LAUNCHPAD

517 IIT, NIT വിദ്യാർത്ഥികൾക്ക് സാംസങ് സ്റ്റാർ സ്‍കോളർ പ്രോഗ്രാമിന്‍റെ സ്‍കോളർഷിപ്പുകൾ

Newage News

30 Sep 2020

ഡൽഹി: സാംസങ് ഇന്ത്യ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) യിലെയും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (NIT) യിലെയും ഉന്നതവിജയം കരസ്ഥമാക്കിയ 517 വിദ്യാർത്ഥികൾക്ക്, സാംസങ് സ്റ്റാർ സ്‍കോളർ പ്രോഗ്രാമിന്‍റെ ഭാഗമായി സ്‍കോളർഷിപ്പുകൾ നൽകി. ഈ സമുന്നത എഞ്ചിനിയറിംഗ് കോളേജുകളിലേക്ക് യോഗ്യത നേടുന്ന ജവഹർ നവോദയ വിദ്യാലയ സ്‍കൂളുകളിൽ നിന്നുള്ള നിർധന വിദ്യാർത്ഥികൾക്ക് സാമ്പത്തികമായി സഹായം നൽകുന്നതിന് എല്ലാ വർഷവും നൽകുന്നതാണ് ഈ സ്‍കോളർഷിപ്പുകൾ.

ഇപ്പോൾ അഞ്ചാമത്തെ വർഷത്തിലെത്തിയ സാംസങ് സ്റ്റാർ സ്‍കോളർ പ്രോഗ്രാം, ഇതുവരെ 650 JNV വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെട്ടു. ഈ പ്രോഗ്രാമിന് കീഴിൽ ഓരോ വർഷവും ഏതെങ്കിലും IIT അഥവാ NIT യിൽ ഫുൾ-ടേം ബി.ടെക്/ഡ്യുവൽ ഡിഗ്രി (ബി.ടെക് + എം.ടെക്) പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കാണ് സാംസങ് നൽകുന്നത്. ട്യൂഷൻ, പരീക്ഷ, ഹോസ്റ്റൽ, മെസ്സ് എന്നിവയുമായി ബന്ധപ്പെട്ട ചെലവുകളിലേക്ക് ഒരു വിദ്യാഭ്യാസ വർഷത്തിലേക്ക് 2 ലക്ഷം രൂപ വരെയാണ് സാംസങ് സ്‍കോളർഷിപ്പ് നൽകുന്നത്, അത് 5 വർഷം വരെ ഓരോ വർഷവും പുതുക്കാവുന്നതാണ്.

ഈ വർഷം, യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ സാംസങ് ഇന്ത്യ നടത്തുന്ന നിരന്തരമായ പരിശ്രമത്തിന്‍റെ ഭാഗമായി, JNV കളിൽ നിന്നുള്ള പുതിയ അപേക്ഷകർക്ക് ഈ പ്രോഗ്രാം 150 സ്‍കോളർഷിപ്പുകൾ അനുവദിച്ചു, അതിൽ ഇന്ത്യയിലെ 14 വിവിധ IIT കളിലായി 85 പേരും, 15 വിവിധ NIT കളിലായി 65 പേരുമാണ് ഈ വർഷം തങ്ങളുടെ പ്രയാണം ആരംഭിക്കുന്നത്.

നിലവിൽ ഫുൾ-ടേം ബി.ടെക്/ ഡ്യുവൽ ഡിഗ്രി (ബി.ടെക് + എം.ടെക്) പഠിക്കുന്ന 367 വിദ്യാർത്ഥികളുടെ സ്‍കോളർഷിപ്പുകൾ അടുത്ത വർഷത്തേക്ക് പുതുക്കി. സ്‍കോളർഷിപ്പുകൾ പുതുക്കി ലഭിച്ചവരിൽ 175 രണ്ടാം വർഷ വിദ്യാർത്ഥികളും, 94 മൂന്നാം വർഷ വിദ്യാർത്ഥികളും, 97 നാലാം വർഷ വിദ്യാർത്ഥികളും ഉൾപ്പെടുന്നു.

“സാംസങ്ങിൽ, യുവ പ്രതിഭകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. 2013 മുതൽ ഞങ്ങൾ JNV സ്‍കൂളുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്, ഇന്ത്യയിലെമ്പാടുമുള്ള വിദ്യാർത്ഥികളുടെ വികസനത്തിൽ, ഈ സ്‍കൂളുകളിൽ സാംസങ് സ്‍മാർട്ട് ക്ലാസ്സ് പ്രോഗ്രാം ചെലുത്തിയ സ്വാധീനത്തിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്. ഈ പരിശ്രമം ഒന്നുകൂടി വിപുലമാക്കിയതാണ് 2016 ൽ ആരംഭിച്ച സാംസങ് സ്റ്റാർ സ്‍കോളർ പ്രോഗ്രാം. ഈ വർഷം, നമ്മൾ കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, ഞങ്ങൾക്ക് മിടുക്കരായ വിദ്യാർത്ഥികളിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷമുണ്ട്,”സാംസങ് ഇന്ത്യ, കോർപ്പറേറ്റ് വൈസ് പ്രസിഡന്‍റ് &ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ, പീറ്റർ റീ പറഞ്ഞു.

സാംസങ് ഇന്ത്യയും നവോദയ വിദ്യാലയ സമിതിയും തമ്മിലുള്ള പങ്കാളിത്തം 'സാംസങ് സ്‍മാർട്ട് ക്ലാസ്സ്' പ്രോഗ്രാമുമായി 2013 ലാണ് ആരംഭിച്ചത്, ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യാനാണ് അത് ലക്ഷ്യമിടുന്നത്. നിലവിൽ, സാംസങ് സ്‍മാർട്ട് ക്ലാസ്സ് പ്രോഗ്രാം 683 ജവഹർ നവോദയ വിദ്യാലയ സ്‍കൂളുകളിൽ നടക്കുന്നുണ്ട്. ഇതുവരെ, 430,000 ൽ പരം വിദ്യാർത്ഥികൾക്ക് അതിന്‍രെ പ്രയോജനം ലഭിച്ചിട്ടുണ്ട്, 8,000 ലധികം അധ്യാപകർക്ക് ഇന്‍ററാക്‌ടീവ് ടെക്‌നോളജി ഉപയോഗിച്ച് പഠിപ്പിക്കാൻ പരിശീലനവും നൽകി. ഓരോ സാംസങ് സ്‍മാർട്ട് ക്ലാസ്സും ഇന്‍ററാക്‌ടീവ് സാംസങ് സ്‍മാർട്ട്ബോർഡ്, സാംസങ് ടാബ്‍ലറ്റ്, പ്രിന്‍റർ, Wi-Fi കണക്‌ടിവിറ്റി, പവർ ബാക്കപ്പ് എന്നിവയാൽ സജ്ജമാണ്.

സ്റ്റാർ സ്‍കോളർ പ്രോഗ്രാമിന് കീഴിൽ, ആദ്യ വർഷ അപേക്ഷകരെ തിരഞ്ഞെടുക്കുന്നത് ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷൻ (JEE മെയിൻ) ൽ അവർ കരസ്ഥമാക്കുന്ന ഓൾ ഇന്ത്യാ റാങ്ക് (AIR) അടിസ്ഥാനമാക്കിയാണ്, 2nd – 4th വർഷങ്ങളിലേക്ക് സ്‍കോളർഷിപ്പ് പുതുക്കുന്നതിന്, വിദ്യാർത്ഥി സെമസ്റ്റർ ഗ്രേഡ് പോയിന്‍റ് ആവറേജ് (SGPA) അഥവാ ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്‍റ് ആവറേജ് (CPGA) റേറ്റിംഗ് 5 അല്ലെങ്കിൽ അതിൽ കൂടുതൽ നിലനിർത്തേണ്ടതാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story