TECHNOLOGY

സാംസങ്ങ് ഫോണുകളുടെ വില വെട്ടിക്കുറച്ചു; ഓണ്‍ലൈന്‍ സ്റ്റോറില്‍ ഓഫര്‍ വില്‍പ്പന

08 Oct 2019

ന്യൂഏജ് ന്യൂസ്, മുംബൈ: സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറില്‍ ഓഫര്‍ വില്‍പ്പന. ആനിവേഴ്സറി സെയിലിനോട് അനുബന്ധിച്ച് തിരഞ്ഞെടുത്ത സാംസങ്ങ് ഫോണുകള്‍, ക്യൂഎല്‍ഇഡി മോഡലുകള്‍ക്ക് 50 ശതമാനംവരെയാണ് ഓഫര്‍ നല്‍കുന്നത്. ഈ സെയില്‍ ഇപ്പോള്‍ തന്നെ സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറില്‍ ലൈവാണ്.

ഗ്യാലക്സി എസ്9, ഗ്യാലക്സി നോട്ട് 9, ക്യൂഎല്‍ഇഡി ടിവി എന്നീ പ്രോഡക്ടുകള്‍ക്കാണ് പ്രധാനമായും വലിയ ഓഫര്‍ നല്‍കിയിരിക്കുന്നത്. ഒപ്പം തന്നെ ഹര്‍മന്‍ കാര്‍ഡണ്‍, ജെബിഎല്‍, എകെജി എന്നീ ബ്രാന്‍റ് ഉത്പന്നങ്ങള്‍ക്കും വിലക്കുറവ് ലഭിക്കും. സാംസങ്ങ് ഫോണുകള്‍ക്ക് 50 ശതമാനവും, ടെലിവിഷനുകള്‍ക്ക് 49 ശതമാനവും, സ്മാര്‍ട്ട് വാച്ച്, റെഫ്രിജേറ്ററുകള്‍ എന്നിവയ്ക്ക് 30-20 ശതമാനവും ആണ് ഓഫര്‍ ലഭിക്കുന്നത്.

ഗ്യാലക്സി എസ്9 കഴിഞ്ഞ വര്‍ഷത്തെ സാംസങ്ങിന്‍റെ ഫ്ലാഗ്ഷിപ്പ് മോഡലായിരുന്നു. ഇത് 29,999 രൂപയ്ക്കാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഗ്യാലക്സി നോട്ട് 9 42,999 രൂപയ്ക്ക് ലഭിക്കും. 55 ഇഞ്ച് സാംസങ്ങ് ക്യൂഎല്‍ഇഡി ടിവി 84,999 രൂപയ്ക്ക് ലഭ്യമാണ്. ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയില്‍  1,19,999 രൂപയ്ക്ക് അവതരിപ്പിച്ച ടിവിയാണ് ഇത്. ഇതിനൊപ്പം എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ