TECHNOLOGY

വിലകുറഞ്ഞ 5ജി സ്മാർട്ട്‌ഫോണുമായി സാംസങ്; ഗാലക്‌സി എ32 5ജി യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു

Newage News

15 Jan 2021

യൂറോപ്യൻ വിപണിയിൽ വിലകുറഞ്ഞ 5 ജി സ്മാർട്ട്‌ഫോൺ സാംസങ് ഗാലക്‌സി എ 32 5 ജി (Samsung Galaxy A32 5G) അവതരിപ്പിച്ചു. ഈ ഹാൻഡ്‌സെറ്റിൻറെ ഇരുവശങ്ങളിലും മുകളിലുമായി താരതമ്യേന കട്ടിയുള്ള ബെസലുകളും കൂടുതൽ കട്ടിയുള്ള ചിന്നും വരുന്നു. ഒരു നൊച്ചിൽ നൽകിയിരിക്കുന്ന ഗാലക്‌സി എ 32 5 ജി സെൽഫി ക്യാമറ, പിൻഭാഗത്തായി ഫ്ലാഷ് ലൈറ്റ് വരുന്നയിടത്ത് ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവ ഉൾപ്പെടുന്നു. സാംസങ് ഗാലക്‌സി എ 32 5 ജി രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും നാല് കളർ ഓപ്ഷനുകളിലുമായി വിപണിയിൽ വരുന്നു. സാംസങ് ഗാലക്‌സി എ 32 5 ജിയുടെ 64 ജിബി വേരിയന്റിന് യൂറോ 279 (ഏകദേശം 24,800 രൂപ), 128 ജിബി വേരിയന്റിന് യൂറോ 299 (ഏകദേശം 26,600 രൂപ) എന്നിങ്ങനെ വില വരുന്നു. എന്നാൽ, സാംസങ് ഇതുവരെ ഈ ഹാൻഡ്സെറ്റുകളുടെ കൃത്യമായ കോൺഫിഗറേഷനുകൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഔദ്യോഗികമായി പ്രഖ്യപിച്ച സമയത്ത് ഈ ഹാൻഡ്‌സെറ്റിന് മൂന്ന് റാം മോഡലുകൾ - 4 ജിബി, 6 ജിബി, 8 ജിബി എന്നിങ്ങനെ ലഭിക്കുന്നതായി പറയുന്നു. ഫെബ്രുവരി 12 ന് വിപണിയിൽ എത്തുമ്പോൾ സാംസങ് ഗാലക്‌സി എ 32 5 ജി ബ്ലാക്ക്, ബ്ലൂ, വയലറ്റ്, വൈറ്റ് തുടങ്ങിയ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്ന് പറയുന്നു. 

6.5 ഇഞ്ച് എച്ച്ഡി + ടിഎഫ്ടി ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എ 32 5 ജിയിൽ നൽകിയിരിക്കുന്നത്. 8 ജിബി വരെ റാമുമായി വരുന്ന ഒക്ടാകോർ SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന ഇതിന് 128 ജിബി സ്റ്റോറേജ് കപ്പാസിറ്റിയാണ് വരുന്നത്.  എഫ് / 1.8 ലെൻസ് വരുന്ന 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 ലെൻസ് വരുന്ന 8 മെഗാപിക്സൽ സെൻസർ, എഫ് / 2.4 ലെൻസ് വരുന്ന അൾട്രാ വൈഡ് ആംഗിൾ, എഫ് / 2.2 ലെൻസുള്ള 5 മെഗാപിക്സൽ മാക്രോ ഷൂട്ടറും, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് സാംസങ് ഗാലക്‌സി എ 32 5 ജിയിൽ വരുന്നത്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ സെൻസറും നിങ്ങൾക്ക് ലഭിക്കും.   5 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവ ഗാലക്‌സി എ 32 5 ജിയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 15W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറും ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യ പ്രവർത്തനക്ഷമമാക്കിയ സറൗണ്ട് ശബ്ദവും ഡോൾബി ഡിജിറ്റൽ, ഡോൾബി ഡിജിറ്റൽ പ്ലസ് എന്നിവ ഉൾപ്പെടുന്നു. സാംസങ് ഗാലക്‌സി എ 32 5 ജിക്ക് 205 ഗ്രാം ഭാരമാണ് വരുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ