LAUNCHPAD

ഫ്ലിപ്കാർട്ടിൽ സാംസങ് ഫോണുകൾക്ക് വൻ ഓഫർ; പകുതി വിലയും മറ്റു ഓഫറുകളുമായി ഫോണുകൾ സ്വന്തമാക്കാം

13 Dec 2019

ന്യൂഏജ് ന്യൂസ്, രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സാംസങ് ഫോണുകൾക്ക് വൻ ഓഫർ. സാംസങ് കാർണിവൽ എന്ന പേരിലാണ് മുന്‍നിര ഹാൻഡ്സെറ്റുകൾ പകുതി വിലയ്ക്ക് വരെ വിൽക്കുന്നത്. സാംസങ്ങിന്റെ സ്മാർട് ഫോൺ കാർണിവൽ ഡിസംബർ 12 ന് തുടങ്ങി 14 ന് അവസാനിക്കും.

കൊറിയൻ ഇലക്ട്രോണിക് ഭീമന്റെ കാർണിവലിൽ തിരഞ്ഞെടുത്ത സ്മാർട് ഫോണുകൾക്ക് എക്‌സ്‌ചേഞ്ച് ഓഫറുകൾ, ക്യാഷ്ബാക്കുകൾ, ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഐസിഐസിഐ ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 6,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.

സാംസങ് ഗ്യാലക്‌സി എസ് 10 സീരീസ്: 55,900 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ച സാംസങ് ഗ്യാലക്‌സി എസ് 10ഇ ഇപ്പോൾ വിൽക്കുന്നത് 47,900 രൂപയ്ക്കാണ്. ഗ്യാലക്‌സി എസ് 10 ന്റെ അടിസ്ഥാന വേരിയന്റ് 66,900 രൂപയ്ക്കാണ് അവതരിപ്പിച്ചതെങ്കില്‍ ഇപ്പോൾ വിൽക്കുന്നത് 60,990 രൂപയ്ക്കാണ്. ഗ്യാലക്‌സി എസ് 10 പ്ലസിന്റെ വില നേരത്തെ 73,900 രൂപയായിരുന്നു എങ്കിൽ ഇപ്പോൾ 69,900 രൂപയ്ക്ക് ലഭ്യമാണ്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് 6,000 രൂപ ക്യാഷ്ബാക്കും ലഭിക്കും.

സാംസങ് ഗ്യാലക്‌സി എ 50 ഇന്ത്യയിൽ 19,990 രൂപയ്ക്കാണ് അവതരിപ്പിച്ചത്. ഇപ്പോൾ 4 ജിബി റാമുമായി വരുന്ന ഫോണിന്റെ അടിസ്ഥാന വേരിയന്റിന് ഫ്ലിപ്പ്കാർട്ടിലെ വില 14,999 രൂപയാണ്. ഗ്യാലക്‌സി എസ് 9 ഇന്ത്യയിൽ 62,500 രൂപയ്ക്കാണ് ഇറക്കിയത്. ഈ ഫോണിപ്പോൾ 27,999 രൂപയ്ക്കും 64,900 രൂപയ്ക്ക് പുറത്തിറക്കിയ ഗ്യാലക്‌സി എസ് 9 പ്ലസ് 34,999 രൂപയ്ക്ക് ലഭ്യമാണ്.

സാംസങ് ഗ്യാലക്‌സി എ 30 ഇന്ത്യയിൽ 16,990 രൂപയ്ക്കാണ് പുറത്തിറക്കിയത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബജറ്റ് സ്മാർട് ഫോൺ 13,990 രൂപയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത്. സാംസങ് ഗ്യാലക്‌സി എ 70 ഇന്ത്യയിൽ 28,990 രൂപയ്ക്ക് പുറത്തിറക്കി. സാംസങ്ങിന്റെ കാർണിവൽ സമയത്ത് 23,990 രൂപയ്ക്കാണ് ഈ ഫോൺ വിൽക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story