LAUNCHPAD

പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥർക്ക് ആകർഷകമായ പർച്ചേസ് പ്രോഗ്രാമുമായി സാംസങ് ഇന്ത്യ

Newage News

17 Feb 2021

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്‌ട്രോണിക്‌സ്, സ്‍മാർട്ട്ഫോൺ ബ്രാൻഡായ സാംസങ്, ഇന്ത്യൻ ഡിഫൻസ് ഉദ്യോഗസ്ഥർക്കായുള്ള ഓൺലൈൻ ട്രാവൽ വെബ്സൈറ്റായ ഉഡ്‌ചലോയുമായി സഹകരിച്ച്, ഇന്ത്യൻ ആംഡ് ഫോഴ്‌സസ് ഉദ്യോഗസ്ഥർക്കായി ആകർഷകമായ ഡിഫൻസ് പർച്ചേസ് പ്രോഗ്രാം അവതരിപ്പിക്കുന്നു. ഉഡ്‌ചലോയിലെ പരിശോധിച്ചുറപ്പിച്ച എല്ലാ ഉപയോക്താക്കൾക്കും സാംസങിന്‍റെ ഓൺലൈൻ പ്ലാറ്റ്‌ഫോമായ samsung.com-ലൂടെ സാംസങ് ഉൽപ്പന്നങ്ങൾ ഈ പ്രോഗ്രാമിന്‍റെ ഭാഗമായി വാങ്ങാനാകും. ഈ പ്രോഗ്രാം അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ ലക്ഷക്കണക്കിന് ആംഡ് ഫോഴ്‌സസ് ഉദ്യോഗസ്ഥർക്ക് സാംസങ് സ്‌മാർട്ട്ഫോണുകളും അപ്ലയൻസുകളും അവരവരുടെ വീട്ടിലിരുന്ന് തന്നെ ആകർഷകമായ ഓഫറുകൾക്കും ഡിസ്ക്കൌണ്ടുകൾക്കും ഒപ്പം വാങ്ങാനാകും. 

ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്‌സ് കമ്പനി എന്ന നിലയിൽ ഞങ്ങൾ തുടർച്ചയായി പുതിയ ഷോപ്പർ ജേർണികൾ സൃഷ്ടിക്കുന്നതിനും കൺസ്യൂമർ അഫോർഡബിളിറ്റി പ്രോഗ്രാമുകളിലൂടെ samsung.com ഉപഭോക്താക്കൾക്ക് ആകർഷകമായ ഡെസ്റ്റിനേഷൻ ആക്കുന്നതിനും നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ പുതിയ എംപ്ലോയി പർച്ചേസ് പ്രോഗ്രാം പുതിയ ടെക്നോളജി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഡിഫൻസ് ഉദ്യോഗസ്ഥർക്ക് ഏറെ പ്രയോജനകരമായിരിക്കും" - സാംസങ് ഇന്ത്യ, B2B, സീനിയർ ഡയറക്റ്റർ, ആകാഷ് സക്‌സേന പറഞ്ഞു. 

"ഇന്ത്യയിൽ വളർന്നൊരു കമ്പനി എന്ന നിലയിൽ ആംഡ് ഫോഴ്‌സസ് കമ്മ്യൂണിറ്റിയുടെ പൾസ് മനസ്സിലാക്കുന്നതിൽ ഞങ്ങൾക്ക് എപ്പോഴും അഭിമാനമുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മൂല്യവത്തായ ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് ഞങ്ങൾ നിരവധി ബ്രാൻഡുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. പട്ടാളക്കാർക്ക് ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യയും ലഭ്യമാക്കി കൊണ്ട് അവരുടെ ജീവിതം ഏറ്റവും എളുപ്പമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് സാംസങ് ഇന്ത്യയുമായുള്ള തന്ത്രപ്രധാന സഹകരണം" - ഉഡ്‍ചലോ, ഡയറക്റ്ററും സിഇഒയും സഹ-സ്ഥാപകനുമായ വരുൺ ജെയിൻ പറഞ്ഞു. 

ഡിഫൻസ് പർച്ചേസ് പ്രോഗ്രാം ഉപയോഗിക്കുന്ന ആംഡ് ഫോഴ്‌സസ് ഉദ്യോഗസ്ഥർക്ക് സാംസങ് ഗാലക്‌സി സ്‍മാർട്ട്ഫോണുകളിലും ടാബ്‌ലെറ്റുകളിലും വെയറബിളുകളിലും ടിവികളും അപ്ലയൻസുകളും വാങ്ങുമ്പോൾ എക്‌സ്ക്ലൂസീവ് ഡിസ്ക്കൌണ്ടുകളും ഓഫറുകളും ലഭിക്കും. ഈ ട്രാൻസാക്ഷനുകൾക്ക് നോ കോസ്റ്റ് ഇഎംഐ , ക്യാഷ്ബാക്കുകൾ, ഈസി എക്‌സ്ചേഞ്ച് പോലുള്ള എല്ലാ കൺസ്യൂമർ ഓഫറുകളും ലഭിക്കും.

ആകർഷകമായ ഓഫറുകളും ഡിസ്ക്കൗണ്ടുകളും നേടുന്നതിന് എല്ലാ ഉഡ്‌ചലോ ഉപഭോക്താക്കളും ഉഡ്‌ചലോ വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്യണം, അതിന് ശേഷം അവരെ samsung.com വെബ്സൈറ്റിലേക്ക് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനും വാങ്ങാനും റീഡയറക്റ്റ് ചെയ്യും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story