LAUNCHPAD

'സദ്യ' തുടങ്ങി, കൊച്ചി ഇനി കലർപ്പില്ലാത്തത് കഴിക്കും; ചെറുപ്പക്കാരുടെ സോഷ്യൽ സ്റ്റാർട്ടപ്പിനെ ആവേശത്തോടെ വരവേറ്റ് കൊച്ചി

Newage News

18 May 2020

കൊച്ചി: കലർപ്പില്ലാതെ ഇനി കൊച്ചിക്കാർക്ക് കഴിക്കാം. ഇത് കുഴൂർ ഗ്രാമത്തിന്റെ ഉറപ്പാണ്. കുഴൂരിലെ കർഷകർക്കാകട്ടെ ഇനി ധൈര്യമായി കൃഷി ചെയ്യാം. വിപണി കണ്ടെത്താൻ നെട്ടോട്ടം ഓടേണ്ടതില്ല. മികച്ച വില കിട്ടും. ഇട നിലക്കാരുടെ ചൂഷണവും ഭയക്കേണ്ട. കൊച്ചിക്കും കുഴൂരിനുമിടയിൽ പാലമിട്ടത് ഒരു കൂട്ടം ചെറുപ്പക്കാരാണ്. എഴുത്തുകാരും, ചലച്ചിത്ര പ്രവർത്തകരും, കവികളും, പരസ്യ സംവിധായകരും ഒക്കെ അടങ്ങിയ യങ് ബ്രിഗേഡ്. മനസിൽ സൂക്ഷിച്ച പച്ചപ്പ് കോവിഡ് കാലത്ത് ഒരു കാർഷികാധിഷ്ഠിത സംരംഭമാക്കി മാറ്റിയെടുക്കുകയായിരുന്നു. സദ്യ വെജ് എന്ന പേരിൽ. രാസവളവും കീടനാശിനിയും ഒഴിവാക്കി കൃഷി ചെയ്യുന്ന പച്ചക്കറികളും, പഴങ്ങളും, മൂല്യ വർധിത വിഭവങ്ങളുമാണ് ആദ്യം ലഭ്യമാക്കുന്നത്. ചേമ്പിലയും, വേപ്പിലയും തുടങ്ങി മത്തനും പടവലവും കടന്ന് കുടംപുളിയും, ചൊറുക്കയും വരെ സദ്യ വെജ് മുന്നോട്ടു വയ്ക്കുന്നു. ഏറെ വൈകാതെ നാടൻ മീനും, നാടൻ താറാവുമൊക്കെയായി 'സദ്യ നോണും' എത്തും.  ലഭ്യമായ വിഭവങ്ങൾ ലിസ്റ്റ് ചെയ്ത ഗൂഗിൾ ഷീറ്റ് വാട്സ് ആപ്പിൽ ലഭിക്കും. അതിൽ ഓർഡർ ചെയ്ത് പേയ്മെന്റ് ഓൺലൈൻ ആയി നടത്താം. വീട്ടുപടിക്കൽ സാധനങ്ങൾ എത്തും. കൊച്ചി നഗരത്തിലും, സമീപ പ്രദേശങ്ങളിലും ഇപ്പോൾ വിതരണമുണ്ട്. സ്വിഗ്ഗി മാതൃകയിൽ വിതരണ സംവിധാനം ഈ സ്റ്റാർട്ടപ്പ് ഒരുക്കിക്കഴിഞ്ഞു.  ഫ്രഷ്നസ് നഷ്ടപ്പെടാതിരിക്കാൻ വിളവെടുക്കുന്ന ഉടൻ വിതരണം നടത്തുന്നു. വിഭവങ്ങളെ ടാഗ് ചെയ്യുന്നതിനാൽ എവിടെ, ആര് ഉല്പാദിപ്പിച്ചു എന്ന് മനസിലാക്കാം. പേപ്പർ ബാഗുകളിലും, ഷീറ്റുകളിലുമാണ് പാക്കിങ്. പ്രോസസിന്റെ ഒരു ഘട്ടത്തിലും തനിമ നഷ്ടപ്പെടാതെ കാക്കുന്നു.  

പെരിയാർ തീരത്തുള്ള കുഴൂർ ജൈവ സമ്പന്നമായ ഒരു ഭൂ പ്രദേശമാണ്. കൃഷി ഇപ്പോഴും സജീവമായ ഇടം. ഓർഗാനിക് കൃഷി സമ്പ്രദായങ്ങൾ ഇപ്പോഴും പിന്തുടരുന്ന കർഷകർ. 

കുഴൂർ ഗ്രാമത്തെ കൃഷി സമ്പന്നമാക്കി നില നിറുത്താനുള്ള റിവേഴ്‌സ് പ്രോസസും സദ്യ വെജ് തയ്യാറാക്കിയിട്ടുണ്ട്. സംരംഭത്തിലെ ലാഭത്തിന്റെ വലിയ പങ്ക് ഈ ഗ്രാമത്തിന്റെ പച്ചപ്പ് നില നിറുത്താനുള്ളതാണ്. 

കുഴൂർ - കൊച്ചി കണക്റ്റ് ഒരു മാതൃകയാക്കി കേരളത്തിലെ കൃഷി സമ്പന്ന ഗ്രാമങ്ങളെയും നഗരങ്ങളെയും കൂട്ടിയിണക്കുന്ന ഒരു വിപുല നെറ്റ്വർക്ക് ആണ് ഈ സ്റ്റാർട്ടപ്പിന്റെ ലക്‌ഷ്യം. അതിനുള്ള ബാക്ക് എൻഡ് ഇന്റഗ്രെഷൻ നടന്ന് വരികയാണ്. പ്രമുഖ വിഷ്വലൈസറും മാധ്യമ പ്രവർത്തകനുമായ മുരളിധരൻ പിവി  എഴുത്തുകാരായ ജയശങ്കർ അറക്കൽ, കുഴൂർ വിൽസൺ തുടങ്ങി ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ അഗ്രി സ്റ്റാർട്ടപ്പിന് പിന്നിൽ.  

സദ്യ വെജിൽ ഓർഡർ ചെയ്യാൻ 9946334353 എന്ന നമ്പറിൽ വിളിക്കുകയോ വാട്ട്സ് ആപ്പ് സന്ദേശം അയക്കുകയോ ചെയ്യാം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story