TECHNOLOGY

ഗാലക്സി എസ്20 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സാംസങ് വില കുറച്ചു

Newage News

13 Jan 2021

ടുത്ത സാംസങ് ഗാലക്സി അണ്‍പാക്ക്ഡ് ഇവന്റില്‍ വച്ച് അടുത്ത തലമുറ ഗാലക്സി എസ്21 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ലോഞ്ച് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇതിന്റെ മുന്‍ഗാമിയായ ഗാലക്സി എസ്20 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സാംസങ് വില കുറച്ചു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിലക്കുറവ് ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളില്‍ മാത്രമായിരിക്കും ലഭ്യമാവുക. ജനുവരി 31 വരെ മാത്രം ലഭിക്കുന്ന ഓഫറാണ് ഈ വിലക്കിഴിവ്. സാംസങ് ഗാലക്സി എസ്20 സ്മാര്‍ട്ട്‌ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 49,999 രൂപയാണ് ഇപ്പോള്‍ വില. ഈ സ്മാര്‍ട്ട്‌ഫോണിന് നേരത്തെ 59,499 രൂപ വിലയുണ്ടായിരുന്നു. ഗാലക്‌സി എസ്20 പ്ലസ് മോഡല്‍ ഇപ്പോള്‍ 56,999 രൂപയ്ക്ക് ലഭിക്കും. നേരത്തെ ഈ മോഡലിന്റെ വില 72,990 രൂപയായിരുന്നു. ഗാലക്സി എസ്20 അള്‍ട്രയ്ക്ക് ഇപ്പോള്‍ 76,999 രൂപയാണ് വില. ഈ ഡിവൈസിന്റെ യഥാര്‍ത്ഥ വില 86,999 രൂപയാണ്. കമ്പനിയുടെ ഔദ്യോഗിക സൈറ്റിലും ഇ-കൊമേഴ്സ് സൈറ്റുകളിലും നേരത്തെയുള്ള വിലയ്ക്ക് തന്നെയാണ് ഇപ്പോഴും ഈ സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്നത്. 

ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആവശ്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസാണ് ഗാലക്‌സി എസ്20. ക്യുഎച്ച്ഡി + റെസല്യൂഷനോടുകൂടിയ 2കെ അമോലെഡ് ഡിസ്പ്ലേയാണ് ഈ ഡിവൈസില്‍ ഉള്ളത്. 2.5 ഡി കര്‍വ്ഡ് കോര്‍ണിംഗ് ഗോറില്ല ഗ്ലാസും ഈ ഡിസ്‌പ്ലെയ്ക്ക് ഉണ്ട്. ഗാലക്സി എസ്20 സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് മുന്‍നിര എക്സിനോസ് 990 എസ്ഒസിയാണ്. 1 ടിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസില്‍ ഉണ്ട്. 64 എംപി ടെലിഫോട്ടോ ലെന്‍സ്, 12 എംപി വൈഡ് ആംഗിള്‍ ലെന്‍സ്, 12 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവയടങ്ങുന്ന ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസില്‍ കമ്പനി നല്‍കിയിട്ടുള്ളത്. 24 എഫ്പിഎസില്‍ 8 കെ വീഡിയോ റെക്കോര്‍ഡിങ്, 60 എഫ്പിഎസില്‍ 4 കെ വീഡിയോ റെക്കോര്‍ഡിങ് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന പിന്‍ക്യാമറ സെറ്റപ്പാണ് ഡിവൈസിന്റേത്. 2കെ വീഡിയോ റെക്കോര്‍ഡിങ് സപ്പോര്‍ട്ടുള്ള 10 എംപി ക്യാമറയാണ് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി നല്‍കിയിട്ടുള്ളത്. 

എക്സിനോസ് 990 എസ്ഒസി, 64 എംപി ടെലിഫോട്ടോ ലെന്‍സ്, എന്നിവയുള്‍പ്പെടെയുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമായ സവിശേഷതകള്‍ തന്നെയാണ് എസ്20 പ്ലസ് വേരിയന്റിലും സാംസങ് നല്‍കിയിട്ടുള്ളത്. എസ് 20യെക്കാള്‍ വലിയ ഡിസ്‌പ്ലെയും വലിയ ബാറ്ററിയുമാണ് എസ്20 പ്ലസിനെ വ്യത്യസ്തമാക്കുന്നത്. സാംസങ് ഗാലക്സി എസ്20 അള്‍ട്ര: സവിശേഷതകള്‍ സാംസങ് ഗാലക്സി എസ്20 അള്‍ട്ര മോഡലിലും എക്സിനോസ് 990 എസ്ഒസി തന്നെയാണ് ഉള്ളത്. 8 കെ വീഡിയോ റെക്കോര്‍ഡിങ് സപ്പോര്‍ട്ടുള്ള 108 എംപി ടെലിഫോട്ടോ സെന്‍സറാണ് ഗാലക്സി എസ് 20 അള്‍ട്രയില്‍ സാംസങ് നല്‍കിയിട്ടുള്ളത്. അള്‍ട്രാ മോഡലില്‍ ഫാസ്റ്റ് വയര്‍ലെസ്, ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിങ് സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിന്റെ മറ്റൊരു സവിശേഷത.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ