12 Sep 2019
ന്യൂഏജ് ന്യൂസ്: എ50എസ്, എ30എസ് മോഡൽ സ്മാർട്ട്ഫോണുകൾക്ക് പ്രീമിയം ക്യാമറാ ഫീച്ചറുകളും ഉപയോക്തൃ സൗഹൃദ ഇന്നൊവേഷനുകളുമൊരുക്കി സാംസംഗ്. നൈറ്റ് മോഡ്, സൂപ്പർ സ്റ്റെഡി വീഡിയോ, സാംസംഗ് പേ, ഗെയിം ബൂസ്റ്റർ സാങ്കേതികവിദ്യയുള്ള പ്രോസസർ തുടങ്ങി പ്രീമിയം ഫീച്ചറുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് വൈറ്റ്, പ്രിസം ക്രഷ് വയലറ്റ് എന്നീ നിറങ്ങളിൽ സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. ഇരു ഫോണുകൾക്കും 4000 എംഎഎച്ച് ബാറ്ററിയും 15 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമുണ്ട്. 6.4 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യൂ ഡിസ്പ്ലേയാണ് ഗ്യാലക്സി എ50എസിലുള്ളത്. ഇതിൽ ഓൺ സ്ക്രീൻ ഫിംഗർപ്രിന്റ് അൺലോക്കും ഡിഫൻസ് ഗ്രേഡ് ക്നോക്സ് സെക്യൂരിറ്റി സുരക്ഷയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ, മെച്ചപ്പെടുത്തിയ 25എംപി മെയിൻ ക്യാമറ, 8എംപി അൾട്രാ വൈഡ് ക്യാമറ, പുതിയ 5എംപി ഡെപ്ത്ത് ക്യാമറ എന്നിവയാണ് ഗ്യാലക്സി A30s ലുള്ളത്. ഈ ഫോണിലുള്ള 6.4 ഇഞ്ച് HD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-വി ഡിസ്പ്ലേ ഗെയിമിംഗിനും വീഡിയോ കാണുന്നതിനും മൾട്ടി ടാസ്ക്കിംഗിനും ബ്രൌസിംഗിനും അനുയോജ്യമായ ഇമ്മേർസീവ് എക്സ്പീരിയൻസ് നൽകുന്നു.
6/128GB ശേഷിയുള്ള ഗ്യാലക്സി A50s ന്റെ വില 24,999 രൂപയാണ്. 4/128GB പതിപ്പിന്റെ വില 22,999 രൂപയാണ്. ഗ്യാലക്സി A30s ന്റെ 4/64GB പതിപ്പിന്റെ വില 16,999 രൂപയാണ്. 2019 സെപ്റ്റംബർ 11 മുതൽ ഓഫ്ലൈൻ ചാനലുകളിൽ ഉടനീളവും സാംസംഗ് ഒപ്പേറാ ഹൌസ്, സാംസംഗ് ഇ-ഷോപ്പ്, പ്രമുഖ ഓൺലൈൻ പോർട്ടലുകൾ എന്നിവിടങ്ങളിൽ ലഭ്യമാകും.