TECHNOLOGY

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഹോം അപ്ലയന്‍സുകള്‍ക്കും മെഗാ ഓഫറുകള്‍ പ്രഖ്യാപിച്ച് സാംസങ് ഇന്ത്യ

Newage News

26 Oct 2020

  • ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍, ആക്‌സസറികള്‍, വെയറബിള്‍സ്, ടിവി, ഹോം അപ്ലയന്‍സുകള്‍ എന്നിവയ്ക്ക് 60% വരെ ഓഫും കൂടാതെ ക്യാഷ്ബാക്ക് ഓഫറുകളും
  • രാജ്യത്തെ 99% പിന്‍കോഡുകളിലും സൂപ്പര്‍ഫാസ്റ്റ് ഡെലിവറി

ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ് ഇന്ന്, സാംസങിന്റെ ഓണ്‍ലൈന്‍ സ്റ്റോറായ samsung.com-ല്‍ നിന്ന് ഈ ഫെസ്റ്റീവ് സീസണില്‍ ഷോപ്പ് ചെയ്യുന്നവര്‍ക്ക് ആകര്‍ഷമായ ക്യാഷ്ബാക്ക് ഓഫറുകളും മെഗാ ഡിസ്‌ക്കൗണ്ടുകളും പ്രഖ്യാപിച്ചു. samsung.com-ല്‍ നിന്ന് ഷോപ്പ് ചെയ്യുന്നവര്‍ക്ക് 2-3 ദിവസത്തിനുള്ളില്‍ സാംസങ് ഉല്‍പ്പന്നങ്ങളുടെ സൂപ്പര്‍ഫാസ്റ്റ് ഡെലിവറി 16000 പിന്‍കോഡുകളില്‍ ലഭിക്കും. 'ഈ ഫെസ്റ്റിവ് സീസണില്‍ സാംസങ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള ഏറ്റവും അനുയോജ്യമായ ഇടം സാംസങിന്റെ ഓണ്‍ലൈന്‍ സ്റ്റോറായ samsung.com ആണ്. തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ ഡിസ്‌ക്കൗണ്ടും 12.5 ശതമാനം വരെ ക്യാഷ്ബാക്കും ഉപഭോക്താക്കള്‍ക്ക് കണ്ടെത്താനാകും. ഞങ്ങള്‍ ഉറപ്പ് നല്‍കുന്ന മറ്റൊരു കാര്യം എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും എന്തെങ്കിലുമൊക്കെ ഓഫറുകള്‍ ഉണ്ടായിരിക്കുമെന്നതാണ്. മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, വെയറബിളുകള്‍ എന്നിവ ഇന്ത്യയിലെ 99% പിന്‍കോഡുകളിലും ഡെലിവറി ചെയ്യാനുള്ള സംവിധാനം ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്' - സാംസങ് ഇന്ത്യ, സീനിയര്‍ വൈസ് പ്രസിഡന്റ്, അസിം വര്‍സി പറഞ്ഞു.

samsung.com-ല്‍ നിന്ന് ഷോപ്പ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സാംസങിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണായ ഗാലക്‌സി എസ്20+ പോലെ തിരഞ്ഞെടുത്ത ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40% വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും. വയര്‍ലെസ് ചാര്‍ജറുകള്‍, ജെബിഎല്‍ സ്പീക്കറുകള്‍ പോലുള്ള തിരഞ്ഞെടുത്ത ആക്‌സസറികള്‍ക്ക് 60% വരെ ഡിസ്‌ക്കൗണ്ട് കമ്പനി നല്‍കുന്നുണ്ട്. ദ് ഫ്രെയിം ടെലിവിഷന്‍, സ്‌പേസ്മാക്‌സ് ഫാമിലി ഹബ് ഫ്രഞ്ച് ഡോര്‍ റെഫ്രിജറേറ്റര്‍, ഹൈജീന്‍ സ്റ്റീം വാഷിംഗുള്ള ഫ്രണ്ട് ലോഡ് ഇക്കോബബിള്‍ വാഷിംഗ് മെഷീന്‍ തുടങ്ങിയവയ്ക്ക് 45% ഡിസ്‌ക്കൗണ്ടും ലഭിക്കും. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, എസ്ബിഐ പോലുള്ള പ്രമുഖ ബാങ്കുകളുമായി സാംസങ് പങ്കാളിത്തം സൃഷ്ടിച്ചിട്ടുണ്ട്. ഈ ബാങ്കുകളുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് samsung.com-ല്‍ നിന്ന് ഈ ഫെസ്റ്റീവ് സീസണില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ 12.5% വരെ ക്യാഷ്ബാക്ക് ലഭിക്കും. 

ഒക്‌റ്റോബര്‍ 15 മുതല്‍ നവംബര്‍ 16 വരെയുള്ള ചുരുങ്ങിയ സമയത്തേക്ക് മാത്രമാണ് ഡിസ്‌ക്കൗണ്ടുകളുടെ കാലാവധി. ഗാലക്‌സി ടാബ് എ7, ഗാലക്‌സി എസ്20എഫ്ഇ, ഗാലക്‌സി എഫ്41, ഗാലക്‌സി എം31പ്രൈം പോലെ കഴിഞ്ഞയിടയ്ക്ക് അവതരിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള സാംസങ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നോക്കുന്നവര്‍ക്കുള്ള വണ്‍ സ്റ്റോപ്പ് ഡെസ്റ്റിനേഷനാണ് samsung.com. ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടുകളും ക്യാഷ്ബാക്ക് ഓഫറുകളും കൂടാതെ താഴെയുള്ള ഓഫറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ഓരോ പര്‍ച്ചേസിലും ആനുകൂല്യങ്ങള്‍ ലഭിക്കും.

സാംസങ് 20k അഡ്വാന്റേജ്: സാംസങ് ഷോപ്പ് ആപ്പ് ഉപയോക്താക്കള്‍ക്ക് സാംസങ് ഷോപ്പ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ 20000 രൂപ വരെയുള്ള 10 ഷോപ്പിംഗ് വൌച്ചറുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയും. സ്മാര്‍ട്ട്‌ഫോണുകള്‍, ടെലിവിഷന്‍, വാഷിംഗ് മെഷീനുകള്‍, റെഫ്രിജറേറ്ററുകള്‍, മൈക്രോവേവ്, ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട്വാച്ചുകള്‍, ട്രൂ വയര്‍ലെസ് ഓഡിയോ, ആക്‌സസറീസ്, ഹാര്‍മന്‍/JBL ഉല്‍പ്പന്നങ്ങള്‍ എന്നീ ഓരോ വിഭാഗത്തിനും ഓരോ വൌച്ചര്‍ ലഭ്യമാണ്. വിഭാഗവും ട്രാന്‍സാക്ഷന്‍ മൂല്യവും അനുസരിച്ച് ഓരോ ഉല്‍പ്പന്നത്തിനും 2000 രൂപയുടെ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ഇതിന് 365 ദിവസം വാലിഡിറ്റിയുണ്ട്. ഈ ഫെസ്റ്റീവ് സീസണില്‍ 30000 രൂപ വരെയുള്ള 30 വൌച്ചറുകളിലൂടെ 50% അധിക ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.

സാംസങ് റെഫറല്‍ അഡ്വാന്റേജ്: ഈ റെഫറല്‍ പ്രോഗ്രാമിലൂടെ സാംസങ് ഉപഭോക്താക്കള്‍ക്ക് (റെഫറര്‍) അവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആകര്‍ഷകമായ റിവാര്‍ഡുകള്‍ നേടാന്‍ (80 ശതമാനം വരെ) സഹായിക്കാനാകും. പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍, വെയറബിളുകള്‍ എന്നിവ samsung.com-ലൂടെ വാങ്ങുമ്പോളാണ് ഇത് സാധ്യമാകുന്നത്. റെഫര്‍ ചെയ്യുന്നയാള്‍ക്ക് (വാങ്ങാന്‍ റെക്കമെന്‍ഡ് ചെയ്യുന്ന സാംസങ് ഉപഭോക്താവ്) സുഹൃത്തുക്കളും മറ്റും പര്‍ച്ചേസ് പൂര്‍ത്തിയാക്കുമ്പോള്‍ 4500 രൂപയുടെ samsung.com വൌച്ചര്‍ ലഭിക്കുന്നു. സാംസങ് റെഫറല്‍ പ്രോഗ്രാമില്‍ സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍, വെയറബിളുകള്‍ തുടങ്ങിയ 21 ഡിവൈസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഫെസ്റ്റീവ് സീസണില്‍, റെഫര്‍ ചെയ്യുന്നയാള്‍ക്ക് അധിക ഉല്‍പ്പന്നങ്ങളും സമ്മാനമായി ലഭിക്കാനുള്ള സാധ്യതയുണ്ട്.

സാംസങ് സ്റ്റുഡന്റ് അഡ്വാന്റേജ്: samsung.com -ലെ സ്റ്റുഡന്റ് സ്‌പെസിഫിക്ക് സ്റ്റോര്‍ഫ്രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍, ആക്‌സസറികള്‍, വെയറബിളുകള്‍ എന്നിവ അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ പ്രത്യേക ക്യാറ്റലോഗിലേക്ക് ആക്‌സസ് സാധ്യമാക്കുന്നു. ക്യാറ്റലോഗില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പ്രത്യേക വിലയില്‍ ലഭ്യമാകും. ഇതോടൊപ്പം കോംപ്ലിമെന്ററി ഇന്‍ഷൂറന്‍സ്, ഈസി എക്‌സ്‌ചേഞ്ച്, സൌകര്യപ്രദമായ ഇഎംഐ ഓപ്ഷനുകള്‍ എന്നിവയും ലഭിക്കും. ഫെസ്റ്റീവ് സീസണില്‍ 10000 രൂപയ്ക്ക് മുകളിലുള്ള ഓരോ പര്‍ച്ചേസിനും ഉറപ്പായ സമ്മാനം അധികമായി ലഭിക്കുന്നു. ഡെയ്‌ലി, വീക്ക്‌ലി സമ്മാനങ്ങളും ബംപര്‍ പ്രൈസും ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഔദ്യോഗിക കോളേജ് ഇമെയില്‍ ഐഡിയിലൂടെ ഓണ്‍ലൈന്‍ സ്റ്റോര്‍ഫ്രണ്ട് ആക്‌സസ് ചെയ്യാം അല്ലെങ്കില്‍ അംഗീകൃത സ്റ്റുഡന്റ് ക്രെഡെന്‍ഷ്യല്‍സ് വേരിഫിക്കേഷന്‍ ഏജന്‍സിയിലൂഡെ വാലിഡേഷന്‍ ചെയ്യാനുമാകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ