ECONOMY

ഗൾഫ് പ്രതിസന്ധി ഇന്ത്യൻ രൂപയെ സമ്മർദ്ദത്തിലാക്കുന്നു; നാട്ടിലേക്ക് പണം അയയ്ക്കുന്നവർക്ക് ഗുണകരമായി വിനിമയ നിരക്ക്

Newage News

04 Jan 2020

ദോഹ: പുതുവർഷത്തിലും ഏറ്റക്കുറച്ചിലുമായി കറൻസി വിനിമയ നിരക്ക്. ഇന്ത്യൻ രൂപയുമായുള്ള ഖത്തരി റിയാലിന്റെ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്. ഇന്നലെ വിപണി അവസാനിച്ചപ്പോൾ . കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 19.30 നും 19.42 നും ഇടയിലായിരുന്നു . ശമ്പളം ലഭിക്കുന്ന സമയമായതിനാൽ നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നിരക്കിലെ വർധന ഗുണകരമാണ്.

അതേസമയം യൂറോ, ഡോളർ തുടങ്ങിയ മറ്റ് വിദേശ കറൻസികളുടെ വിനിമയ നിരക്കിൽ സ്ഥിരത തുടരുന്നുണ്ട്. ഡോളറുമായുള്ള ഖത്തരി റിയാലിന്റെ വിനിമയ നിരക്ക് 3 റിയാൽ 64 ദിർഹമാക്കി സ്ഥിരപ്പെടുത്തിയിട്ടുണ്ട്. 2019 അവസാനിച്ചപ്പോൾ ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് ഒരു റിയാലിന് 19 രൂപ 45 പൈസ എന്ന നിരക്കിലായിരുന്നു. കഴിഞ്ഞ വർഷവും ഇന്ത്യൻ പ്രവാസികളെ സംബന്ധിച്ച് ഏറെ ഗുണകരമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റ് ആദ്യ വാരത്തോടെയാണ് 18 ൽ നിന്ന് വിനിമയ നിരക്ക് 19 ലേക്ക് എത്തിയത്. ഇടയ്ക്ക് 19 രൂപ 60 പൈസ വരെ വിനിമയ നിരക്ക് എത്തിയിരുന്നു.

പാക്കിസ്ഥാൻ കഴിഞ്ഞാൽ ഇന്ത്യ, നേപ്പാൾ പ്രവാസികൾക്കായിരുന്നു കറൻസിയുടെ ഏറ്റക്കുറച്ചിലുകൾ കഴിഞ്ഞ വർഷം ഏറ്റവും നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ വർഷം ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്കിൽ 2.4 ശതമാനത്തോളമാണ് വർധനയുണ്ടായത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സമ്മർദങ്ങളാണ് ആഗോള തലത്തിലുള്ള കറൻസി അസ്ഥിരതയുടെ പ്രധാന കാരണങ്ങളിലൊന്നായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് ഇന്ത്യൻ രൂപയുടെ ഖത്തരി റിയാലുമായുള്ള വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. ഡോളറിന്റെ മൂല്യം ഉയരുന്നത് ഇന്ത്യൻ രൂപയുടെ ഇടിവിന് കാരണമാകുമെങ്കിലും നാട്ടിലേക്ക് അയക്കുന്ന പണത്തിൽ നിന്ന് അൽപമെങ്കിലും മിച്ചം പിടിക്കാൻ കഴിയുന്നുവെന്നതിനാൽ പ്രവാസികൾക്ക് അനുഗ്രഹമാണ്.

ഒരു റിയാലിന് ഇന്നലെ വിനിമയ നിരക്ക് 19.50 രൂപ

പാക്കിസ്ഥാൻ കഴിഞ്ഞാൽ ഇന്ത്യ, നേപ്പാൾ പ്രവാസികൾക്കായിരുന്നു കറൻസിയുടെ ഏറ്റക്കുറച്ചിലുകൾ കഴിഞ്ഞ വർഷം ഏറ്റവും നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ വർഷം ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്കിൽ 2.4 ശതമാനത്തോളമാണ് വർധന.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ