Newage News
08 Mar 2021
- നാഷ്ണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ കവര്‍ പകര്‍ത്തിയിരിക്കുന്നത് ഗാലക്സി എസ്21 അള്‍ട്രാ 5ജി ഉപയോഗിച്ച്
- നാഷ്ണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ ഇന്ത്യയുടെ കവര്‍ പേജ് ക്യാപ്ച്ചര്‍ ചെയ്തിരിക്കുന്നത് 8കെ വീഡിയോയില്‍ നിന്ന്
ഗുരുഗ്രാം: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്‍ഡായ സാംസങ് നാഷ്ണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ ഇന്ത്യയുമായി #UncoverTheEpic ക്യാമ്പെയ്നായി സഹകരിക്കുന്നു. നാഷ്ണല്‍ ജ്യോഗ്രഫിക് എക്സ്പ്ലോററും ഫോട്ടോഗ്രഫറുമായ പ്രസന്‍ജീത് യാദവ് പശ്ചിമഘട്ട മലനിരകളിലെ ഇതുവരെ എക്സ്പ്ലോര്‍ ചെയ്യപ്പെട്ടിട്ടില്ലാത്ത സ്കൈ ഐലന്‍ഡുകള്‍ ക്യാപ്ച്ചര്‍ ചെയ്തിരിക്കുന്നത് സാംസങിന്റെ പവര്‍ പാക്ക്ഡ് ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ ഗാലക്സി എസ്21 അള്‍ട്രാ 5ജി ഉപയോഗിച്ചാണ്.''എപ്പിക് അഡ്വഞ്ചറിനായി നാഷ്ണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ ഇന്ത്യയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. സാംസങില്‍ ഞങ്ങള്‍ വിശ്വസിക്കുന്നത് ഉപഭോക്താക്കളെ കൂടുതല്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്ന ഇന്നൊവേഷനുകള്‍ നല്കുന്നതിനാലാണ്. പ്രോ ഗ്രേഡ് 108എംപി ലെന്‍സും 8കെ വീഡിയോ റെക്കോര്ഡിംഗുമുള്ള ഗാലക്സി എസ്21 അള്‍ട്രാ നിങ്ങള്‍ ഷൂട്ട് ചെയ്യുന്ന രീതിയെ തന്നെ മാറ്റുന്നു. അടുത്ത തവണ പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുമ്പോള്‍ ക്യാമറയ്ക്കും വീഡിയോയ്ക്കും ഇടയില്‍ മാറി ആ നിമിഷം നഷ്ടപ്പെടുത്തേണ്ടി വരില്ല. ഇന്‍ഡസ്ട്രിയില്‍ തന്നെ ആദ്യത്തെ 8കെ വീഡിയോ സ്നാപ് ഫീച്ചറിലൂടെ 8കെ വീഡിയോയില്‍ നിന്ന് ഹൈ റെസല്യൂഷന്‍ സ്റ്റില്ലുകള്‍ ഇപ്പോള്‍ ക്യാപ്ച്ചര്‍ ചെയ്യാനാകും. പശ്ചിമഘട്ട മലനിരകളുടെ മനോഹാരിത പ്രസന്‍ജീത് 8കെ വീഡിയോ സ്നാപ്പിലൂടെ മനോഹരമായി പകര്‍ത്തിയിരിക്കുന്നു, ഈ ചിത്രം മാഗസിന് കവറില്‍ കാണുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ആകാംക്ഷയുണ്ട്'' - സാംസങ് ഇന്ത്യ, മൊബൈല്‍ മാര്‍ക്കറ്റിംഗ് ഹെഡും സീനിയര്‍ ഡയറക്റ്ററുമായ ആദിത്യാ ബബ്ബാര്‍ പറഞ്ഞു.''നാഷ്ണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ ഇന്ത്യ എക്സ്പ്ലൊറേഷനില്‍ എപ്പോഴും മികവ് പുലര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ കാലത്ത് ഞങ്ങള്‍ ചെയ്തിട്ടുള്ള ഏറ്റവും ആകാംക്ഷാഭരിതവും അഡ്വഞ്ചറസുമായ പ്രോജക്റ്റുകളില്‍ ഒന്നാണിത്. ഞങ്ങളുടെ സ്റ്റോറി പശ്ചിമഘട്ടത്തിലെ സ്കൈ ഐലന്‍ഡുകളുടെ മനോഹാരിത വെളിവാക്കുന്നതാണ്. മാഗസിന്റെ മാര്‍ച്ച്-ഏപ്രില്‍ എഡീഷന്റെ കവര്‍ ചിത്രീകരിച്ചിരിക്കുന്നത് 8കെ വീഡിയോ സ്നാപ് ടെക്നോളജി ഉപയോഗിച്ചാണ്. സ്റ്റില്‍ ഫോട്ടോഗ്രഫിയില്‍ ഉയര്‍ന്ന സ്റ്റാന്‍ഡേര്‍ഡ്സ് സൂക്ഷിക്കുന്നവരാണ് ഞങ്ങള്‍. മൊബൈല്‍ ഫോണിലെ 8കെ വീഡിയോയില്‍ നിന്ന് പകര്‍ത്തിയൊരു സ്റ്റില്ലിന് ഞങ്ങളുടെ സ്റ്റാന്‍ഡേര്‍ഡിന് ചേര്‍ന്ന് ഗുണനിലവാരം നല്‍കാനായി. സാംസങ് ഇന്ത്യയുമായുള്ള കൂടുതല്‍ സഹകരണത്തിന് ഞങ്ങള്‍ കാത്തിരിക്കുകയാണ്'' - നാഷ്ണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ ഇന്ത്യയുടെ പ്രസാധകരായ ACK മീഡിയയുടെ പ്രസിഡന്റും സിഇഒയുമായ പ്രീതി വ്യാസ് പറഞ്ഞു.
#UncoverTheEpic
ക്യാമ്പെയ്ന്റെ ഭാഗമായി എക്സ്പ്ലോററും ഫോട്ടോഗ്രഫറുമായ പ്രസന്‍ജീത് യാദവ് പശ്ചിമഘട്ട മലനിരകളിലേക്ക് ഗാലക്സി എസ്21 അള്‍ട്രാ 5ജിയുമായി വീഡിയോകള്‍ പകര്‍ത്താന്‍ പോയി. ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണിന്റെ മനോഹരമായ ക്യാമറ ഉപയോഗിച്ച് അദ്ദേഹം 8കെയില്‍ മനോഹരമായ വീഡിയോകള്‍ പകര്‍ത്തി. അതില്‍ നിന്ന് ഹൈ റെസല്യൂഷന്‍ സ്റ്റില്ലുകള്‍ ക്യാപ്ച്ചര്‍ ചെയ്തു. അതിലൊന്നാണ് മാഗസിന്റെ മാര്‍ച്ച് എഡീഷന് കവര്‍ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. പ്രസന്‍ജീത് പകര്‍ത്തിയ വീഡിയോ ഫൂട്ടേജുകളും കാഴ്ച്ചക്കാര്‍ക്കായി റിലീസ് ചെയ്യും. ''ഒരു അസൈന്മെന്റിന് ഫോണ്‍ ക്യാമറ ഉപയോഗിക്കുക എന്നത് ഒരു വെല്ലുവിളി ആയിരുന്നു. പക്ഷെ ചെറിയൊരു തവളയുടെ മുതല്‍ വലിയ ലാന്‍ഡ്സ്കേപ്പുകളുടെ വരെ ചിത്രങ്ങള്‍ പകര്‍ത്താനും അതിലൊന്ന് മാഗസിന് കവര്‍ ചിത്രമായി ഉപയോഗിക്കാന്‍ കഴിഞ്ഞതും മനസ്സില്‍ തട്ടുന്ന കാര്യമാണ്'' - നാഷ്ണല്‍ ജ്യോഗ്രഫിക് എക്സ്പ്ലോററും ഫോട്ടോഗ്രഫറുമായ പ്രസന്‍ജീത് യാദവ് പറഞ്ഞു.ഇതാദ്യമായിട്ടാണ് ഒരു ട്രാവല്‍ മാഗസിന്റെ കവര്‍ ചിത്രത്തിനായി 8കെ വീഡിയോയില്‍ നിന്നുള്ള ഹൈ റെസല്യൂഷന്‍ സ്നാപ് ഉപയോഗിക്കുന്നത്. പ്രകൃതി, യാത്ര എന്നിവയുമായി ബന്ധപ്പെട്ട് ക്യാമറാ ഫോണുകളുടെ പങ്കിനെ കുറിക്കുന്നൊരു നാഴികക്കല്ലാണിത്. കവറും വീഡിയോയും ഇവിടെ കാണാം: www.samsung.com/in/microsite/uncover-the-epic/