TECHNOLOGY

ആമസോണിലും ഫ്ലിപ്കാർട്ടിലും സാംസങ് സ്റ്റോറേജ് ​​ഡിവൈസുകൾക്ക് ആവേശകരമായ ഉത്സവ ഓഫറുകൾ പ്രഖ്യാപിച്ചു

Newage News

16 Oct 2020

ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും വിശ്വസ്തത ആര്‍ജ്ജിച്ചതുമായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡും, ഫ്‌ലാഷ് മെമ്മറിയിലെ വേള്‍ഡ് ലീഡറുമായ സാംസങ്, ഏവരും കാത്തിരിക്കുന്ന ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യന്‍ ഡേയ്‌സ്, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വേളയില്‍, അതിന്റെ എക്‌സ്‌റ്റേണല്‍, ഇന്റേണല്‍ സോളിഡ് സ്റ്റേറ്റ് ഡിവൈസുകള്‍ (SSD), മൈക്രോ SD കാര്‍ഡുകള്‍ എന്നിവയുടെ വിപുലമായ ശ്രേണിക്ക് പ്രത്യേക ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു.ഉത്സവാഘോഷത്തിന് ആവേശം പകര്‍ന്നുകൊണ്ട്, ഈ സ്റ്റോറേജ് ഡിവൈസുകള്‍ ലഭ്യമാക്കുന്നത് ഡിസ്‌ക്കൌണ്ടുകളും, ആകര്‍ഷകമായ ഫൈനാന്‍സ് സ്‌കീമുകളും, നോ കോസ്റ്റ് EMI യും, ക്യാഷ്ബാക്കും സഹിതമാണ്. ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യന്‍ ഡേയ്‌സ് സെയില്‍ ഒക്ടോബര്‍ 16 നും, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 17 നും ആണ് ആരംഭിക്കുന്നത്.

എക്‌സ്‌റ്റേണല്‍ SSDകള്‍

ഈ കാലയളവില്‍,  ഒതുക്കവും, കംപാക്ട് ഡിസൈനും, നെക്‌സ്റ്റ് ലെവല്‍ സുരക്ഷക്കായുള്ള ബില്‍റ്റ്-ഇന്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സഹിതം അതിവേഗ ട്രാന്‍സ്ഫര്‍ സ്പീഡും സമന്വയിച്ച PSSD T7 ടച്ച് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 500GB, 1TB, 2TBസൈസുകള്‍ക്ക് യഥാക്രമം രൂ. 9,999, രൂ. 14,999, രൂ. 34,999 എന്നീ സ്‌പെഷ്യല്‍ വിലയില്‍ ലഭിക്കുന്നതാണ്. PSSD T7 ഓഫര്‍ ചെയ്യുന്നത് 500GB, 1TB, 2TBസൈസുകള്‍ക്ക് യഥാക്രമം രൂ. 6,999, രൂ. 12,999, രൂ. 28,999 എന്നീ വിലയാണ്.ഹൈ സ്പീഡ്, കംപാക്ട്, ഡ്യൂറബിള്‍, പാസ്സ്‌വേര്‍ഡ് സംരക്ഷിത പോര്‍ട്ടബിള്‍ SSD ആയ PSSD T5 ലഭിക്കുക 500GB, 1TB, 2TB സൈസുകള്‍ക്ക് യഥാക്രമം രൂ. 5,999, രൂ.10,999, രൂ. 22,499 എന്നീ വിലയിലാണ്.

ഇന്റേണല്‍ SSDകള്‍

SATA ബേസ്ഡ് ഇന്റേണല്‍ SSD 860 EVO ലഭിക്കുന്നത് 250GB, 500GB, 1TB, 2TB സൈസുകള്‍ക്ക് യഥാക്രമം രൂ. 3,299, രൂ. 5,299, രൂ. 9,999 രൂ. 22,999 എന്നീ വിലയിലാണ്, അതേസമയം  3,500/3,300 MB/s വരെ സീക്വന്‍ഷ്യല്‍ റീഡ്/റൈറ്റ് സ്പീഡ് കിട്ടുന്ന NVME/PCIeബേസ്ഡ് ഇന്റേണല്‍ SSD റേഞ്ച് 970 EVO പ്ലസ് വാങ്ങാന്‍ കഴിയുക 250GB, 500GB, 1TB സൈസുകള്‍ക്ക് യഥാക്രമം രൂ. 4,299, രൂ. 6,799, രൂ. 11,999 എന്നീ വിലയിലാണ്. സാംസങ്ങിന്റെ ഏറ്റവും പുതിയ 2nd ജനറേഷന്‍ QLC SSD ആയ 870 QVO ഓഫര്‍ ചെയ്യുന്നത് 1TB, 2TBസൈസുകള്‍ക്ക് യഥാക്രമം രൂ. 8,499, രൂ.15,999 എന്നിങ്ങനെയാണ്.

മെമ്മറി കാര്‍ഡ്

കൂടുതല്‍ സ്‌പേസും  കൂടുതല്‍ സ്പീഡും നല്‍കുന്ന സാംസങ് EVO പ്ലസ് മൈക്രോ SD കാര്‍ഡുകള്‍ 32GB, 64GB, 128GB, 256GB, 512GB സ്റ്റോറേജ് വേരിയന്റുകള്‍ക്ക് യഥാക്രമം രൂ. 419, രൂ. 649, രൂ. 1,199, രൂ. 2,999, രൂ. 6,499 എന്നീ സ്‌പെഷ്യല്‍ വിലയിലാണ് നല്‍കുക.

മേല്‍പ്പറഞ്ഞ എല്ലാ ഓഫറുകളും ഫ്‌ലിപ്കാര്‍ട്ടിലെയും ആമസോണിലെയും സെയിലിന് ബാധകമാണ്.''വര്‍ക്ക് ഫ്രം ഹോം എന്നത് പുതിയ നോര്‍മലിന്റെ ഭാഗമായതിനാല്‍, സ്റ്റോറേജ് ഡിവൈസുകള്‍ക്ക് ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃത ബ്രാന്‍ഡ് ആയതിനാല്‍, ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന അതുല്യമായ അനുഭവവും ടെക്നോളജിയും ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ ഫെസ്റ്റീവ് ഓഫറുകള്‍ ഉപഭോക്താക്കളുടെ ജീവിതം എളുപ്പമാക്കുമെന്നും, ആഘോഷവേളകള്‍ക്ക് കൂടുതല്‍ ആനന്ദം പകരുമെന്നും ഞങ്ങള്‍ക്ക് ഉറപ്പാണ്,'' സാംസങ് ഇന്ത്യ എന്റര്‍പ്രൈസ് സെയില്‍സ് സീനിയര്‍ ഡയറക്ടര്‍ ആകാശ് സക്സേന പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ