറ്റും. വ്യാപാരികള്‍ക്ക് 5000 രൂപവരെയുള്ള പേയ്മെന്റുകള്‍ ഇനി വെറുമൊരു ടാപ്പില്‍ എന്‍എഫ്സി സാധ്യമായ മൊബൈല്‍ ഫോണുകളിലൂടെ നടത്താം. റൂപെ കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സ്പര്‍ശന രഹിതമായി ഇടപാടുകള്‍ നടത്താം. അധികമായി മൂലധനമൊന്നും ഇല്ലാതെയാണ് റൂപെ പിഒഎസ് വ്യാപാരികള്‍ക്ക് കാര്യക്ഷമമായ അടിസ്ഥാനസൗകര്യമൊരുക്കുന്നത്. ഈ സവിശേഷ സംവിധാനത്തിലൂടെ ദശലക്ഷക്കണക്കിന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും സാങ്കേതികമായി പിന്നോക്കം നില്‍ക്കുന്നവരുമായ ഇന്ത്യന്‍ എംഎസ്എംഇകള്‍ക്കിടയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ കഴിയും. വ്യാപാരികള്‍ക്ക് അവരുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ പേനിയര്‍ബൈ ആപ്പ് അപ്ഡേറ്റ് ചെയ്ത് പേയ്മെന്റ് സ്വീകരിക്കുന്ന ടെര്‍മിനലുകളാക്കി മാറ്റാം. റൂപെ പിഒഎസിലൂടെ ഉള്‍പ്രദേശത്തുള്ള പ്രാദേശിക സ്റ്റോറുകള്‍ക്ക് പോലും സ്മാര്‍ട്ട്ഫോണിലൂടെ സ്പര്‍ശന രഹിത ഇടപാടുകള്‍ നടത്താം. പൈലറ്റായി റൂപെ പിഒഎസിലൂടെ റൂപെ എന്‍സിഎംസിയുടെ ഓഫ്ലൈന്‍ ഇടപാടുകളും സ്വീകരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. അതോടെ ഓണ്‍ലൈനിലും ഓഫ്ലൈനിലും കാര്‍ഡ് പേയ്മെന്റ് സാധ്യമാകും. 200 രൂപയില്‍ താഴെയുള്ള പേയ്മെന്റുകള്‍ക്ക് പ്രത്യേക അനുമതിയൊന്നും വേണ്ടാത്തതിനാല്‍ പണം കൈമാറുന്ന പോലെ തന്നെയാകും. ഇത് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഷോപ്പിങ് അനുഭവം പകരും.

നേരത്തെ, നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുതിയ കോണ്‍ടാക്റ്റ്‌ലെസ് (ഓഫ്‌ലൈന്‍) ഫീച്ചർ അവതരിപ്പിച്ച് റൂപ്പേ കാര്‍ഡിനെ കൂടുതൽ ശക്തിപ്പെടുത്തിയിരുന്നു. നിത്യോപയോഗ പേയ്‌മെന്റ് ആവശ്യങ്ങള്‍ക്കായി റീലോഡ് ചെയ്യാവുന്ന വാലറ്റും കാർഡിൽ എൻപിസിഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റൂപ്പേ കാര്‍ഡ് ഉപയോഗിച്ചുള്ള എല്ലാ റീട്ടെയില്‍ പേയ്‌മെന്റുകള്‍ക്കും എന്‍പിസിഐ കോണ്‍ടാക്റ്റ്‌ലെസ് (ഓഫ്‌ലൈന്‍) സൗകര്യം ഇപ്പോഴുണ്ട്. റൂപ്പേ കാര്‍ഡിലെ റീലോഡ് വാലറ്റ് ഉപഭോക്താക്കള്‍ക്ക് പിഒഎസ് മെഷീനുകളില്‍ കുറഞ്ഞ കണക്റ്റീവിറ്റി ആണെങ്കില്‍ പോലും തടസമില്ലാതെ ഇടപാടുകള്‍ സാധ്യമാക്കും. റൂപ്പേ എന്‍സിഎംസി (നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്) ഓഫ്‌ലൈന്‍ വാലറ്റ് ഉപയോഗിച്ച് മെട്രോകളിലും കാബുകളിലും മറ്റും ടിക്കറ്റ് പേയ്‌മെന്റുകള്‍ നടത്താം. ഓഫ്‌ലൈന്‍ സൌകര്യമുള്ളതുകൊണ്ട് ഇന്റർനെറ്റ് വേഗം കുറവാണെന്ന കാരണത്താൽ ഇടപാടുകൾ പൂർത്തിയാകില്ലേയെന്ന ആശങ്ക ഇപ്പോഴില്ല.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കുറഞ്ഞ മാസ ശമ്പളം 18000 രൂപയെന്ന സുപ്രധാന ആവശ്യം സർക്കാർ ഉത്തരവിറങ്ങുന്ന ഉടൻ നടപ്പാക്കാമെന്ന് തൊഴിൽ മന്ത്രിയുടെ മധ്യസ്ഥ ചർച്ചയിൽ മുത്തൂറ്റ് ഫിനാൻസ്; ചർച്ച പരാജയപ്പെട്ടത്  മാനേജ്‌മെന്റ് മുന്നോട്ട് വച്ച അഞ്ച് നിർദ്ദേശങ്ങൾ അവഗണിച്ച് സിഐടിയു പിന്മാറിയതിനാൽ