LAUNCHPAD

കാത്തിരിപ്പുകൾക്ക് ഒടുവിൽ അവസാനമാകുന്നു; സാംസങ്ങ് ഗ്യാലക്‌സി ഫോള്‍ഡ്‌ ഈ മാസം വിപണിയില്‍ എത്തും

16 Apr 2019

ന്യൂഏജ് ന്യൂസ്, സ്മാര്‍ട്ട് ഫോണായും ടാബ്‌ലറ്റായും ഉപയോഗിക്കാന്‍ സാധിക്കുന്ന സാംസങ്ങ് ഗ്യാലക്‌സി ഫോള്‍ഡിന്റെ ആഗോള വില്‍പ്പനയുടെ ഭാഗമായി ഫോണ്‍ സെലിബ്രേറ്റികള്‍ക്ക് നല്‍കി മാര്‍ക്കറ്റിംഗ് ക്യാംപെയിന്‍ ആരംഭിച്ച് സാംസങ്ങ്. കഴിഞ്ഞ ഫെബ്രുവരി 22നാണ് സാംസങ്ങ് തങ്ങളുടെ ഗ്യാലക്‌സി ഫോള്‍ഡ് അവതരിപ്പിച്ചത്.

ഫോണിനെ സ്മാര്‍ട്‌ഫോണായും ടാബ്‌ലറ്റായും ഉപയോഗിക്കാന്‍ സാധിക്കുന്നത് ആപ്പ് കന്‍ട്യൂനിറ്റി എന്ന സംവിധാനമാണ്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ നിവര്‍ത്തുമ്പോള്‍ വലിയ സ്‌ക്രീനിലേയ്ക്ക് കണ്ടെന്റ് വളരെ എളുപ്പത്തില്‍ തന്നെ മാറും. ഫോണ്‍ മടക്കിയാല്‍ കണ്ടെന്റ്് ചെറിയ സ്‌ക്രീനിലേയ്ക്കും മാറും.

ഒരേ സമയം മൂന്ന് ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മള്‍ടി ടാസ്‌ക് സൗകര്യവും ഫോണിലുണ്ട്. ഫോണിന് ആറ് ക്യാമറകളാണുള്ളത്. ടാബ്‌ലറ്റില്‍ മൂന്ന് പിന്‍ ക്യാമറകളും രണ്ട് സെല്‍ഫി ക്യാമറകളുമാണുള്ളത്. 16 എംപി, 12 എംപി, 12 എംപി എന്നിങ്ങനെയാണ് പിന്‍ ക്യാമറകള്‍. സെല്‍ഫി ക്യാമറ രണ്ടും.

ഏപ്രില്‍ മാസത്തില്‍ വിപണിയില്‍ എത്തുന്ന ഫോണുകള്‍ക്ക് 1980 ഡോളറാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വില. ഇത് ഇന്ത്യന്‍ വില ഏകദേശം 140867 രൂപ വരും. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഫോണിന്റെ വില കൂടുമെന്നാണ് സൂചന.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story