TECHNOLOGY

ബിഗ് ബില്യണ്‍ ഡെയ്‌സില്‍ ദശലക്ഷക്കണക്കിന് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന; നേട്ടം കൊയ്ത് ചെറുകിട-ഇടത്തരം കച്ചവടക്കാര്‍

25 Oct 2020

കൊച്ചി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സില്‍ വിറ്റഴിച്ചത് 10 ദശലക്ഷത്തോളം ഉല്‍പ്പന്നങ്ങള്‍. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെയ്സില്‍ ഇന്ത്യയിലുടനീളമുള്ള ചെറുകിട-ഇടത്തരം കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും മുമ്പെങ്ങുമില്ലാത്തവിധം സ്വീകാര്യതയാണ് ഇത്തവണ ലഭിച്ചത്. ഓരോ സെക്കന്റിലും 110 ഓര്‍ഡര്‍ പ്ലെയ്സ്മെന്റുകള്‍ വീതം പ്ലാറ്റ്‌ഫോമിന് ലഭിച്ചു. മൊബൈല്‍, ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഹോം ഫര്‍ണിഷിംഗ് എന്നീ വിഭാഗങ്ങളിലായിരുന്നു കൂടതല്‍ വില്‍പ്പന. ബിഗ് ബില്യണ്‍ ദിവസങ്ങളില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ആകെ 666 ദശലക്ഷത്തിലധികം സന്ദര്‍ശനങ്ങളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 52 ശതമാനവും ചെറു പട്ടണങ്ങളില്‍ നിന്നുള്ളവയാണ്.

ആദ്യ 5 ദിവസങ്ങളില്‍ തന്നെ ഫ്‌ളിപ്കാര്‍ട്ട് 10 ദശലക്ഷം ഡെലിവറി നടത്തി, ഇതില്‍ 3.5 ദശലക്ഷത്തിലധികം ഡെലിവറിയും നടത്തിയത് കിരാന സ്‌റ്റോറുകള്‍ വഴിയാണ്. ബിഗ് ബില്യണ്‍ ഡെയ്‌സിലൂടെ ബ്രാന്‍ഡുകളും കിരാനകളും കൈകോര്‍ത്തപ്പോള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ബിഗ് ബില്യണ്‍ ഡെയ്‌സിലൂടെ സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബിഗ് ബില്യണ്‍ ഡെയ്‌സ് വില്‍പ്പനയില്‍ ഇരട്ടിയിലധികം ഇടപാടാണ് ഇത്തവണ നടന്നത്. 35 ശതമാനം വില്‍പ്പനക്കാര്‍ക്കും 2019നെ അപേക്ഷിച്ച് മൂന്നിരട്ടി വില്‍പ്പന ലഭിച്ചു. കോടിപതി വില്‍പ്പനക്കാരുടെയും ലക്ഷാധിപതി വില്‍പ്പനക്കാരുടെയും എണ്ണം ഇരട്ടിയിലധികമായി ഉയര്‍ന്നു. വില്‍പ്പനക്കാരില്‍ 60 ശതമാനവും ചെറു പട്ടണങ്ങളില്‍ നിന്നുള്ളവരാണ്. ഈ വര്‍ഷം ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകളില്‍ 55 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായി. ഇഎംഐ ഓപ്ഷനുകളും പേ ലേറ്റര്‍ ക്രെഡിറ്റും ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ പെയ്‌മെന്റിന് സഹായകരമായി.

മൊബൈല്‍ വിഭാഗം സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളില്‍ രണ്ടിരട്ടി വളര്‍ച്ച ഉണ്ടായി. 2019നെ അപേക്ഷിച്ച് ഇത്തവണ രണ്ടിരട്ടി വളര്‍ച്ചയാണ് റിയല്‍മി സ്മാര്‍ട്ട് ഫോണ്‍സ് നേടിയത്. ഫാഷന്‍ വിഭാഗത്തില്‍ 1500 പുതിയ നഗരങ്ങള്‍ നിന്ന് കൂടി ഉപഭോക്താക്കളെത്തി. 40000 ബ്രാന്‍ഡുകളില്‍ നിന്നായി 16 ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ ഫാഷന്‍ വിഭാഗത്തില്‍ വിറ്റഴിച്ചു. വീട്ടുപകരണങ്ങളുടെ വിഭാഗത്തില്‍ ഓരോ രണ്ട് സെക്കന്റിലും ഒരു ടിവി വില്‍ക്കുകയും ഓരോ 14 സെക്കന്റില്‍ ഒരോ മൈക്രോവേവ് വില്‍ക്കുകയും ചെയ്തു. ഇലക്ട്രോണിക്‌സ് വിഭാഗത്തിലും രണ്ടിരട്ടി വളര്‍ച്ച ഉണ്ടായി. ലാപ്‌ടോപ്പുകള്‍, ഡെസ്‌ക്ടോപ്പുകള്‍, ഓഡിയോ, ക്യാമറ, ടാബ്ലെറ്റ് എന്നിവയാണ് ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത്. ഒറ്റ ദിവസംകൊണ്ടു തന്നെ 3.5 ദശലക്ഷം ഓഡിയോ ഉപകരണങ്ങളും ഒരു ദശലക്ഷം ഹെഡ്‌ഫോണുകളും വില്‍പ്പന നടത്തി. ഫര്‍ണിച്ചര്‍ വിഭാഗത്തില്‍ സെക്കന്റില്‍ 1.5 ഓര്‍ഡറുകളാണ് നടന്നത്. ഇതില്‍ 75% ഉപഭോക്താക്കളും പ്രീപേയ്മെന്റാണ് നടത്തിയത്.

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ