TECHNOLOGY

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി സാംസങ് എക്സ്‌ക്ലൂസീവ് സ്റ്റോര്‍ ആകര്‍ഷകമായ പ്രോഗ്രാമുകള്‍ പ്രഖ്യാപിച്ചു

Newage News

01 Dec 2020

  • സാംസങ് സ്മാര്‍ട്ട്കഫേകള്‍ക്കായി വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് അവതരിപ്പിച്ചു

ഗുരുഗ്രാം: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ്, സാംസങ് സ്മാര്‍ട്ട് കഫേ, സാംസങ് സ്മാര്‍ട്ട് പ്ലാസ തുടങ്ങിയ സാംസങ് എക്സ്ല്കൂസീവ് സ്റ്റോറുകളില്‍ നിന്ന് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ പ്രോഗ്രാമുകള്‍ പ്രഖ്യാപിച്ചു. സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളില്‍ നിന്ന് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെ ഷോപ്പിംഗ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതാണ് പുതിയ പ്രോഗ്രാമുകള്‍. സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളില്‍ നിന്ന് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഇനിപ്പറയുന്ന ആനുകൂല്യങ്ങള്‍ നേടാനാകും:

സ്മാര്‍ട്ട് ക്ലബ് ലോയല്‍റ്റി പ്രോഗ്രാം

സാംസങ് സ്മാര്‍ട്ട് കഫേ, സാംസങ് സ്മാര്‍ട്ട് പ്ലാസ എന്നിവിടങ്ങളില്‍ നിന്ന് ആദ്യമായി ഏറ്റവും കുറഞ്ഞത് 15000 രൂപ വിലയുള്ള ഗാലക്‌സി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍, സര്‍വീസ് കൂപ്പണുകള്‍, മറ്റ് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നു. സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളില്‍ നിന്ന് നടത്തുന്ന അടുത്ത വാങ്ങലില്‍ ഈ റിവാര്‍ഡ് പോയിന്റുകള്‍ റിഡീം ചെയ്യാം. ഇതുകൂടാതെ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് ക്ലബ് മെമ്പര്‍ഷിപ്പിലൂടെ (2020 ഡിസംബര്‍ വരെ കാലാവധി) 6000 രൂപ മൂല്യമുള്ള 3 വൌച്ചറുകള്‍ ലഭിക്കും. ഗാലക്‌സി Z ഫോള്‍ഡ്2, ഗാലക്‌സി ടാബ് S7 പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഫാസ്റ്റ് ട്രാക്ക് അപ്‌ഗ്രേഡും ലഭിക്കും. ഫാസ്റ്റ് ട്രാക്ക് അപ്‌ഗ്രേഡിലൂടെ, സാധാരണയുള്ള പ്രോഗ്രാമിലും ഉയര്‍ന്ന തലത്തിലുള്ള മെമ്പര്‍ഷിപ്പാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

സംസങ് റെഫറല്‍ പ്രോഗ്രാം

സാംസങിന് ഇന്ത്യയില്‍ വലിയ ഉപഭോക്തൃ അടിത്തറയുണ്ട്, ഡിവൈസ് ഉപയോഗിക്കുന്നവരില്‍ നിന്ന് ബ്രാന്‍ഡിന് വലിയ അളവിലുള്ള സ്‌നേഹം ലഭിക്കുകയും ചെയ്യുന്നു. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഗിഫ്റ്റ് നല്‍കുന്നതിനായി സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളില്‍ റെഫറല്‍ പ്രോഗ്രാം അവതരിപ്പിക്കുകയാണ്. സാംസങ് ഉപഭോക്താക്കളുടെ (റഫറര്‍),  സുഹൃത്തുക്കളും കുടുംബാംഗങ്ങളും സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ ആകര്‍ഷകമായ റിവാര്‍ഡുകള്‍ ലഭിക്കുന്നു. റെഫറര്‍ക്ക് അവരുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ, സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറില്‍ നിന്ന് തിരഞ്ഞെടുത്ത ഏതാനും സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ 7500 രൂപ മൂല്യമുള്ള അധിക സ്മാര്‍ട്ട് ക്ലബ് ആനുകൂല്യങ്ങള്‍ ലഭിക്കും. ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാകുമ്പോള്‍ റഫറര്‍ക്കും റഫറിക്കും റിവാര്‍ഡ് പോയിന്റുകളും ലഭിക്കും.

റിപ്പീറ്റ് ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങള്‍

5000 രൂപയുടെ ഗാലക്‌സി M01 കോര്‍ മുതല്‍ 150000 രൂപയുടെ ഫോള്‍ഡബിള്‍ ഗാലക്‌സി Z ഫോള്‍ഡ്2 വരെ വിലയുള്ള ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഇന്ത്യയിലെ ഏക സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാണ് സാംസങ്. അതുകൊണ്ടു തന്നെ സാംസങിന്റെ വലിയൊരു വിഭാഗം ഉപഭോക്താക്കളും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യാനായി വീണ്ടും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരാണ് അല്ലെങ്കില്‍ റിപ്പീറ്റ് ഉപഭോക്താക്കളാണ്. ഇത്തരം ഉപഭോക്താക്കള്‍ക്കുള്ളത് ഗ്യാരണ്ടി കഴിഞ്ഞ ഡിവൈസുകളാകും. ഗ്യാരണ്ടി കഴിഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ റിപ്പെയര്‍ ചെയ്യാന്‍ താല്‍പ്പര്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് അംഗീകൃത സാംസങ് സര്‍വീസ് സെന്റര്‍ സന്ദര്‍ശിക്കുമ്പോള്‍ 5% ഡിസ്‌ക്കൌണ്ട് ലഭിക്കുന്ന കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണുകള്‍ സാംസങ് സ്മാര്‍ട്ട് കഫേ, സാംസങ് സ്മാര്‍ട്ട് പ്ലാസ, സാംസങ് ഇ-സ്റ്റോര്‍ എന്നിവിടങ്ങളില്‍ റിഡീം ചെയ്യാം. ഈ ഡിസ്‌ക്കൌണ്ട് കൂപ്പണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വിപണിയില്‍ നിലവിലുള്ള മറ്റ് ഓഫറുകളും ലഭിക്കും.

വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ട്

ഏതാനും ക്ലിക്കുകളിലൂടെ ഉപഭോക്താക്കളെ അവരുടെ സമീപത്തുള്ള സാംസങ് സ്മാര്‍ട്ട് കഫേയിലേക്ക് കണക്റ്റ് ചെയ്യുന്ന വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് സാംസങ് അവതരിപ്പിച്ചു. സാംസങ് സ്മാര്‍ട്ട് കഫേ വാട്ട്‌സ്ആപ്പ് നമ്പരായ 9870-494949 -ലേക്ക് ഹായ് എന്ന് മെസേജ് അയയ്ക്കുമ്പോള്‍ അവരുടെ സമീപത്തുള്ള സാംസങ് സ്മാര്‍ട്ട്കഫേയുടെ ലൊക്കേഷന്‍, സ്റ്റോറില്‍ നിന്ന് ഓണ്‍ലൈനില്‍ വാങ്ങല്‍, ഹോം ഡെമോ ബുക്ക് ചെയ്യല്‍, സ്റ്റോറില്‍ നിന്ന് കോള്‍ ബാക്ക് അഭ്യര്‍ത്ഥിക്കല്‍, പുതിയ ഓഫറുകള്‍, പ്രോഡക്റ്റ് ലോഞ്ചുകള്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ മറുപടിയായി ലഭിക്കും. വാങ്ങല്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പിലൂടെ തന്നെ ഇലക്ട്രോണിക് ഇന്‍വോയിസും ലഭിക്കും.

'ഗാലക്‌സി ഡിവൈസ് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായൊരു സ്ഥലമാക്കി സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളെ മാറ്റിയെടുക്കാന്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സാംസങ് നിരവധി പദ്ധതികളാണ് അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്തുടനീളമുള്ള ഞങ്ങളുടെ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളില്‍ വരുന്ന ഉപഭോക്താക്കളും ജീവനക്കാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കാന്‍ എല്ലാ സ്റ്റോറുകള്‍ക്കും സുരക്ഷാ സര്‍ട്ടിഫിക്കേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാംസങ് റെഫറല്‍ പ്രോഗ്രാം, ഡിസ്‌ക്കൌണ്ട് കൂപ്പണ്‍ പ്രോഗ്രാം, സ്മാര്‍ട്ട് ക്ലബ് ലോയല്‍റ്റി പ്രോഗ്രാം തുടങ്ങി നിരവധി പദ്ധതികളാണ് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി അവതരിപ്പിച്ചിരിക്കുന്നത്. സാംസങ് വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് പോലുള്ള വെര്‍ച്വല്‍ സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ട്. കൂടുതല്‍ സൌകര്യപ്രദമായ ഉപഭോക്തൃ ജേര്‍ണി ഉറപ്പാക്കാന്‍ ഇത്തരം ഉദ്യമങ്ങള്‍ സഹായിക്കും' - സാംസങ് ഇന്ത്യ, മൊബൈല്‍ ബിസിനസ്, സീനിയര്‍ വൈസ് പ്രസിഡന്റ്, മൊഹന്‍ദീപ് സിംഗ് പറഞ്ഞു. സാംസങിന് ഇന്ത്യയില്‍ സാംസങ് സ്മാര്‍ട്ട്കഫേ, സാംസങ് സ്മാര്‍ട്ട്പ്ലാസ എന്നിവ ഉള്‍പ്പെടെ 2000-ത്തോളം എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളുണ്ട്. പുതിയ പ്രോഗ്രാമുകള്‍ ഇന്ത്യയിലെ എല്ലാ സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകള്‍ക്കും ബാധകമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ