Newage News
12 Feb 2021
- ആകര്‍ഷകമായ ഡീലുകള്‍ 12.5 ശതമാനം വരെ ക്യാഷ്ബാക്ക്, 1190 രൂപ മുതല്‍ ഇഎംഐകള്‍, 75 ഇഞ്ച് ദ് ഫ്രെയിം ടിവിക്കൊപ്പം HW-Q800T സൌണ്ട്ബാര്‍ സൌജന്യം
ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും അധികം വിശ്വാസ്യതയുള്ളതുമായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്, അവരുടെ ഏറ്റവും പോപ്പുലറായ ലൈഫ്സ്റ്റൈല്‍ റേഞ്ച് ടിവികളായ ദ് ഫ്രെയിം, ദ് സെരിഫ് എന്നിവയ്ക്ക് ആകര്‍ഷകമായ ഓഫറുകള്‍ നല്കുന്ന 'ദ് ലൈഫ്സ്റ്റൈല്‍ ഫെസ്റ്റ്' അവതരിപ്പിച്ചു. 2021 ഫെബ്രുവരി 28 വരെ നടക്കുന്ന ഈ ഫെസ്റ്റില്‍ സാംസങിന്റെ ലൈഫ്സ്റ്റൈല്‍ ടിവികള്‍ പ്രത്യേക വിലയില്‍ എക്സ്ക്ലൂസീവ് ഡിസ്ക്കൌണ്ടുകളോടെ എല്ലാ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് റീട്ടെയില്‍ ഔട്ട്ലെറ്റുകളില് നിന്നും ലഭ്യമാകും. ദ് ഫ്രെയിം, ദ് സെരിഫ് എന്നിവ ഏറ്റവും മികച്ച ലൈഫ്സ്റ്റൈല്‍ ടിവികളാണ്. ദ് ഫ്രെയിം ടിവി നിങ്ങളുടെ ഹോം ഡെക്കോറിനെ ആകര്‍ഷകമായ ഡിസൈനിലൂടെയും പ്രീമിയം ഫീച്ചറുകളിലൂടെയും മാറ്റിമറിക്കും. ഈ ടിവി ഉപയോഗിക്കാത്തപ്പോള്‍ ആര്‍ട്ട് മോഡിലേക്ക് മാറുകയും ലോകത്തെമ്പാടും നിന്നുള്ള 1200 ഡിജിറ്റല്‍ ആര്‍ട്ടുകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന പിക്ച്ചര്‍ ഫ്രെയിമാകുകയും ചെയ്യും. നമ്മുടെ ലീവിംഗ് സ്പേസിനെ ആര്‍ട്ട് ഗ്യാലറി പോലെ തോന്നിപ്പിക്കാന്‍ ഈ ടിവിക്ക് കഴിയും. പരമ്പരാഗത ടിവി സങ്കല്‍പ്പങ്ങളെ മാറ്റി മറിക്കുന്നതാണ് ദ് സെരിഫ്. ഏത് ലീവിംഗ് സ്പേസിന്റെയും ഡിസൈനിനെ പരിപോഷിപ്പിക്കാന്‍ പോന്ന തരത്തില്‍ മഹനീയമായ ഡിസൈനാണ് സാംസങും പരീസ്യന്‍ ഡിസൈന്‍ ദ്വയങ്ങളായ റോണന്‍, എര്‍വാന്‍ ബൌറോലോക്ക് എന്നിവരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷ് അക്ഷരം I യുടെ രൂപത്തിലുള്ള യൂണിബോഡി ഡിസൈന്‍ മുതല്‍ അങ്ങേയറ്റം മികച്ച QLED പിക്ച്ചര്‍ വരെയുള്ള ദ് സെരിഫ്, ടിവി കാഴ്ച്ചാനുഭവത്തെ പുനര്‍നിര്‍വചിക്കുന്ന ഒരു സ്റ്റേറ്റ്മെന്റ് സെന്റര്പീസാണ്.
ഈ ഓഫര്‍ കാലയളവില്‍ 43, 49, 50 ഇഞ്ച് മോഡല്‍ ടിവികള്‍ വാങ്ങുന്നവര്‍ക്ക് 4500 രൂപ ക്യാഷ്ബാക്കും 55, 65, 75 ഇഞ്ച് ലൈഫ്സ്റ്റൈല്‍ ടിവി മോഡലുകള്‍ വാങ്ങുന്നവര്‍ക്ക് 7500 രൂപ ക്യാഷ്ബാക്കും ലഭിക്കും.
75 ഇഞ്ച് ദ് ഫ്രെയിം ടിവി വാങ്ങുന്നവര്‍ക്ക് 48,990 രൂപ വിലയുള്ള സാംസങ് സൌണ്ട്ബാര്‍ HW-Q800T കോംപ്ലിമെന്ററിയായി ലഭിക്കും. 1190 രൂപ മുതല്‍ തുടങ്ങുന്ന ഈസി ഇഎംഐ ഓപ്ഷനുകള്‍, പാനലുകള്‍ക്ക് 2 വര്‍ഷത്തെ വാറണ്ടി (1+1 വര്‍ഷം എക്സ്റ്റന്‍ഡഡ് വാറണ്ടി), 10 വര്‍ഷത്തെ നോ സ്ക്രീന്‍ ബേണ്‍ ഇന്‍ വാറണ്ടി എന്നിവയും ടിവികള്‍ക്കൊപ്പം ലഭിക്കും. 'മികച്ച ഡിസൈനും പ്രീമിയം ടെക്നോളജിയുമുള്ള ഉല്‍പ്പന്നങ്ങള്‍ അന്വേഷിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ലൈഫ്സ്റ്റൈല്‍ ടിവികള്‍ക്കുള്ള ഡിമാന്‍ഡും വര്‍ദ്ധിച്ചിട്ടുണ്ട്. വീട്ടില്‍ തന്നെ കൂടുതല്‍ സമയവും ചെലവഴിക്കുമ്പോള്‍ ആളുകളുടെ ലീവിംഗ് സ്പേസുകളെ ഡിസൈന്‍ ചെയ്യുന്നതില്‍ സവിശേഷവും വ്യക്തിപരവുമായ ഘടകങ്ങളുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. 'ദ് ലൈഫ്സ്റ്റൈല്‍ ഫെസ്റ്റ്' സംഘടിപ്പിച്ചിരിക്കുന്നത് തന്നെ ദ് ഫ്രെയിം, ദ് സെരിഫ് പോലുള്ള ടിവികള്‍ക്ക് മികച്ച ഉപഭോക്തൃ ഓഫറുകള്‍ സൃഷ്ടിക്കുന്നതിനാണ്' - സാംസങ് ഇന്ത്യ, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബിസിനസ്സ്, സീനിയര്‍ വൈസ് പ്രസിഡന്റ്, രാജു പുല്ലന് പറഞ്ഞു.
ദ് ഫ്രെയിം QLED ടിവി ടെക്നോളജിയുടെയും ഡിസൈനിന്റെയും പെര്‍ഫെക്റ്റ് കൂടിച്ചേരലാണ്. ഇത് ലീവിംഗ് സ്പേസിനെ മനോഹരമാക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ ടിവി കാഴ്ച്ചാനുഭവത്തെയും മെച്ചപ്പെടുത്തുന്നു. QLED ടെക്നോളജി മനോഹരമായ നിറങ്ങള്‍, മികച്ച കോണ്‍ട്രാസ്റ്റുകള്‍, സൂക്ഷ്മ വിശദാംശങ്ങള്‍ എന്നിവ 100 ശതമാനം കളര്‍ വോളിയത്തില്‍ കാണാന്‍ കഴിയുന്നു. ദ് ഫ്രെയിമില്‍ ഇന്‍ബില്‍റ്റ് മോഷന്‍, ബ്രൈറ്റ്നെസ് സെന്‍സറുകളുണ്ട്. ടിവിയായി ഉപയോഗിക്കാത്തപ്പോള്‍ ദ് ഫ്രെയിം ആര്‍ട്ട് മോഡിലേക്ക് മാറുന്നു. ലോകത്തെമ്പാടും നിന്നുമുള്ള ആര്‍ട്ട് വര്‍ക്കുകള്‍ പ്രദര്‍ശിപ്പിക്കുന്ന പിക്ച്ചര്‍ ഫ്രെയിമായി ഇത് മാറും. ഇത് നിങ്ങളുടെ ലീവിംഗ് സ്പേസിനെ ആര്‍ട്ട് ഗ്യാലറിക്ക് തുല്യമാക്കുന്നു. സമയം അനുസരിച്ച് ആര്‍ട്ട് ഫ്രെയിമിന്റെ കാഴ്ച്ചയും മാറുന്നത് പോലെ തന്നെ വെളിച്ചത്തിന്റെ തോത് അനുസരിച്ച് ദ് ഫ്രെയിം സ്വയം അഡ്ജസ്റ്റ് ചെയ്യുന്നു. ഈ ടിവിക്ക് 10 വര്‍ഷത്തെ നോ സ്ക്രീന്‍ ബേണ്‍ ഇന്‍ വാറണ്ടിയും പാനലിന് 2 വര്‍ഷത്തെ വാറണ്ടിയുമുണ്ട്.
സാംസങിന്റെ ലൈഫ്സ്റ്റൈല്‍ ടിവിയായ ദ് സെരിഫ് ആര്‍ട്ടും ഡിസൈനും ആധുനിക ടെക്നോളജിയിലേക്ക് പെര്‍ഫെക്റ്റായി കൂട്ടിയിണക്കിയിരിക്കുന്ന ഉല്‍പ്പന്നമാണ്. ദ് സെരിഫില് ഉപയോഗിച്ചിരിക്കുന്നത് അത്യാധുനിക QLED ടെക്നോളജിയാണ്. ഇംഗ്ലീഷ് അക്ഷരം I യുടെ രൂപത്തിലുള്ള ഡിസൈന്‍ ഏതു ലീവിംഗ് സ്പേസിനെയും അതിമനോഹരമാക്കി മാറ്റുന്നു. ക്ലിയര്‍, ഇമ്മേര്‍സീവ് സൌണ്ടും അതിശ്രേഷ്ഠമായ പിക്ച്ചര്‍ ക്വാളിറ്റിയുമാണ് ദ് സെരിഫിന്റെ മുഖമുദ്ര. ചുറ്റുപാടുമുള്ള ശബ്ദം തിരിച്ചറിഞ്ഞ് അതിന് അനുസരിച്ച് ടിവിയുടെ ശബ്ദം ക്രമീകരിക്കാനുള്ള ശേഷി ഈ ടിവിക്കുണ്ട്. ആക്റ്റീവ് വോയിസ് ആംപ്ലിഫയര്‍ (AVA) ഫീച്ചറിലൂടെ അര്‍ത്ഥവത്തായ ശബ്ദങ്ങളില്‍ മാത്രമാണ് ടിവി ഫോക്കസ് ചെയ്യുന്നത്. 100% കളര്‍ വോളിയത്തിലൂടെ ചിത്രങ്ങള്‍ക്ക് മിഴിവേകുന്നു. ക്വാണ്ടം പ്രോസസര്‍ 4K, HDR തുടങ്ങിയവ പിക്ച്ചര്‍ ക്വാളിറ്റി കൂടുതല്‍ മികച്ചതാക്കുന്നു. എല്ലാത്തിനെയും 4കെ പിക്ച്ചര്‍ ക്വാളിറ്റിയിലേക്ക് അപ്സ്കെയില്‍ ചെയ്താണ് ദ് സെരിഫ് ദൃശ്യമാക്കുന്നത്. ഇതിനായി AI അപ്സ്കെയിലിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.