TECHNOLOGY

1000 നഗരങ്ങളില്‍ റീട്ടെയില്‍ സ്റ്റോറുകള്‍ തയ്യാറാക്കി സാംസങ്; ആകര്‍ഷകമായ ഫിനാന്‍സ് ഓഫറുകളും പ്രഖ്യാപിച്ചു

Newage News

29 Oct 2020

ഇന്ത്യയിലെ ഏറ്റവും വലിയതും വിശ്വാസ്യതയുള്ളതുമായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, ഫെസ്റ്റീവ് സീസണ്‍ മുന്നില്‍ കണ്ട് ഇന്ത്യയിലെ 1000 നഗരങ്ങളില്‍ പ്രാദേശിക റീട്ടെയില്‍ സ്റ്റോറുകളുമായി പങ്കാളിത്തം സൃഷ്ടിച്ചു. സാംസങ് ടെലിവിഷനുകളും മറ്റ് ഡിജിറ്റല്‍ അപ്ലയന്‍സുകളും വാങ്ങുന്നതിനായി ആളുകള്‍ പുറത്തേക്ക് ഇറങ്ങിത്തുടങ്ങുമ്പോള്‍ അവര്‍ക്ക് സുരക്ഷിതമായ ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതിനാണ് ഈ മുന്നൊരുക്കം നടത്തിയിരിക്കുന്നത്. ഫെസ്റ്റീവ് ഷോപ്പിംഗ് കൂടുതല്‍ സൌകര്യപ്രദമാക്കുന്നതിനായി, സാംസങ് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഫിനാന്‍സിംഗ് ഓഫറുകളാണ് റീട്ടെയില്‍ സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. മൈ സാംസങ് മൈ കോമ്പോ സ്‌കീം ഇന്‍ഡസ്ട്രിയില്‍ തന്നെ ആദ്യത്തെ ഈസി ഫിനാന്‍സ് ഓപ്ഷനാണ്. ഒറ്റ ഇഎംഐയില്‍ ഒന്നിലധികം സാംസങ് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന സ്‌കീമാണിത്. 1790 രൂപ ഇഎംഐയ്ക്ക് രണ്ട് ഉല്‍പ്പന്നങ്ങള്‍ 2490 രൂപ ഇഎംഐയ്ക്ക് മൂന്ന് ഉല്‍പ്പന്നങ്ങള്‍ 3390 രൂപ ഇഎംഐയ്ക്ക് നാല് ഉല്‍പ്പന്നങ്ങള്‍ എന്നിങ്ങനെ ഈ ഫിനാന്‍സ് സ്‌കീമിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാകും.

ചെറുകിട പട്ടണങ്ങളിലെ റീട്ടെയില്‍ സ്റ്റോറുകളെ ഫെസ്റ്റീവ് സീസണ് തയ്യാറാക്കുന്നതിനായി രാജ്യത്തുടനീളമുള്ള 11000 ത്തോളം സെയില്‍സ് സ്റ്റാഫുകളെ കമ്പനി പരിശീലിപ്പിച്ചിട്ടുണ്ട്. സാംസങിന്റെ പുതിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളെക്കുറിച്ചും പുതിയ ഫിനാന്‍സ് സ്‌കീം ഓഫറുകളെക്കുറിച്ചും ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ചെറുകിട പട്ടണങ്ങളില്‍ ആളുകള്‍ കൂടുതലായി സാംസങ് പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങിത്തുടങ്ങിയ സാഹചര്യത്തിലാണിത്. ഉപഭോക്താക്കളുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശീലനവും ഇവര്‍ക്ക് കിട്ടിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുക, ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീര താപനില പരിശോധിക്കുക, എല്ലാ ടച്ച് പോയിന്റുകളിലും സാനിറ്റൈസര്‍ വയ്ക്കുക, ഒരു മീറ്റര്‍ അകലം പാലിക്കാനുള്ള മാര്‍ക്കിംഗുകള്‍ രേഖപ്പെടുത്തുക തുടങ്ങിയ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പാലിക്കുന്നുണ്ട്. റീട്ടെയില്‍ പാര്‍ട്ണര്‍മാര്‍ക്ക് സൌകര്യപ്രദമാകുന്ന രീതിയില്‍ സാംസങ് 1200 പാര്‍ട്ണര്‍മാര്‍ക്കായി പ്രോഡക്റ്റ് സ്‌പെസിഫിക്കേഷനുകള്‍ ഓഫറുകള്‍ എന്നിവ സംബന്ധിച്ച ഹെല്‍പ്പ്ലൈന്‍ നമ്പര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ സേവനം പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. 

''ഉപഭോക്താക്കള്‍ അവരുടെ ഫെസ്റ്റീവ് ഷോപ്പിംഗ് ആരംഭിക്കുമ്പോള്‍, ഞങ്ങള്‍ ഞങ്ങളുടെ റീട്ടെയില്‍  ടച്ച് പോയിന്റുകളെല്ലാം ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി സൂക്ഷിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുന്നതിനായി ഞങ്ങളുടെ ഗ്രൌണ്ട് സ്റ്റാഫിന് അധിക പരിശീലനം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൌകര്യം നല്‍കുന്നതിനായിഞങ്ങള്‍ ഇന്‍ഡസ്ട്രി ഫസ്റ്റ് ഈസി ഫിനാന്‍സിംഗ് സ്‌കീമുകളും ഞങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഉപഭോക്താവിന്റെ ആവശ്യാനുസരണം ഇഎംഐകള്‍ ഒരുക്കിയെടുക്കാനുള്ള അവസരമുണ്ട്. ഞങ്ങളുടെ സവിശേഷമായ ഓഫറുകള്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമെന്ന് മാത്രമലല്ല അവരുടെ ജീവിതത്തെ സമ്പുഷ്ടമാക്കുകയും ഫെസ്റ്റീവ് സീസണായി തയ്യാറെടുക്കാന്‍ അവരുടെ വീടിനെ ഒരുക്കുകയും ചെയ്യും'' - സാംസംങ് ഇന്ത്യ, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബിസിനസ്, സീനിയര്‍ വൈസ് പ്രസിഡന്റ്, രാജു പുല്ലന്‍ പറഞ്ഞു. 

ഈ മാസത്തിന്റെ തുടക്കത്തില്‍, സാംസങ് ടെലിവിഷനുകള്‍, ഡിജിറ്റല്‍ അപ്ലയന്‍സുകള്‍ തുടങ്ങിയവയ്ക്ക് സാംസങ് നിരവധി ഫെസ്റ്റീവ് ഓഫറുകള്‍ അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് സാംസങ് QLED 8k, QLED TV-കള്‍, സ്‌പേസ്മാക്‌സ് ഫാമിലി ഹബ് റെഫ്രിജറേറ്ററുകള്‍ തുടങ്ങിയവയ്‌ക്കൊപ്പം ഗാലക്‌സി ഫോള്‍ഡ്, ഗാലക്‌സി എസ്20 അള്‍ട്രാ, ഗാലക്‌സിനോട്ട് 10 ലൈറ്റ്, ഗാലക്‌സി എ31, ഗാലക്‌സി എ21എസ് എന്നിവ ഉറപ്പായ സമ്മാനങ്ങളായി ലഭിക്കുന്നു. ആകര്‍ഷകമായ പ്രോഡക്റ്റ് ഓഫറുകള്‍ ഒപ്പം 20,000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഉള്‍പ്പെടെയുള്ള ഫിനാന്‍സ് സ്‌കീമുകള്‍, 990 രൂപ മുതല്‍ തുടങ്ങുന്ന ഈസി ഇഎംഐകള്‍ തുടങ്ങി നിരവധി ഓഫറുകളുണ്ട്. 2020 നവംബര്‍ 20 വരെയാണ് ഓഫറുകളുടെ കാലാവധി.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ