TECHNOLOGY

സാംസങ് ബിഗ് ടിവി ഡെയ്‌സ് പ്രഖ്യാപിച്ചു: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആകര്‍ഷകമായ ഓഫറുകള്‍, 20% വരെ ക്യാഷ്ബാക്ക്, ബിഗ് സ്‌ക്രീന്‍ ടിവികള്‍ക്ക് എക്സ്റ്റന്‍ഡഡ് വാറണ്ടി

Newage News

04 Jan 2021

  • 55 ഇഞ്ചും അതിനു മുകളിലും വലുപ്പമുള്ള QLED, ക്രിസ്റ്റല്‍ 4കെ യുഎച്ച്ഡി, QLED 8കെ ടിവികള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍
  • ഉറപ്പായ സമ്മാനങ്ങള്‍ - തിരഞ്ഞെടുത്ത പ്രീമിയം ടിവികള്‍ക്കൊപ്പം ഗാലക്‌സി എ51, എ31 സ്മാര്‍ട്ട്‌ഫോണുകള്‍, HW-Q800T, HW-Q900T സൌണ്ട് ബാറുകള്‍ എന്നിവ. 1990 രൂപ മുതല്‍ ആരംഭിക്കുന്ന ഇഎംഐകള്‍

ന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് 55 ഇഞ്ചും അതിനു മുകളിലും വലുപ്പമുള്ള ടിവികള്‍ക്കായി സാംസങ് ബിഗ് ടിവി ഓഫറുകള്‍ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് റീട്ടെയിലര്‍ ഷോറൂമുകളിലും ഓഫര്‍ ലഭിക്കും. 2021 ജനുവരി 31 വരെ ആയിരിക്കും ഓഫര്‍ കാലാവധി. QLED ടിവികള്‍, ക്രിസ്റ്റല്‍ 4കെ യുഎച്ച്ഡി, QLED 8കെ ടിവികള്‍ എന്നിവയുടെ 55, 65, 75, 82 ഇഞ്ച് വലുപ്പമുള്ള സാംസങിന്റെ ലാര്‍ജ് സ്‌ക്രീന്‍ ടിവികള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സവിശേഷമായ ഓഫറുകളും ഉറപ്പായ ആനുകൂല്യങ്ങളും ലഭിക്കുന്നു. 1990 രൂപ മുതല്‍ ആരംഭിക്കുന്ന ഇഎംഐ കൂടാതെ ഉപഭോക്താക്കള്‍ക്ക് 20 ശതമാനം ക്യാഷ്ബാക്കും എക്സ്റ്റന്‍ഡഡ് വാറണ്ടിയും ലഭിക്കുന്നു.

ഓഫര്‍ കാലയളവില്‍ 65  ഇഞ്ച് QLED ടിവികള്‍ക്കും 75 ഇഞ്ച് ക്രിസ്റ്റല്‍ 4കെ യുഎച്ച്ഡി ടിവികള്‍ക്കുമൊപ്പം 22,999 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എ51 സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കുന്നു. 55 ഇഞ്ച് QLED  ടിവികള്‍, 65 ഇഞ്ച് ക്രിസ്റ്റല്‍ 4കെ യുഎച്ച്ഡി ടിവികള്‍ എന്നിവയ്‌ക്കൊപ്പം 18,999 രൂപ വിലയുള്ള ഗാലക്‌സി എ31 സ്മാര്‍ട്ട്‌ഫോണാണ് ലഭിക്കുന്നത്. 75 ഇഞ്ച്, 82 ഇഞ്ച്, 85 ഇഞ്ച് QLED ടിവികള്‍ വാങ്ങുന്നവര്‍ക്ക് 48,990 രൂപ വിലയുള്ള HW-Q800T സൗണ്ട്ബാര്‍ ലഭിക്കും അല്ലെങ്കില്‍ 99,990 രൂപ വിലയുള്ള HW-Q900T സൗണ്ട്ബാര്‍ തിരഞ്ഞെടുത്ത ടിവി മോഡലുകള്‍ക്കൊപ്പം ലഭിക്കും. സാംസങ് QLED ടിവികള്‍ക്ക് 10 വര്‍ഷത്തെ നോ സ്‌ക്രീന്‍ ബേണ്‍ ഇന്‍ വാറണ്ടിയും 1 വര്‍ഷത്തെ കോംപ്രഹന്‍സീവ് വാറണ്ടിയും പാനലിന് ഒരു വര്‍ഷത്തെ അധിക വാറണ്ടിയും ലഭിക്കുന്നു.

'2020-ല്‍ വന്‍കിട നഗരങ്ങളിലും ചെറുകിട നഗരങ്ങളിലും ഗ്രാമീണ വിപണികളില്‍ പോലും 55 ഇഞ്ചിന് മുകളില്‍ വലുപ്പമുള്ള  സ്മാര്‍ട്ട് ടിവികള്‍ക്ക് ആവശ്യക്കാര്‍ കൂടിയിരുന്നു. സിനിമാറ്റിക് കാഴ്ച്ചാനുഭവം നല്‍കുന്ന വലിയ ടിവികളാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത്. ഹൈ ക്വാളിറ്റി ഒടിടി ഉള്ളടക്കങ്ങളുടെ വരവാണ് ഇത്തരത്തിലൊരു സാഹചര്യം സൃഷ്ടിച്ചത്.  പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച കണ്‍സ്യൂമര്‍ ഓഫറിംഗുകള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് 'ബിഗ് ടിവി ഡെയ്‌സ്' സംഘടിപ്പിക്കുന്നത്' - സാസങ് ഇന്ത്യ, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബിസിനസ്, സീനിയര്‍ വൈസ് പ്രസിഡന്റ് രാജു പുല്ലന്‍ പറഞ്ഞു. 'ലൈഫ്‌സ്‌റ്റൈല്‍ അപ്‌ഗ്രേഡ് ചെയ്യാനും ബിഗ് ടിവിയില്‍ കാഴ്ച്ചകള്‍ ആസ്വദിക്കാനും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് 'ബിഗ് ടിവി ഡെയ്‌സ്' മികച്ചൊരു അവസരമാണ്. ഞങ്ങളുടെ സവിശേഷമായ ഓഫറുകള്‍ ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊത്ത് ഉയരുമെന്നും അവരുടെ ജീവിതത്തെ കൂടുതല്‍ സമ്പന്നമാക്കുമെന്നും ക്വാളിറ്റി ഫാമിലി ടൈമിന് വീടിനെ സജ്ജമാക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്' - അദ്ദേഹം പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ