TECHNOLOGY

സാംസങ് ഗാലക്‌സി എ32 മാർച്ച് 5ന് വിപണിയിലെത്തും

Newage News

02 Mar 2021

മാർച്ച് 5 ന് ഇന്ത്യയിൽ വിപണിയിലെത്തുന്ന സാംസങ് ഗാലക്‌സി എ 32 സ്മാർട്ഫോൺ അതേ ദിവസം തന്നെ വിൽപ്പനയ്‌ക്കെത്തും. ഈ സ്മാർട്ട്‌ഫോണിൻറെ മൈക്രോസൈറ്റിൽ വരുന്ന തീയതിയും വിൽപ്പനയും കമ്പനിവെബ്‌പേജിൽ കാണിക്കുന്നുണ്ട്. റഷ്യ, യുകെ തുടങ്ങിയ അന്താരാഷ്ട്ര വിപണികളിൽ യഥാക്രമം 4 ജി, 5 ജി കണക്റ്റിവിറ്റി സപ്പോർട്ടുമായാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. ഈ രണ്ട് ഫോൺ വേരിയന്റുകളും 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയുമായാണ് വിപണിയിൽ വരുന്നത്.   സാംസങ് ഗാലക്‌സി എ 32 യുടെ മൈക്രോസൈറ്റ് ഈ ഡിവൈസിൻറെ പ്രധാന സവിശേഷതകളെക്കുറിച്ച് വിശേഷിപ്പിക്കുന്നുണ്ട്. കൂടാതെ, ഈ സ്മാർട്ട്‌ഫോൺ വാങ്ങാൻ താൽപ്പര്യമുള്ള ആളുകൾക്ക് പൂരിപ്പിക്കാൻ കഴിയുന്ന ഒരു ഫോം ഇതോടപ്പം നൽകിയിട്ടുണ്ട്. ഹാൻഡ്‌സെറ്റ് ലോഞ്ച് ചെയ്യുമ്പോൾ ഈ ഫോം പൂരിപ്പിച്ച് നൽകിയവരെ അറിയിക്കും. ഈ ഹാൻഡ്‌സെറ്റിൻറെ സവിശേഷതകളിൽ സാംസങ് 5 ജിയെക്കുറിച്ച് വ്യക്തമായി പരാമർശിച്ചിട്ടില്ല, അതിനാൽ സാംസങ് ഈ പുതിയ ഹാൻഡ്‌സെറ്റിൻറെ 4 ജി വേരിയന്റ് മാത്രമേ മാർച്ച് 5 ന് രാജ്യത്ത് അവതരിപ്പിക്കുകയുള്ളൂ. സാംസങ് ഗാലക്‌സി എ 32 സവിശേഷതകൾ 6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400 പിക്‌സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ 90 ഹെർട്സ് റിഫ്രഷ് റേറ്റാണ് സാംസങ് ഗാലക്‌സി എ 32ൽ അവതരിപ്പിക്കുന്നത്. ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത് ഒരു ഒക്ട കോർ SoC ആപ്രോസസറാണ്. ഈ ഡിവൈസിൻറെ കൃത്യമായ മോഡൽ ഇതുവരെ സാംസങ് വെളിപ്പെടുത്തിയിട്ടില്ല. 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 80 SoC പ്രോസസറുമായി റഷ്യയിൽ ഈ മോഡൽ അവതരിപ്പിച്ചു. ഇന്ത്യയിൽ, 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും വരുന്ന സാംസങ് ഗാലക്‌സി എ 32 പട്ടികപ്പെടുത്തിയിട്ടുണ്ട്. 1 ടിബി വരെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് സ്റ്റോറേജ് കൂടുതൽ എക്സ്പാൻഡ് ചെയ്യുവാനുള്ള ഓപ്ഷനും ഇതിലുണ്ട്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ (എഫ് / 1.8 അപ്പർച്ചർ), 8 മെഗാപിക്സൽ ക്യാമറ, അൾട്രാ വൈഡ് ആംഗിൾ ലെൻസ് (എഫ് / 2.2 അപ്പർച്ചർ), 5 മെഗാപിക്സൽ മാക്രോ സെൻസർ (എഫ് / 2.4 അപ്പർച്ചർ), മറ്റൊരു 5 മെഗാപിക്സൽ സെൻസർ (എഫ് / 2.4 അപ്പർച്ചർ) എന്നിങ്ങനെ ക്യാമറ സെറ്റപ്പിൽ വരുന്നു. മുൻവശത്ത്, എഫ് / 2.2 അപ്പർച്ചർ വരുന്ന 20 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. 15W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എ 32 4 ജിയിൽ വരുന്നത്. ഈ ഹാൻഡ്‌സെറ്റിന് അണ്ടർ സ്ക്രീൻ ഫിംഗർപ്രിന്റ് സ്കാനർ ഉണ്ട്. ഓസം ബ്ലാക്ക്, ഓസം ബ്ലൂ, ഓസം വയലറ്റ്, ഓസം വൈറ്റ് കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ നിന്നും ലഭ്യമാകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ