Newage News
01 Jan 2021
- എയര്‍ ഡ്രസര്‍ തുണികളെ ഷ്രഷായി നിലനിര്‍ത്തുന്നു, വിയര്‍പ്പ്, പുകയില, ഭക്ഷണം തുടങ്ങിയവയില്‍ നിന്ന് ഉണ്ടാകുന്ന ദുര്‍ഗന്ധം അകറ്റുകയും ചെയ്യുന്നു
- സാംസങിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോര്‍ സാംസങ് ഷോപ്പിലും ഇ-കൊമേഴ്സ് പോര്‍ട്ടലുകളായ ആമസോണിലും ഫ്ളിപ്പ്ക്കാര്‍ട്ടിലും ലഭ്യമാകും
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്, ഈ മേഖലയില്‍ ആദ്യമായി അത്യാധുനിക വസ്ത്ര പരിപാലന പരിഹാരമായ എയര്‍ ഡ്രസര്‍ അവതരിപ്പിച്ചു. ശക്തമായ കാറ്റും ചൂടും ഉപയോഗിച്ച് പൊടി, മലിനീകരണങ്ങള്‍, അണുക്കള്‍ തുടങ്ങിയവ നീക്കം ചെയ്ത് തുണികളെ ഫ്രഷാക്കുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്യുന്നു. എളുപ്പത്തിലും സൌകര്യപ്രദവുമായ വസ്ത്രപരിപാലനമാണ് ഈ ഉല്‍പ്പന്നം ലഭ്യമാക്കുന്നത്. വസ്ത്ര പരിപാലനത്തില്‍ പുതിയൊരു തലമാണ് എയര്‍ ഡ്രസര്‍ അവതരിപ്പിക്കുന്നത്. തുണികളില്‍ നിന്ന് എല്ലാ ദിവസവും പൊടിയും പറ്റിപ്പിടിച്ചിരിക്കുന്ന മറ്റ് അഴുക്കുകളും കളഞ്ഞ് ഫ്രഷ്നെസ് നിലനിര്‍ത്താന്‍ ഈ ഉല്‍പ്പന്നത്തിന് കഴിയും. മൃദുവായ ഇഴകളില്‍ ഉണ്ടാക്കിയിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് അതീവ ശ്രദ്ധ നല്‍കാനാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത്. അത്തരം ആളുകള്‍ക്ക് വീട്ടില്‍ തന്നെ തങ്ങളുടെ വസ്ത്രങ്ങളുടെ പുതുമ നിലനിര്‍ത്താന്‍ ഇതിലൂടെ സാധിക്കും. അലക്കിയാല്‍ കേടാകുന്ന വസ്ത്രങ്ങള്‍ അലക്കുന്നതിന്റെ ആവൃത്തി കുറയ്ക്കാനും ഡ്രൈ ക്ലീനിംഗ് സെന്ററിലേക്ക് പോകുന്നത് ഇല്ലാതാക്കാനും ഇത് സഹായിക്കും.
എയര്‍ ഡ്രസറിലുള്ള ജെറ്റ് സ്റ്റീം തുണികളെ സാനിറ്റൈസ് ചെയ്യുകയും 99.9% വൈറസുകളെയും ഇന്‍ഫ്ളുവെന്‍സ, അഡീനോവൈറസ്, ഹെര്‍പ്പസ് വൈറസ് പോലുള്ള ബാക്റ്റീരിയയേയും ഇല്ലാതാക്കുന്നു.തങ്ങളുടെ കുട്ടികള്‍ക്ക് അണുക്കളില്ലാത്ത വസ്ത്രം നല്‍കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് അനുയോജ്യമായ ഉല്‍പ്പന്നമാണിത്. തുണികള്‍ മാത്രമല്ല ലെഥര്‍ ഉല്‍പ്പന്നങ്ങള്‍, കിടക്കകള്‍, സോഫ്റ്റ് ടോയ്സ് എന്നിവ ശുചിയാക്കാനും ഇത് ഉപയോഗിക്കാനാകും. കോര്‍പ്പറേറ്റ് ബോര്‍ഡ്റൂമുകള്‍, വിഐപി ലോഞ്ചുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, ലക്ഷ്വറി റീട്ടെയിലര്‍മാര്‍, ഡിസൈനര്‍മാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിര്‍ബന്ധമായും വേണ്ടൊരു ഉല്‍പ്പന്നമാണിത്.തങ്ങളുടെ ജീവിതം അനായാസമാക്കാനുള്ള പ്രായോഗിക പരിഹാരങ്ങള്‍ സാംസങ് ഉല്‍പ്പന്നങ്ങളില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷ ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കുണ്ട്. ഉപഭോക്തൃ ആവശ്യങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ ആഴത്തിലുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ അത്യാധുനിക സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചിരിക്കുന്ന ഉല്‍പ്പന്നം വീട്ടില്‍ നാം തുണികള്‍ക്ക് നല്കുന്ന പരിചരണത്തില്‍ പുതിയ തലങ്ങള്‍ നല്കുന്നു. ദൈനം ദിനം തുണികള്‍ പുതുമയോടെ നിലനിര്‍ത്താനുള്ള കാര്യക്ഷമമായ പരിഹാരമാണ് എയര്‍ ഡ്രസര്‍. മെച്ചപ്പെട്ട വസ്ത്ര പരിപാലനവും എളുപ്പത്തിലുള്ള മെയിന്റനന്‍സും നല്‍കുന്നതും തുണികള്‍ സാനിറ്റൈസ് ചെയ്ത് 99.9% വൈറസുകളെയും ബാക്റ്റീരിയയേയും ഇല്ലാതാക്കുന്ന എയര്‍ ഡ്രസര്‍ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. വാഷിംഗ് മെഷീനും ഡ്രയറുമൊക്കെ പോലെ തന്നെ വീട്ടില്‍ അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട അപ്ലയന്‍സുകളില്‍ ഒന്നായി ഇത് മാറും' - സാംസങ് ഇന്ത്യ, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബിസിനസ്, സീനിയര്‍ വൈസ് പ്രസിഡന്റ്, രാജു പുല്ലന് പറഞ്ഞു.