TECHNOLOGY

ആഗോള ഇലക്ട്രോണിക്സ് വിണിയിയിലും പ്രതിസന്ധിയുടെ ലാഞ്ചനകൾ; ഐഫോൺ വാങ്ങാനാളില്ലാതായതോടെ കോടികളുടെ നഷ്ടം നേരിട്ട് സാംസങ്, വിപണിയിൽ വൻ പ്രതിസന്ധിയെന്ന സൂചനയുമായി ടെക് ഭീമന്മാരുടെ പ്രവർത്തന റിപ്പോർട്ട്

01 Nov 2019

ന്യൂഏജ് ന്യൂസ്, രാജ്യാന്തര ഇലക്ട്രോണിക്സ് വിണിയിലെ മുൻനിര കമ്പനിയായ സാംസങ് വൻ നഷ്ടത്തിലെന്ന് റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 52.3 ശതമാനം ഇടിഞ്ഞു. ആപ്പിൾ, സോണി കമ്പനികളുടെ വിൽപന പ്രതിസന്ധിയും അമേരിക്ക–ചൈന വ്യാപാര പോരുമാണ് സാംസങ്ങിനു തിരിച്ചടിയായത്.

ജൂലൈ-സെപ്റ്റംബർ പാദത്തിൽ അറ്റാദായം 52.3 ശതമാനം ഇടിഞ്ഞ് 5.4 ബില്യൺ ഡോളറിലെത്തി. അതായത് മൂന്നാം പാദത്തിൽ അറ്റാദായം പകുതിയായി കുറഞ്ഞു. എല്ലാ വർഷവും സാംസങ്ങിനെ രക്ഷിച്ചിരുന്ന മെമ്മറി ചിപ്പുകളാണ് മൂന്നാം പാദത്തിൽ തിരിച്ചടിച്ചത്. പ്രവർത്തന ലാഭം പ്രതിവർഷം 55.7 ശതമാനമാണ് ഇടിഞ്ഞത്. എന്നാൽ അടുത്ത വർഷം ചിപ്പ് വിപണിയിൽ മികച്ച നേട്ടമുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചത്.

കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രവർത്തന ലാഭം റെക്കോഡ് നേട്ടം കൈവരിച്ചിരുന്നു. തുടർച്ചയായ നാല് പാദങ്ങളിലെ പ്രവർത്തന ലാഭത്തിൽ വൻ നേട്ടം കൈവരിച്ചതിനു ശേഷമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ വിൽപനയുടെ മൂന്നിൽ രണ്ട് ഭാഗവും സെമികണ്ടക്ടർ ബിസിനസിൽ നിന്നാണ്. ലോകത്തെ ഒട്ടുമിക്ക സ്മാർട് ഫോൺ കമ്പനികളും സാംസങ്ങിൽ നിന്നാണ് ചിപ്പുകളും സ്ക്രീൻ പാനലുകളും വാങ്ങുന്നത്.

ആപ്പിളിന് ആവശ്യത്തിന് ഐഫോണ്‍ വില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ തങ്ങള്‍ക്കു നഷ്ടം വന്നുവെന്നും അത് എത്രയും വേഗം നികത്തണമെന്നും സാംസങ് ആപ്പിളിനോട് ആവശ്യപ്പെട്ടിരുന്നു. ദശലക്ഷക്കണക്കിനു ഡോളര്‍ ആപ്പിള്‍ പിഴയൊടുക്കണം എന്നാണ് സാംസങ് ആവശ്യപ്പെട്ടിരുന്നത്. ഐഫോണുകള്‍ക്കു മാത്രമായി സവിശേഷതകളുള്ള ഓലെഡ് ഡിസ്‌പ്ലെ നിര്‍മിക്കാന്‍ പ്രത്യേകം ഫാക്ടറി തന്നെ പണിയണമെന്നും 2019, 2020 വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 10 കോടി ഒലെഡ് പാനലുകള്‍ വേണമെന്നുമാണ് ആപ്പിള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആപ്പിളിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഐഫോണ്‍ വില്‍പന കൂടിയില്ലെന്നു മാത്രമല്ല കുറയുകയും ചെയ്തു.

പ്രത്യേകം ഫാക്ടറിയൊക്കെ പണിത സാംസങ്ങിനു കാശും പോയി. സാംസങ്ങിന്റെ പ്ലാന്റില്‍ ആപ്പിള്‍ ആവശ്യപ്പെട്ടതിന്റെ ഏകദേശം 50 ശതമാനം മാത്രം ജോലിയാണ് നടക്കുന്നതത്രെ. സാംസങ് ഡിസ്‌പ്ലെയുടെ (Samsung Display) പ്രവര്‍ത്തന ലാഭം 50 ശതമാനം ഇടിയുകയും ചെയ്തിരുന്നു. ഇതൊന്നും കൂടാതെ പുതിയ ഫാക്ടറി തുടങ്ങി ആദ്യ കാലത്തു ഉണ്ടാക്കി നില്‍കിയ ഏതാനും പാനലുകളില്‍ നിര്‍മാണ പ്രശ്‌നം കണ്ടെന്നു പറഞ്ഞ് ആപ്പിള്‍ അപ്പോള്‍ത്തന്നെ സാംസങ്ങിനു പിഴയിടുകയും ചെയ്തിരുന്നുവെന്ന കാര്യവും സാംസങ്ങിന് മറക്കാനാകില്ല.

Content Highlights: Samsung Electronics net profit falls 52.3% in Q3 2019


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ