ENTERTAINMENT

ഈ വര്‍ഷം മികച്ച കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രം 'സാഹോ'

07 Oct 2019

രിടവേളയ്ക്ക് ശേഷം പ്രഭാസ് നായകനായെത്തിയ ബഹുഭാഷ ചിത്രം സാഹോയ്ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ഈ വര്‍ഷം മികച്ച കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമെന്ന റെക്കോഡാണ് പ്രഭാസിന്റെ സാഹോ സ്വന്തമാക്കിയത്. ചിത്രം റിലീസ് ചെയ്ത ഒാഗസ്റ്റ് 30 മുതല്‍ ഇതുവരെ സാഹോ ആഗോള തലത്തില്‍ 432 കോടി നേടി. നാലുഭാഷകളിലായി തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ നിന്നുമാത്രമായി 353.9 കോടി നേടിയെന്നാണ് ഔദ്യോഗിക കണക്ക്.തെലുങ്കില്‍ നിന്ന് 126 കോടിയാണ് പ്രഭാസ് ചിത്രം സ്വന്തമാക്കിയത്. കര്‍ണാടകയില്‍ നിന്ന് 28.5 കോടിയും തമിഴ്‌നാട്ടില്‍ നിന്ന് 12.2 കോടിയും കേരളത്തില്‍ നിന്ന് 3.4 കോടിയും ചിത്രം സ്വന്തമാക്കി. യു.എസ്എ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുമാത്രം 23.6 കോടി സാഹോയ്ക്ക് ലഭിച്ചതായാണ് കണക്ക്. കൂടാതെ, ഗള്‍ഫ് രാജ്യങ്ങളിലും സാഹോയ്ക്ക് മികച്ച കളച്ച കളക്ഷന്‍ നേടാനായി. അവിടെനിന്ന് 24.2 കോടിയും ഓസ്‌ട്രേലിയയില്‍ നിന്ന് 6.4 കോടിയും യൂറോപ്പില്‍ നിന്ന് 7.2 കോടിയും സാഹോയ്ക്ക് ലഭിച്ചു.  പ്രഭാസ്- ശ്രദ്ധ കപൂര്‍ താരജോഡികളായെത്തിയ ചിത്രം സംവിധാനം ചെയ്തത് സുജീത്താണ്. യുവി ക്രിയേഷന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി എന്നിവര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍, മലയാള സിനിമാതാരം ലാല്‍  തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story